25 വയസായ ഒരു പയ്യന് ചെയ്യാൻ പറ്റാത്ത കാര്യമാണ് ഷൈലോക്കിൽ മമ്മൂട്ടി ചെയ്തു കൂട്ടിയത്; ഗോകുലും ഗോപാലന്റെ വാക്കുകൾ, വീഡിയോ വൈറൽ

65

മലയാളത്തിലെ സർവ്വകാല ഹിറ്റായ ഷൈലോക്കിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് നിർമ്മാതാവ് ഗോകുലം ഗോപാലൻ. 25 വയസായ ഒരു പയ്യന് ചെയ്യാൻ പറ്റാത്ത കാര്യമാണ് ഷൈലോക്കിൽ മമ്മൂട്ടി ചെയ്തു കൂട്ടിയതെന്നാണ് ഗോകുലും ഗോപാലൻ പറയുന്നത്. രാമു കാര്യാട്ട് സ്മാരക പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന പരിപാടിയിൽ മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ഗോകുലം ഗോപാലന്റെ പ്രശംസ.

മമ്മൂട്ടിയുടെ വൺമാൻ ഷോ എന്നാണ് ചിത്രത്തിന് ആരാധകർ ഇതിനോടകം വിധിയെഴുതിയിരിക്കുന്നത്. കളക്ഷൻ റിപ്പോർട്ട് ഔദ്യോഗികമായി അണിയറപ്രവർത്തകർ ഇതുവരെ പുറത്തുവിട്ടില്ലെങ്കിലും വമ്പൻ നേട്ടത്തിലേക്കാണ് ചിത്രത്തിന്റെ കുതിപ്പെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് അജയ് വാസുദേവിനൊപ്പം മമ്മൂട്ടി എത്തുന്നത്.

Advertisements

നവാഗതരായ അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദർ. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമിക്കുന്നത്.

Advertisement