എനിക്ക് ഒട്ടും ബോധവുമില്ലാന്നുളള കാര്യം അന്ന് ചെന്നപ്പോ തന്നെ എല്ലാവർക്കും മനസിലായി: വെളിപ്പെടുത്തലുമായി ചിപ്പി

418

ഷാജികൈലാസ് രൺജി പണിക്കർ കൂട്ടുകെട്ടിൽ ഇറങ്ങിയ തലസ്ഥാനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ മലയാളത്തിലേക്കെത്തിയ താരമാണ് ചിപ്പി. പിന്നീട്, അന്തരിച്ച മഹാ സംവിധായകൻ ഭരതൻ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പാഥേയം എന്ന സിനിമയിൽ മികച്ച വേഷം ചെയ്തതോടെ ചിപ്പി ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.

പിന്നീട് സിനിമാ സീരിയൽ താരമായി മലയാളി പ്രേക്ഷകർക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമായി ചിപ്പി മാറി. നായികയായും സഹനടിയായുമൊക്കെ തിളങ്ങിയചിപ്പി മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും നടി അഭിനയിച്ചു.

Advertisements

വിവാഹ ശേഷം സീരിയൽ രംഗത്തായിരുന്നു ചിപ്പി കൂടുതൽ സജീവമായിരുന്നത്. സൂര്യ ടിവിയിലെ സ്ത്രീ ജന്മം എന്ന പരമ്പരയിലൂടെയായിരുന്നു നടിയുടെ തുടക്കം. പിന്നീട് പത്തിലധികം മലയാളം സീരിയലുകളിൽ നടി പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

നിലവിൽ എഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകർക്ക് മുന്നിൽ എത്താറുളളത്. അടുത്തിടെ സംപ്രേക്ഷണം ആരംഭിച്ച പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടികൊണ്ടാണ് മുന്നേറുന്നത്. ജനപ്രിയ സീരിയലിൽ ശ്രീദേവി എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിപ്പി അവതരിപ്പിക്കുന്നത്.

Also Read
അച്ഛന്റെ വിയോഗം ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ, സിനിമയിലെത്തിയെ സഹോദരങ്ങളെ പഠിപ്പിക്കാൻ, ഒടുവിൽ സംഭവിച്ചത് ഇങ്ങനെ: നടി ലളിത ശ്രീയുടെ സങ്കട ജീവിതം

അഭിനയത്തിന് പുറമെ സാന്ത്വനത്തിന്റെ നിർമ്മാതാവും നടി തന്നെയാണ്. അതേസമയം മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുളള സൂപ്പർ താരങ്ങൾക്കൊപ്പവും സിനിമകൾ ചെയ്ത താരമാണ് ചിപ്പി. അടുത്തിടെ കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം നടി പങ്കുവെച്ചിരുന്നു.

തന്റെ കരിയറിന്റെ തുടക്കത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പാഥേയം എന്ന ചിത്രത്തിൽ ചിപ്പി അഭിനയിച്ചിരുന്നു. ഭരതൻ സംവിധാനം ചെയ്ത പാഥേയത്തിൽ ഹരിതാ മേനോൻ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

അന്ന് മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കുന്നതിനേക്കാളും എക്സൈറ്റ്മെന്റ് അദ്ദേഹത്തിനെ കാണുന്നതായിരുന്നു എന്ന് ചിപ്പി പറയുന്നു. കൊടൈക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. സെറ്റിൽ എറ്റവും ചെറിയ ആൾ ഞാനായിരുന്നു. അപ്പോ അതിന്റെ ഒരു പരിഗണന എല്ലാവരിൽ നിന്നുമുണ്ടായിരുന്നു.

പിന്നെ ചെന്നപ്പോ തന്നെ എല്ലാവർക്കും മനസിലായി എനിക്ക് യാതൊരു ബോധവുമില്ലാ എന്നുളള കാര്യം. ഒരു പിടിയും ഇല്ലാതെയാണ് വന്നിരിക്കുന്നത്. അപ്പോ ഇപ്പോഴാണ് എനിക്ക് മനസിലാകുന്നത് അവര് തന്ന കെയറിനെ കുറിച്ചെല്ലാം. അന്ന് എനിക്ക് ഒന്നും മനസിലായില്ല. ഇപ്പോ ഒകെ എനിക്ക് അങ്ങനെയൊരു സിനിമയിലേക്ക് കിട്ടിയാൽ ചിലപ്പോ പേടിയായിരിക്കും.

കാരണം അത്രയും വലിയ ആളുകളായിരുന്നു ആ സിനിമയ്ക്ക് പിന്നിൽ. ലോഹിതദാസ് സാർ, ഭരത് ഗോപി സർ, മമ്മൂക്ക, നെടുമുടി വേണു അങ്കിൾ. ഇപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ ഇവരുടെ കൂടെ നമ്മൾ പേടിക്കും. എന്നാൽ അന്ന് ഒന്നും അറിയില്ല. അതുകൊണ്ട് എനിക്ക് സെറ്റിൽ ടെൻഷനൊന്നും ഇല്ലായിരുന്നു. അങ്കിള് എന്നെ അഭിനയിപ്പിച്ചതും അങ്ങനെയാണ്.

നീ അവിടുന്ന് ഇങ്ങോട്ട് നടന്നുവാ എന്ന് പറഞ്ഞാൽ ഞാൻ നടന്നുവരും, എന്റെയടുത്ത് പരിഭ്രമിച്ച് വരാനൊന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്നാൽ എന്റെ മുഖത്ത് അതെല്ലാം ഉണ്ടാകുമെന്നും ചിപ്പി പറയുന്നു.

Also Read
പ്രിയതമയുടെ പുതിയ ഗ്ലാമറസ് ഫോട്ടോയ്ക്ക് കിടിലൻ കമന്റുമായി ഗോപി സുന്ദർ, അഭിനന്ദിച്ച് ആരാധകർ

Advertisement