വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് ഇന്ദ്രജിത്ത്. മലയാളത്തിലെ മുൻകാല സൂപ്പർ നായികയായിരുന്ന പൂർണ്ണിമയാണ് ഇന്ദ്രജിത്തിന്റെ ഭാര്യ. ഇരുവരും പ്രേക്ഷകർക്ക് ഏറെ പ്രീയപ്പെട്ട താരദമ്പതികളാണ്.
ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2002 ലായിരുന്നു വിവാഹിതരായത്. സോഷ്യൽ മീഡിയയിലും ഈ താരദനമ്പതികൾ സജീവമാണ്. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും ആരാധകകർക്ക് പ്രീയപ്പെട്ടവരാണ്.
പ്രാർത്ഥന സോഷ്യൽ മീഡിയയിലെ താരമാണ്. പ്രാർത്ഥനയുടെ പല ഗാനങ്ങളും വൈറലാണ്. പ്രാർത്ഥനയുടെ പാട്ടും ഗിത്താർ വായനയും ഡബ്മാഷും ഒക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്.
മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകൾ പാടിയുളള പ്രാർത്ഥനയുടെ വീഡിയോകൾക്ക് ആരാധകരും നിരവധിയാണ്. അമ്മ പൂർണിമയെ പോലെ തന്നെ ഫാഷനിലും പ്രാർഥനയ്ക്ക് അപാര സെൻസാണ്. കിടിലൻ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ പ്രാർഥന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇക്കുറി ചുവപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് പ്രാർഥന എത്തിയിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ചിലർ വിമർശിച്ചപ്പോൾ മറ്റ് ചിലർ അഭിനന്ദനവുമായെത്തി. എന്തൊരു ചന്തമെന്നാണ് ചിലർ പറഞ്ഞത്.
നടനും സംവിധായകനും നിർമ്മാതാവുമായ പൃഥ്വിരാജിന്റെ സഹോദർകൂടിയായ ഇന്ദ്രജിത്ത് എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിന് ഇടയിലായിരുന്നു സിനിമയിലേക്കെത്തിയത്. ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനെന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരം തുടക്കം കുറിച്ചത്.
വില്ലത്തരവും സ്വാഭാവിക കഥാപാത്രങ്ങളും മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയായിരുന്നു താരമിപ്പോൾ.