നിരവധി സീരിയലുകളിലൂടെ മിനിസ്ക്രീൻ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് മൃദുല വിജയ്. ഇപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികമാരിൽ ഒരാൾ കൂടിയാണ് നടി മൃദുല വിജയ്. സീ കേരള ചാനലിൽ പൂക്കാലം വരവായ് എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്താറുളളത്.
അഭിനയത്തിന് പുറമെ സ്റ്റാർ മാജിക്കിലും മൃദുല വിജയ് എത്താറുണ്ട്. അടുത്തിടെയാണ് യുവ സീരിയൽ നടൻ യുവ കൃഷ്ണയുമായുളള മൃദുലയുടെ വിവാഹം ഉറപ്പിച്ചത്. പ്രണയ വിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജാണെന്നും ഇരുവരും തുറന്നു പറഞ്ഞിരുന്നു.
മൃദുല വിജയ്യുടെ നിശ്ചയത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആറ് മാസത്തിന് ശേഷം വിവാഹം ഉണ്ടാകുമെന്നാണ് ഇരുവരും അറിയിച്ചത്. എൻഗേജ്മെന്റിന് പിന്നാലെ മൃദുലയും യുവയും സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്.
അതേസമയം മൃദുലയ്ക്കൊപ്പമുളള നടൻ ജിഷിൻ മോഹന്റെ പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിനൊപ്പം രസകരമായ ക്യാപ്ഷനുമായാണ് ജിഷിൻ എത്തിയത്. ഒരു സെൽഫി എടുത്ത് വച്ചേക്കാം. കല്യാണം കഴിഞ്ഞു പോകാൻ പോകുവല്ലേ.
കല്യാണത്തിന് ശേഷം അവൻ സെൽഫി എടുക്കാൻ സമ്മതിക്കാത്തവൻ ആണെങ്കിലോ. ജിഷിൻ മോഹൻ മൃദുലയ്ക്കൊപ്പമുളള ഫോട്ടോയ്ക്ക് ക്യാപ്ഷനായി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അഭിനയ തിരക്കുകൾക്കിടെയിലും സോഷ്യൽ മീഡിയയിൽ ആക്ടീവാകാറുളള താരമാണ് ജിഷിൻ മോഹൻ.
രസകരമായ പോസ്റ്റുകളുമായിട്ടാണ് നടൻ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനിൽ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടൻ പങ്കുവെക്കാറുണ്ട്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവർക്കും സുപരിചിതയാണ്.
ഇവർക്കൊപ്പം മകനും വാർത്തകളിൽ നിറയാറുണ്ട്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയായിരുന്നു നടൻ മലയാളത്തിൽ ശ്രദ്ധേയനായത്. മൃദുലയ്ക്കും യുവയ്ക്കും പുറമെ ജിഷിനും സ്റ്റാർ മാജിക്കിൽ എത്താറുണ്ട്. പൂക്കാലം വരവായി പരമ്പരയിൽ അശോകൻ എന്ന കഥാപാത്രമായാണ് ജിഷിൻ എത്തുന്നത്. മൃദുലയും അരുൺ ജി രാഘവനുമാണ് പരമ്പരയിൽ മുഖ്യവേഷങ്ങളിലെത്തുന്നത്.