എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, വേദയുണ്ട്, പക്ഷേ ജീവിതം ബാക്കിയുള്ളത് കൊണ്ട് ആ സ്ഥാനത്ത് മറ്റൊരാളെ കൊണ്ട് വന്നു; മനോജിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

180

ടെലിവിഷൻ പ്രേമികളുടെ ഇഷ്ടതാരമാണ് നടൻ മനോജ് കുമാർ. അതുപോലെ തന്നെ പ്രിയമാണ് മനോജിന്റെ ഭാര്യ ബീന ആന്റണിയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഏറെ ഇഷ്ടമാണ്. അതിനാൽ തങ്ങളുടെ ഓരോ വിശേഷങ്ങളും ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും താരദമ്പതികൾക്കുണ്ട്. സ്വകാര്യ ജീവിതത്തിലെയും അഭിനയ ലോകത്തിലെയും വിശേഷങ്ങൾ നടൻ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഇപ്പോൾ അത്തരത്തിൽ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് മനോജ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഈ വാക്കുകൾ ഞെട്ടലോടെയാണ് ആരാധകരും കേട്ടത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാൻ തോൽക്കില്ല’ എന്ന തംപ് നെയിലോടു കൂടിയാണ് നടി ബീന ആന്റണിയുടെ പേരും ചേർത്ത് ആണ് മനോജ് കുമാർ പുതിയ വ്ളോഗ് പങ്കുവെച്ചത്.

Also read; അവൻ പറയുന്നതെല്ലാം പച്ചക്കള്ളം, അൽപ്പം എങ്കിലും നാണമുണ്ടെങ്കിൽ ആ ലോട്ടറി സർക്കാരിനെ തിരിച്ചേൽപ്പിക്കണം; അനൂപിന്റെ തനിനിറം എന്താണെന്ന് വെളിപ്പെടുത്തി നാട്ടുകാർ

എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, അവൾ പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാൻ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ പിടിച്ച് നിർത്താൻ പറ്റില്ലല്ലോ. പക്ഷേ ഈ ഒരു കാര്യം കൊണ്ട് തകർന്ന് വിഷമിച്ച് ഇരിക്കില്ല. അതിൽ എനിക്ക് താത്പര്യവുമില്ല. ജീവിതം മുന്നോട്ട് പോയേ മതിയാകൂ. ആരൊക്കെ ജീവിതത്തിൽ ഉപേക്ഷിച്ചാലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകണമല്ലോ.

അതുകൊണ്ട് ഞാൻ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു’ എന്ന് മനോജ് പുതിയ വ്‌ളോഗിൽ പറയുന്നുണ്ട്. എന്നാൽ ഭാര്യ പോയതിനെ കുറിച്ച് പറയുമ്പോൾ മനോജിന്റെ മുഖത്ത് യാതൊരു തര സങ്കട ഭാവവും കാണുന്നില്ല. അതുകൊണ്ട് തന്നെ പ്രാങ്ക് ആണോ എന്ന ചോദ്യവും സംശയവും ആരാധകർക്കുണ്ട്. എന്നാൽ സംഭവത്തിലെ സത്യം മറ്റൊന്നാണ്. ഭാര്യ പോയെന്ന് പറഞ്ഞ് പുതിയ ആളെയും നടൻ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്.

ഇതോടെയാണ് സത്യാവസ്ഥ ആരാധകർക്ക് ബോധ്യപ്പെട്ടത്. നടി രശ്മിയെയാണ് പുതിയ ഭാര്യയെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന പരമ്പരയെ കുറിച്ചായിരുന്നു മനോജ് സംസാരിച്ചത്. സോണിയ പിന്മാറിയ സാഹചര്യത്തിൽ ഇനി രശ്മിയായിരിയ്ക്കും ഭാര്യയായി എത്തുന്നതെന്നാണ് മനോജ് പറഞ്ഞതിന്റെ ചുരുക്കം. ഈ സത്യം കേട്ടതോടെയാണ് ആരാധകർക്കും ആശ്വാസമായത്.

നേരത്തെ തന്റെ മുഖം കോടിപ്പോയി എന്ന് മനോജ് ആരാധകരെ അറിയിച്ചിരുന്നു. ശേഷം ചികിത്സകൾക്കൊടുവിലാണ് സാധാരണ ജീവിതത്തിലേയ്ക്ക് മനോജ് എത്തിയത്. ഇതിനുപുറമെ, കൊവിഡ് ബാധിച്ച് നടിയും ഭാര്യയുമായ ബീന ആന്റണിയും ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയിലായിരുന്നു. ന്യൂമോണിയയും ബാധിച്ച് മരണത്തോട് മല്ലടിച്ചാണ് താരം ജീവിതത്തിലേയ്ക്ക് തിരികെ എത്തിയത്.

ഇരുവരുടെയും സ്‌നേഹവും ഒത്തൊരുമയും പ്രേക്ഷകർ ഇഷ്ടത്തോടെയാണ് സ്വീകരിക്കാറുള്ളത്. 986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്. നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്.

Also read; ഞാൻ ച തി ക്ക പ്പെടുക ആയിരുന്നു, എന്നോട് പലരും പറഞ്ഞിരുന്നു അയാളെ വിശ്വസിക്കരുത് എന്ന്, പക്ഷെ ഞാനത് കേട്ടില്ല: ആര്യയുടെ വെളിപ്പെടുത്തൽ

ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടൻ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമൽ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികൾക്ക്.

Advertisement