ജനുവരിയിൽ മൂന്നാമതൊരാൾ കൂടി എത്തും, അനുഷ്‌ക ഇപ്പോൾ നാല് മാസം ഗർഭിണി, കുഞ്ഞ് പിറക്കാൻ പോകുന്ന വിവരം പുറത്തുവിട്ട് വിരാടും അനുഷ്‌കയും

51

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഭാര്യ ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശർമ്മയും ആരാധകരുടെ പ്രിയപ്പെട്ട താര ജോഡിയാണ്. ഇപ്പോഴിതാ തങ്ങളുടെ ആരാധകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഈ താരജോഡി.

തങ്ങളുടെ ജീവിതത്തിലേക്ക് മൂന്നാമതൊരാൾ കൂടി വരികയാണെന്ന സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് വിരാടും അനുഷ്‌കയും. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയാണ് വിരാടും അനുഷ്‌കയും കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന വാർത്ത പങ്കുവച്ചത്.

Advertisements

അനുഷ്‌ക ഇപ്പോൾ നാല് മാസം ഗർഭിണിയാണ്. എന്തായാലും ഈ സന്തോഷ വാർത്ത ഇരുകയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് . ഒരു മണിക്കൂറിനുള്ളിൽ 35 ലക്ഷം ആളുകളാണ് കോഹ്ലിയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, യുസ്വേന്ദ്ര ചാഹൽ, വിൻഡീസ് ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ തുടങ്ങിയ ഒട്ടനവധി പ്രമുഖരാണ് കോഹ്ലിയുടെ പോസ്റ്റിനു ആശംസകളുമായെത്തിയത്. ഏറെ ആരാധകരുള്ള താരജോഡിയാണ് വിരാട് കോലിയും അനുഷ്‌കയും. 2017 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

2021 ജനുവരിയിൽ ആളിങ്ങെത്തുമെന്നും ദമ്പതികൾ പോസ്റ്റിലൂടെ അറിയിച്ചു. അനുഷ്‌കയുടെ ബേബി ബമ്പ്് കാണിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാർത്ത പുറത്തു വന്നതും ആരാധകരും സിനിമാ ലോകവുമെല്ലാം ആശംസകളുമായി എത്തിയിരിക്കുകയാണ്.

താരങ്ങളായ ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര, താപ്സി പന്നു, സമാന്ത, വരുൺ ധവാൻ, പരിനീതി ചോപ്ര തുടങ്ങിയവരും കായിക താരങ്ങളായ കെഎൽ രാഹുൽ, സാനിയ മിർസ തുടങ്ങിയവരും ആശംസകളുമായി എത്തിയിട്ടുണ്ട്.

ഇരുവരും പോസ്റ്റ് ചെയ്ത ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 2017 ഡിസംബറിൽ ഇറ്റലിയിൽ വച്ചായിരുന്നു അനുഷ്‌കയുടേയും കോഹ്ലിയുടേയും വിവാഹം. സമീപകാലത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നാണ് വിരുഷ്‌കയുടേത്.

രണ്ട് വർഷമായി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് അനുഷ്‌ക. 2018 ൽ പുറത്തിറങ്ങിയ സീറോയാണ് അവസാന ചിത്രം. ഇതിനിടെ നിർമ്മാണ രംഗത്ത് സജീവമായി മാറിയ അനുഷ്‌ക നിർമ്മിച്ച പാതാൾ ലോക്, ബുൾബുൾ എന്നീ പരിപാടികൾ പ്രശംസ നേടിയിരുന്നു. പാതാൾ ലോക് ആമസോൺ പ്രൈമിലും ബുൾബുൾ നെറ്റ്ഫ്ലിക്സിലുമാണ് റിലീസ് ചെയ്തത്.

Advertisement