ഞാൻ ബഷീർ ബഷിയ്ക്കൊപ്പമാണ്; പുതിയ സന്തോഷം പങ്കുവെച്ച് കറുത്തമുത്ത് നായിക പ്രേമി വിശ്വനാാഥ് പിന്തുണയുമായി ആരാധകരും

32768

മലയാള മിനിസ്‌ക്രീൻ ആരാധകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പ്രേമി വിശ്വനാഥ്. കറുത്തമുത്ത് എന്ന് സൂപ്പർഹിറ്റ് സീരിയലിലെ നായികയായിട്ട് എത്തിയാണ് പ്രേമി കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. നടിയുടെ നിറവുമായി ബന്ധപ്പെട്ട് ചെറുതും വലുതുമായ വിവാദങ്ങൾ തലപൊക്കിയിരുന്നു.

മലയാളത്തിൽ നിന്ന് മാറി തെലുങ്കും തമിഴുമടക്കം അന്യഭാഷ സീരിയലുകളിലാണ് പ്രേമിയിപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനിടെ സോഷ്യൽ മീഡിയ പേജിലൂടെ പ്രേമി പങ്കുവെച്ചൊരു ചിത്രങ്ങളും വീഡിയോസുമാണ് തരംഗമാവുന്നത്.

Advertisements

ബിഗ് ബോസ് താരം ബഷീർ ബഷിയ്ക്കൊപ്പം ചിരിച്ച് സംസാരിച്ച് നിൽക്കുന്നൊരു വീഡിയോ ആണ് ഏറ്റവുമൊടുവിൽ പ്രേമി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞാൻ ബഷീർ ബഷിയ്ക്കൊപ്പമാണെന്ന് സൂചിപ്പിച്ച നടി പുതിയ സിനിമയുടെ ലൊക്കേഷനിലാണെന്നും ക്യാപ്ഷനിൽ പറയുന്നു.

ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുകയാണെന്ന വിവരം ഇതോടെ വൈറലായി. തെലുങ്കിൽ നിന്നുള്ള ആരാധകരാണ് പ്രേമിയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. പുതിയ ദൃശ്യങ്ങളിൽ കാണാൻ ഭംഗിയുണ്ടെന്നും കൂടെ ഉള്ളത് ആരാണെന്നുമൊക്കെയുള്ള ചോദ്യങ്ങൾ ഉയർന്ന് വന്ന് കൊണ്ടിരിക്കുയാണ്.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിന്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു ഏറെ കാലത്തിന് ശേഷം മലയാളത്തിലേക്ക് അഭിനയിക്കാൻ എത്തിയ പ്രേമിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കറുത്ത മുത്ത് എന്ന സീരിയലിലെ കാർത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നടി മിനിസ്‌ക്രീനിലേക്ക് പ്രവേശിക്കുന്നത്.

ആദ്യ വേഷം തന്നെ ജനപ്രീതി നേടിയതോടെ പ്രേമിയുടെ കരിയറും മാറി. 2017 മുതലാണ് തെലുങ്കിലെ സീരിയലുകളിൽ പ്രേമി അഭിനയിച്ച് തുടങ്ങിയത്. ഇപ്പോൾ അവിടുത്തെ മികച്ച ടെലിവിഷൻ താരങ്ങളിൽ ഒരാളായി മാറിയിരിക്കുകയാണ്.

Advertisement