28 ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞുപോയ കാമുകിയെയും കാമുകനെയും ഒന്നിപ്പിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി, സംഭവം ഇങ്ങനെ

20

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞുപോയ കാമുകിയെയും കാമുകനെയും ഒന്നിപ്പിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി. സംഭവം ജീവിതത്തിലാണെന്ന് കരുതരുതേ, മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഷൈലോക്കിന്റെ നായകന്റെയും നായികയുടെയും കാര്യമാണ് പറയുന്നത്.

തമിഴ് നടനും സംവിധായകനുമായ രാജ് കിരൺ, നടി മീന എന്നിവരാണ് ആ നായകനും നായികയും. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു. പ്രസ്തുത ചടങ്ങിലാണ് 28 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞുപോയ കാമുകിയുടെയും കാമുകന്റെയു കഥ മമ്മൂട്ടി പറഞ്ഞത്. ഇത് സദസിനെ ചിരിയിലാഴ്ത്തുകയും ചെയ്തു.

Advertisements

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ

വളരെ പിശുക്കുള്ള പലിശക്കാരന്റെ കഥയാണ് ഈ സിനിമ. വളരെ പാവപ്പെട്ടവൻ. രാജ് കിരൺ സർ ആണ് യഥാർത്ഥത്തിൽ നായകൻ. ചിത്രത്തിൽ മീനയാണ് നായിക. നായകന്റെ നായികയാണ്. ‘എൻ രാസാവിൻ മനസിലെ’ എന്ന ചിത്രത്തിൽ സാർ തന്നെയാണ് മീനയെ ഇൻട്രൊഡ്യൂസ് ചെയ്തത്.

28 വർഷത്തിന് ശേഷം ഒന്നിച്ചഭിനയിക്കുക എന്നത് വലിയൊരു കാര്യമാണ്. അതൊരു വലിയൊരു ഉത്തരവാദിത്തമാണ്. പിരിഞ്ഞുപോയ രണ്ട് കാമുകി കാമുകന്മാരെ നമ്മളിവിടെ ഒന്നിപ്പിക്കുകയാണ്’.

അനീഷ് ഹമീദും ബിബിൻ മോഹനും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 7ന് ആരംഭിക്കും. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദർ. നിലവിൽ രമേഷ് പിഷാരടിയുടെ ഗാനഗന്ധർവനിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക. അതിനു ശേഷമാകും മമ്മൂട്ടി ഷൈലോക്കാകാൻ എത്തുക. പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

എം.പദ്മകുമാർ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കമാണ് മമ്മൂട്ടിയുടെ ലിസ്റ്റിലുള്ള മറ്റൊരു ചിത്രം. കാവ്യ ഫിലിം കമ്ബനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമിക്കുന്നത്.

Advertisement