ഇനി സിനിമ തന്നെ വേണ്ട എന്ന് തീരുമാനിച്ചതാണ്, അപ്പോഴാണ് ഈ അവസരം വന്നത്: പാവ കഥൈകളിലെ ഗംഭീര പ്രകടനത്തെ കുറിച്ച് കാളാദാസ് ജയറാം

100

മലയാള സിനിമയില മാതൃകാ താര ദമ്പതികളായ ജയറാമിന്റെയും പാർവ്വതിയുടേയും മകനാണ് യുവനടൻ കാളിദാസ് ജയറാം. ബാലതാരമായി എത്തിയപ്പോൾ തന്നെ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന കാളിദാസിന് പക്ഷേ നായകനായപ്പോൾ മികച്ച വിജയങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം കാളിദാസ് ജയറാമിന്റെ കരിയറിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിനിമയായി മാറിയിരിക്കുകയാണ് പാവ കഥൈകൾ. തമിഴ് ആന്തോളജി ചിത്രത്തിൽ സുധ കൊങ്കര സംവിധാനം ചെയ്ത തങ്കം എന്ന ലഘുചിത്രത്തിലെ പ്രകടനമാണ് കാളിദാസിന് മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊടുത്തിരിക്കുന്നത്.

Advertisements

എന്നാൽ ഇനി സിനിമ തന്നെ വേണ്ട എന്ന് തീരുമാനിച്ച സമയത്താണ് ഈ അവസരം തന്നെ തേടി വന്നതെന്നാണ് കാളിദാസ് പറയുന്നത്. പ്രകാശ് രാജും സായ് പല്ലവിയും സിമ്രാനും അഞ്ജലിയുമൊക്കെ ഉൾപ്പെടുന്ന നിരവധി പ്രമുഖ താരങ്ങൾ എല്ലാം അഭിനയിച്ച ആന്തോളജി ചിത്രത്തിൽ പ്രേക്ഷകശ്രദ്ധ കൂടുതൽ പിടിച്ചുപറ്റിയത് കാളിദാസിന്റെ അഭിനയത്തിനായിരുന്നു.

എന്നാൽ ഇനി സിനിമ വേണ്ടെന്നു തീരുമാനിച്ച കാലത്താണ് ഈ ചിത്രം തന്നെ തേടിവന്നതെന്ന് കാളിദാസ് പറയുന്നു. ഇതും ശരിയായില്ലെങ്കിൽ ഒരുപക്ഷേ താൻ സിനിമ പൂർണ്ണമായും വേണ്ടെന്ന് വെക്കുമായിരുന്നുവെന്നും കാളിദാസ് പറഞ്ഞു. സുധ കൊങ്കരയുടെ ഫോൺകോൾ വന്നപ്പോൾ കഥ കേൾക്കണമെന്ന് തോന്നി.

അവരുടെ ചിത്രങ്ങൾ എല്ലാം എനിക്ക് ഇഷ്ടമായിരുന്നു. കഥ കേട്ടപ്പോൾ ചെയ്യാൻ തോന്നി. എന്നാൽ തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ലെന്നും കാളിദാസ് പറയുന്നു.
കഥാപാത്രത്തിനുവേണ്ടി ശരീരഭാരം 12 കിലോ കുറച്ചിരുന്നു.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ പെട്ടവരുമായി സംസാരിക്കുകയും, സിനിമയിലെ എൻറെ സുഹൃത്തായ ട്രാൻസ് വുമണായ ജീവയെ കണ്ടു കൂടുതൽ അവരെ പറ്റി മനസിലാക്കുകയും ചെയ്തു. ട്രാൻസ് വിഭാഗക്കാരെ തിരശ്ശീലയിലെത്തിക്കുമ്പോാൾ നല്ലപോലെ ശ്രദ്ധിക്കണമെന്നു തീരുമാനിച്ചിരുന്നുവെന്ന് കാളിദാസ് പറയുന്നു.

എല്ലാവരും നല്ല അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. സഹോദരി മാളവിക ഉൾപ്പടെ മികച്ച അഭിപ്രായം പറഞ്ഞപ്പോൾ കൂടുതൽ സന്തോഷമായെന്നും കാളിദാസ് പറയുന്നു. മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisement