മലയാള സിനിമയിലെ ക്ലസ്സിക് സംവിധായകൻ പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983 ൽ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് റഹ്മാൻ. 80 കളിലും 90 കളുടെ തുടക്കത്തിലും സൂപ്പർതാരങ്ങൾക്കും മുകളിലായിരുന്നു റഹ്മാന്റെ സ്ഥാനം.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയ റഹ്മാൻ അക്കാലത്തെ മലയാളത്തിന്റെ ചോക്ലേറ്റ് നായകനായി മാറി. മലയാള ത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റഹ്മാൻ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു.
വീണ്ടും സിനിമകളിൽ സജീവമായി തുടങ്ങിയ റഹ്മാൻ ഇപ്പോൾ മികച്ച കഥാപാത്രങ്ങളുമായി തിളങ്ങി നിൽക്കുകയാണ്. അതേ സമയം സിനിമകളിൽ നിന്നും മാറി നിൽക്കുമ്പോാഴും സോഷ്യൽ മീഡിയയിൽ റഹ്മാൻ സജീവമായിരുന്നു. തന്റെ ഫിറ്റ്‌നസ് വിശേഷങ്ങളും കുടുംബ വിശേഷങ്ങളും മക്കളുടെ വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്.
അതേ സമയം തന്റെ ഭാര്യയെ കുറിച്ച് റഹ്മാൻ പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്, സിനിമയിൽ വന്നു കുറച്ചു കാലങ്ങൾക്കുള്ളിൽ പ്രണയവും ബ്രേക്കപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാർക്ക് വരുന്നത് എനിക്ക് 26 വയസുള്ളപ്പോളാണ്.
പല ആലോചനകളും വന്നെങ്കിലും ഞാൻ അതിനെല്ലാം നോ പറഞ്ഞു. എന്നാൽ ചെന്നൈയിൽ സുഹൃത്തിന്റെ ഫാമിലി ഫംങ്ഷന് പോയപ്പോൾ തട്ടമിട്ട മൂന്ന് പെൺകുട്ടികളെ കണ്ടു. കെട്ടുന്നെങ്കിൽ ഇതുപോലെ ഒരു പെണ്ണിനെ കെട്ടണം അന്ന് ഞാൻ കൂട്ടുകാരോട് പറഞ്ഞത് പടച്ചോൻ കേട്ടു.
ഒരു സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടു പിടിച്ചു പെണ്ണ് ചോദിക്കുന്നത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയിൽ പെട്ട സിൽക്ക് ബിസിനസുകാരായിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാത്ത കുടുംബമായിരുന്നു അവരുടേത്.
വിവാഹത്തിന് മുൻപ് അവർക്ക് ചില നിബന്ധനകൾ ഒക്കെ ഉണ്ടായിരുന്നു, അതൊക്കെ സമ്മതിച്ചാണ് ഞാൻ വിവാഹത്തിന് തയ്യാറായത്, എന്നാൽ ഞങ്ങളുടെ രണ്ടാമത്തെ മകൾ ജനിച്ച ശേഷം എനിക്ക് കുറച്ച് നാൾ സിനിമയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല.
ആ സമയത്ത് എന്റെ ഭാര്യ ഒരു ദിവസം രാത്രി എന്റെ അടുത്ത് വന്നിരുന്നു അവൾ എന്നോട് പറഞ്ഞത് ഇതായിരുന്നു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്പോൾ അത് വരും. പിന്നീട് ഒരിക്കലും സിനിമ ഇല്ലാതെ ഞാൻ വിഷമിച്ചിട്ടില്ല എന്നും റഹ്മാൻ വെളിപ്പെടുത്തുന്നു.