ഭർത്താവ് എവിടെ, എന്താണ് ആരാധകർക്ക് മുഖം നൽകാത്തത്; ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി ശരണ്യ

100

മലയാളികൾക്ക് ഏറെ സുപരിചിതയായി സിനിമാ സീരിയൽ നടിയാണ് ശരണ്യ ആനന്ദ്. ഒരു പിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും മിനിസ്‌ക്രീനിലൂടെ ആണ് ശരണ്യ ആനന്ദ് ശ്രദ്ധേയ ആകുന്നത്. തെലുങ്ക് സിനിമയിലാണ് ശരണ്യ ആദ്യം അഭിനയിക്കുന്നത്. കുടുംബ വിളക്കിലെ വേദിക എന്ന് പറഞ്ഞാൽ മലയാളികൾക്ക് പെട്ടന്ന് മനസ്സിലാകും എന്നാൽ യഥാർത്ഥ പേരായ ശരണ്യ ആനന്ദ് എല്ലാവർക്കും അത്ര പരിചിതമല്ല എന്നതാണ് സത്യം.

Advertisements

ആദ്യ ഭർത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കി, മറ്റൊരു സ്ത്രീയുടെ ഭർത്താവിനെ തട്ടിയെടുത്ത വേദികയെ എല്ലാവരും വെറുത്തിരുന്നു. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ഭർത്താവും കുടുംബവും കഴിഞ്ഞിട്ട് മാത്രമേ മറ്റ് എന്തും ഉള്ളൂ എന്ന് ചിന്തിക്കുന്ന ആളാണ് ശരണ്യ. നെഗറ്റീവ് റോളിൽ തിളങ്ങുന്ന ശരണ്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിയുന്നത് താരത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ്.

Also read; ഞാൻ ച തി ക്ക പ്പെടുക ആയിരുന്നു, എന്നോട് പലരും പറഞ്ഞിരുന്നു അയാളെ വിശ്വസിക്കരുത് എന്ന്, പക്ഷെ ഞാനത് കേട്ടില്ല: ആര്യയുടെ വെളിപ്പെടുത്തൽ

അടുത്ത കാലത്തായാണ് ശരണ്യ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് പ്രിയപ്പട്ടതാണ്. അഭിനയത്തിന് പുറമേ ഫാഷൻ ഡിസൈനർ, കൊറിയോഗ്രാഫർ, മോഡൽ തുടങ്ങി നിരവധി മേഖലയിൽ തുടങ്ങി നിൽക്കുന്ന താരമാണ് ശരണ്യ.മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി മേജർ രവിയുടെ സംവിധാനത്തിൽ എത്തിയ 1971 ബിയോണ്ട് ബോർഡർസ് എന്ന ചിത്രത്തിൽ കൂടി ആണ് താരം മലയാളത്തിൽ അരങ്ങേറിയത്.

പിന്നീട് വിനയന്റെ ആകാശഗംഗ 2 എന്ന സിനിമയിലും കൂടി എത്തിയതോടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറി. ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയടെ മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. എന്നാൽ യൂട്യൂബ് ചാനലിലും മറ്റും നടിയോട് ആരാധകർക്ക് ചോദിക്കാൻ ഒന്ന് മാത്രമാണ് ഉള്ളത്.

ഭർത്താവ് എവിടെ എന്ന്. നിരന്തരമായാണ് ചോദ്യങ്ങൾ ഉയരുന്നത്. ഈ വേളയിൽ ആദ്യമായി തന്റെ ഭർത്താവിനെ കുറിച്ചും ഈ ചോദ്യങ്ങൾക്കും മറുപടി നൽകുകയാണ് നടി. ഭർത്താവ് മനേഷ് ബിസിനസ്സുകാരനാണ്. കുടുംബത്തോടൊപ്പം നാഗ്പൂറിലാണ് താമസിക്കുന്നത്. നിലവിൽ ഷൂട്ടിങ് ആവശ്യത്തിനായാണ് ശരണ്യ കേരളത്തിൽ നിൽക്കുന്നത്. ലഭിക്കുന്ന ഇടവേളകളിലാണ് ഭർത്താവിന്റെ അടുത്തേയ്ക്ക് താരം പോകാറുള്ളത്.

അതേസമയം, മരുമകൻ മനേഷ് വീട്ടിലേക്ക് വരുന്ന മാവേലിയാണ് എന്നാണ് ശരണ്യയുടെ അച്ഛൻ പറയുന്നത്. തിരക്കുകൾക്ക് ഇടയിൽ വല്ലപ്പോഴുമാണ് കേരളത്തിലേക്ക് വരുന്നത്, അതുകൊണ്ടാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടാത്തതെന്നും ശരണ്യ പറയുന്നു. അച്ഛനൊപ്പം എയർപോർട്ടിൽ മനേഷിനെ കൂട്ടി കൊണ്ടു വരാൻ പോകുന്നതും, അതിന്റെ എക്സൈറ്റ്മെന്റും പങ്കുവെച്ചാണ് നടി ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകിയത്.

കുറേ കാലത്തിന് ശേഷം വീട്ടിലേക്ക് വരുന്ന മരുമകന് അമ്മ ബിരിയാണി ഉണ്ടാക്കി നൽകുന്നതും, ഭർത്താവിനും അച്ഛനും അമ്മയ്ക്കും സഹോദരിയ്ക്കും ഒപ്പമുള്ള സന്തോഷ നിമിഷങ്ങളുമാണ് ശരണ്യയുടെ പുതിയ വീഡിയോയിൽ ആരാധകരുമായും പങ്കുവെയ്ക്കുന്നത്. 2020 നവംബർ 4 നായിരുന്നു ശരണ്യയും മനേഷും വിവാഹിതരാകുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടത്തിയത്.

Also read; എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, വേദയുണ്ട്, പക്ഷേ ജീവിതം ബാക്കിയുള്ളത് കൊണ്ട് ആ സ്ഥാനത്ത് മറ്റൊരാളെ കൊണ്ട് വന്നു; മനോജിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ

വിവാഹത്തിന് ശേഷവും നടി സീരിയലിൽ സജീവമാകുകയായിരുന്നു. വേദികയായി എത്തിയ അധികം നാൾ കഴിയും മുമ്പായിരുന്നു ശരണ്യയുടേയും മനേഷിന്റെ വിവാഹം. വിവാഹ ശേഷവും സീരിയലിലേയ്ക്ക് മടങ്ങി എത്തിയ ശരണ്യയെ പ്രേക്ഷകർ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു. ഇൻസ്റ്റഗ്രാം ക്യു എ സെക്ഷനിൽ വിവാഹത്തിന് ശേഷവും അഭിനയത്തിൽ തുടരാനുള്ള കാരണം നടി വ്യക്തമാക്കിയിരുന്നു. ആരാധകരുടെ ചോദ്യത്തിനായിരുന്നു പരമ്പരയിൽ തുടരാനുള്ള കാരണം ശരണ്യ വ്യക്തമാക്കിയത്.

Advertisement