രണ്ടും മൂന്നും വർഷമായിട്ടാണ് അതിൽ ഒരു കുറവ് വന്നത്, അങ്ങനെ ചെയ്തപ്പോഴാണ് ഈ മാറ്റം എന്നിൽ സംഭവിച്ചത്; സ്വാസികയുടെ വെളിപ്പെടുത്തൽ

55

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സ്വാസിക. തമിഴ് സിനിമയിലൂടെ അഭിനയ ജീവിതം ആരംഭിച്ച താരത്തെ മലയാളികൾക്ക് സുപരിചിതയാക്കിയത് സീത എന്ന സീരിയൽ ആയിരുന്നു. ഒരേ സമയം തന്നെ സീരിയലുകളിലും സിനിമകളിലും വേഷമിടുന്ന താരം മോഹൻലാൽ അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം വരെ അഭിനയിച്ചിട്ടുണ്ട്.

Advertisements

അടുത്തിടെ താരം ചതുരം എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതിനു പിന്നാലെ നടി ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ടിയും വന്നു, പോൺ ചിത്രത്തിൽ അഭിനയിച്ചത് എന്തിനെന്ന ആരാധകരുടെ ചോദ്യവും ഇതിൽപ്പെടുന്നു. തുടരെ തുടരെ സൈബർ ആക്രമണങ്ങളും താരം നേരിട്ടുരുന്നു. എന്നാൽ ഇതിനെല്ലാം നടി ശക്തമായ വാക്കുകളിലൂടെയാണ് മറുപടി നൽകിയത്.

Also read; 8 വർഷത്തിന് ശേഷം ആ പദവിയിലേയ്ക്ക് വീണ്ടും എത്തുന്നു; സന്തോഷം പങ്കുവെച്ച് വീണ നായർ

ഇപ്പോൾ സങ്കടം തോന്നുന്ന സന്ദർഭങ്ങളെ താൻ കൈകാര്യം ചെയ്യുന്ന രസകരമായ രീതിയാണ് സ്വാസിക ആരാധകരുമായി പങ്കുവെയ്ക്കുന്നത്. മുറി അടച്ചിരുന്ന് കരയുന്ന ശീലമുണ്ടോ എന്ന ചോദ്യത്തിന് നടി സംസാരിക്കുകയായിരുന്നു. താൻ മിക്കപ്പോഴും അങ്ങനെ കരയാറുണ്ടെന്നാണ് സ്വാസിക പറഞ്ഞത്. കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനിടെയാണ് അതിൽ കുറവ് വന്നതെന്നും സ്വാസിക പറയുന്നു.

എന്റെ സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഓഡീഷന് പോയി അവസരം കിട്ടാതിരിക്കുമ്പോഴൊക്കെ പൂജാമുറിയിൽ ഇരുന്ന് കരഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. പരമശിവൻ, നിങ്ങൾ എന്തിന് എന്നോടിങ്ങനെ ചെയ്തു. എന്റെ ജീവിതം ഞാനിത്ര കഷ്ടപ്പെട്ടില്ലേ, എത്ര നാളായി പ്രാർത്ഥിക്കുന്നു, ഇനി ഞാൻ വിളക്ക് കത്തിക്കില്ല, പൂ വെക്കില്ല, എന്നൊക്കെ പറഞ്ഞ് ഒരുപാട് സങ്കടം പറഞ്ഞിട്ടുണ്ടെന്ന് സ്വാസിക പറഞ്ഞു. ഈ സ്വഭാവം തന്നെ അമ്മയ്ക്കും ഉണ്ടെന്നും നടി പറയുന്നു.

ചില സംഭവങ്ങൾ നടക്കുമ്പോൾ മനസ് തുറന്ന് പൊതുവിൽ കരയാൻ പറ്റില്ല, പക്ഷെ റൂമിലിരുന്ന് കരഞ്ഞ് തീർക്കുമ്പോൾ ഒരാശ്വാസവും കിട്ടുമെന്നുമാണ് സ്വാസിക പറഞ്ഞത്. നേരത്തെ പീരിയഡ്‌സ് സമയത്ത് ഒരു പരിപാടിയിൽ പങ്കെടുത്തപ്പോഴുണ്ടായ അനുഭവവും സ്വാസിക വെളിപ്പെടുത്തിയിരുന്നു. പരിപാടി കഴിഞ്ഞ് എഴുന്നേറ്റപ്പോൾ ഡ്രസിൽ രക്തം ആയതായും അത് ക്യാമറയ്ക്ക് മുൻപിൽ വെച്ച് സംഭവിച്ചപ്പോഴുണ്ടായ ദുരനുഭവമാണ് സ്വാസിക ആരാധകരോട് തുറന്നു പറഞ്ഞത്.

Also read; മുരളിയുടെ മകളുടെ വിവാഹം സ്വകാര്യ ചടങ്ങാണെന്ന് അറിഞ്ഞ് നേരത്തെ പോയി അനുഗ്രഹിച്ചു; പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഞാന്‍ അവന് ശത്രുവായി മാറി; കാരണമറിയില്ല; കണ്ണീരണിഞ്ഞ് മമ്മൂട്ടി

പക്ഷേ ഭയപ്പെട്ടതുപോലെ ആ വീഡിയോ ഇതുവരെയും പുറത്തുവന്നിട്ടില്ലെന്നും അതിൽ താൻ സന്തോഷവതിയാണെന്നും നടി പറഞ്ഞിരുന്നു. എല്ലാം തുറന്ന് പറഞ്ഞ് ഇടപെടുന്ന നടിയെ ആരാധകർക്കും ഏറെ പ്രിയമാണ്. എല്ലാം മടി കൂടാതെ തുറന്നു പറയാനുള്ള ഈ ബോൾഡ്‌നസ് കാത്തുസൂക്ഷിക്കണമെന്ന് താരത്തിന് ആരാധകർ നൽകുന്ന മുന്നറിയിപ്പും.

Advertisement