എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്‌നേഹിക്കുന്നു, നീ ആരാണെന്ന് എനിക്കറിയാം, അത് പോരെ; തളർന്നുപോകുന്ന നിമിഷങ്ങളിൽ ശക്തി പകരുന്ന വാക്ക്, നവീനെ കുറിച്ച് ഭാവന പറയുന്നത്

230

കമൽ സംവിധാനം ചെയ്ത് 2002 ൽ പുരത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ എത്തി പിന്നിട് തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒന്നാം നിര നായികയായി മാറിയ മലയാളികളുടെ പ്രിയങ്കരിയാണ് നടി ഭാവന. നമ്മൾ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, മേരിക്കുണ്ടൊരു കുഞ്ഞാട്, തുടങ്ങി നിരവധി സിനിമകളിലാണ് ഭാവന അഭിനയിച്ചത്. മലയാളത്തിന് പുറമെ അന്യാഭാഷ ചിത്രങ്ങളിൽ നിന്നും ഒരുപാട് അവസരങ്ങൾ ഭാവനയെ തേടി എത്തി.

Advertisements

മലയാളത്തിനോടൊപ്പം തമിഴ്, തെലുങ്ക്, കന്ന ഭാഷകളിലും നടി സജീവമായിരുന്നു. എന്നാൽ ഒരിടയ്ക്ക് മലയാള സിനിമാ ലോകത്ത് നിന്ന് നടി വിട്ടു നിന്നിരുന്നു. നീണ്ട അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് നടി മലയാള സിനിമാ ലോകത്തേയ്ക്ക് മടങ്ങിയെത്തിയത്. ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് സിനിമയിലൂടെയാണ് താരം തിരിച്ചുവരവിന് ഒരുങ്ങുന്നത്. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായിക വേഷത്തിലാണ് ഭവന എത്തുന്നത്.

Also read; തിളങ്ങുന്ന ചർമ്മത്തിനും മനംമയക്കുന്ന സൗന്ദര്യത്തിനുമായി നടി അഹാന കൃഷ്ണ ചെയ്യുന്നത് കണ്ടോ; രഹസ്യങ്ങൾ ഇങ്ങനെ

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തു വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് നടി ഭാവനയ്ക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചത്. ആരെയും മനംമയക്കുന്ന സ്റ്റൈലിഷ് ആയിട്ടാണ് നടി പൊതുയിടത്തിലേയ്ക്ക് എത്തിയത്. നടിയുടെ ഈ വസ്ത്രധാരണത്തിന്റെ പേരിൽ വലിയ തോതിലാണ് സൈബർ ആക്രമണം നടന്നത്. നടിയുടെ ശരീരത്തിന്റെ ഭാഗങ്ങൾ കാണാൻ കഴിയുന്ന വസ്ത്രമാണ് ഇതെന്നും പൊതുയിടത്തിൽ വരുമ്പോൾ മാന്യമായ വസ്ത്രധാരണം പോരെ എന്നുള്ള ചോദ്യങ്ങളും മറ്റുമാണ് ഉയരുന്നത്.

എന്നാൽ ഈ പ്രചരങ്ങളിലും തക്കതായ മറുപടിയുമായി ഭാവനയും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് സൈബർ ആക്രമണത്തിന് അന്ത്യമായത്. ഇപ്പോൾ ഭാവന തന്റെ ഭർത്താവിനെ കുറിച്ച് പറയുന്നതാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. എന്തൊക്കെ സംഭവിച്ചാലും ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അദ്ദേഹം പറയുമ്പോൾ. നീ ആരാണെന്നു എനിക്കറിയാം. നിങ്ങൾ ആരാണെന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അറിയാം. അത് പോരേ? ‘ അപ്പോൾ ഞാൻ അദ്ദേഹത്തോട് പറയുന്നു, ‘അതെ, എനിക്ക് വേണ്ടത് അതാണ്’, എന്നാണ് ഭാവന ചിത്രം പങ്കുവെച്ച് തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Also read; മാസായി റീച്ച് കിട്ടാന്‍ എല്ലാവര്‍ക്കും അഭിമുഖം കൊടുക്കും; ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ കുറ്റം അവതാരകയുടെ തലയില്‍ ഇടും; താരങ്ങള്‍ക്ക് എതിരെ അശ്വതി ശ്രീകാന്ത്

പിന്നാലെ പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നു. ഏറ്റവും സുരക്ഷിതമായ കരങ്ങളിൽ ആണ് ഭാവന എത്തിയിരിക്കുന്നതെന്നാണ് ആരാധകർ കമന്റായി കുറിക്കുന്നത്. 2018 ജനുവരി 22 നാണ് കന്നട നിർമ്മാതാവും ബിസ്സിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം നടന്നത്. അഞ്ച് വർഷത്തെ പ്രണയസാഫല്യം കൂടിയായിരുന്നു അത്. 2012ൽ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയപ്പെട്ടതും തുടർന്ന് ബന്ധം പ്രണയത്തിലെത്തിയതും.

Advertisement