മലയാള സിനിമയിലെ ക്ലാസ്സിക് രചയിതാവും സംവിധായകനും ആയ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അ നടിയാണ് സുബ്ബലക്ഷ്മി. 2002 മുതൽ ഹിന്ദിയിലടക്കം 75 ലേറെ ചിത്രങ്ങളിൽ സുബ്ബലക്ഷ്മി വേഷമിട്ടിട്ടുണ്ട്. ഒട്ടനവധി പരസ്യചിത്രങ്ങളിലും അഭിനയിച്ചു.
84 വയസ്സുള്ള ഈ നടി അഭിനയരംഗത്ത് ഇപ്പോഴും സജീവസാന്നിധ്യമാണ്. നർത്തകിയും നടിയുമായ താരാകല്യാണിന്റെ അമ്മയാണ് സുബ്ബലക്ഷ്മി. മകളും നർത്തകിയുമായ താരയാണ് ആദ്യം അഭിനയരംഗത്തേക്ക് എത്തിയതെങ്കിലും വാർദ്ധ്യക്യത്തിൽ അഭിനയം ആരംഭിച്ച അമ്മ സുബ്ബലക്ഷ്മിയാണ് അധികം സിനിമകളിൽ അഭിനയിച്ചതും ശ്രദ്ധിക്കപ്പെട്ടതും.
നന്ദനം ആയിരുന്നു ആദ്യ ചിത്രം. നന്ദനം ബോക്സ് ഓഫീസിൽ വൻ വിജയമായി മാറുകയും സുബ്ബലക്ഷ്മിയുടെ ദേശാമണി എന്ന വേഷത്തിന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തു. മേരിക്ക് ഉണ്ട് ഒരു കുഞ്ഞു ആട് എന്ന ചിത്രത്തിന് പിന്നണി ഗായികയായും പ്രവർത്തിച്ചിട്ടുണ്ട്.
Also Read
ഇപ്പോഴും മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ് അത്: സംയുക്ത വാർമ്മ പറഞ്ഞത് കേട്ടോ
മുത്തശ്ശി നടിയെന്ന നിലയിൽ കേരള പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് സുബ്ബലക്ഷ്മി. പല്ലില്ലാത്ത പുഞ്ചിരി മാത്രം മതി ആരാധകർക്ക് മുത്തശ്ശിയേ ഓർക്കാൻ. സംഗീത അധ്യാപികയായാണ് താരം കരിയർ ആരംഭിച്ചത്. ഒരു മികച്ച ഗായികയും മ്യൂസിക് കംമ്പോസറും കൂടയാണ് താരം.
നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള സുബ്ബലക്ഷ്മി മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്കുവെച്ചതാണ് ഇപ്പോൾ വൈറലായി മാറുന്നത്. ദീലിപിന്റെ കല്യാണരാമൻ എന്ന സിനമയിൽ ശ്രദ്ധേയമായ വേഷത്തിൽ സുബ്ബ ലക്ഷ്മി എത്തിയിരുന്നു.
സുബ്ബ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:
കല്യാണരാമൻ മലയാളം വിജയമായ ശേഷം അതിന്റെ തെലുങ്ക് ചെയ്യാനും എനിക്ക് സാധിച്ചു. ദൈവത്തിന്റെ കൃപകൊണ്ട് ചെയ്തത് ആണ് കല്യാണരാമനിലെ സീനുകൾ ഒക്കെ. ദിലീപ് നല്ലതായിരുന്നു. നല്ല പയ്യനാണ്. ദിലീപിന് ഒപ്പം ഞാൻ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്.
എല്ലാ പടത്തിൽ അഭിനയിക്കുമ്പോഴും എന്റെ കാര്യങ്ങളെല്ലാം ദിലീപ് തിരക്കാറുണ്ടായിരുന്നു. ഫുഡ് കിട്ടിയില്ലെങ്കിൽ പറയണം. ഭക്ഷണം താരത്തവരെ ഞാൻ ഇപ്പോൾ ഇവിടുന്ന് ഓടിക്കും എന്നൊക്കെ പറയുമായിരുന്നു. ഒരുപാട് തമാശ പറയും. മകനായും പേരക്കുട്ടിയായുമെല്ലാം ദിലീപിനെ കരുതാം. അതുകൊണ്ട് ഇപ്പോഴത്തെ വാർത്തകൾ എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.
എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. കാരണം നമ്മളോട് ദിലീപ് അങ്ങനെ പെരുമാറിയിട്ടില്ല. തമാശ പറഞ്ഞ് ചിരിപ്പിക്കുക എന്നല്ലാതെ ഒരു വാക്ക് പോലും മോശം പറഞ്ഞിട്ടില്ല. ഒരു വിഷമവും ദിലീപിനൊപ്പം അഭിനയിച്ചിട്ട് എനിക്ക് ഉണ്ടായിട്ടില്ല. അതൊരു വിധിയാണ്, വിധി ആരേയും വിടില്ല, അങ്ങനെയാണെന്ന് ഞാൻ വിചാരിക്കുന്നു. അങ്ങനെ തന്നെയാവട്ടെ എന്നും സുബ്ബലക്ഷ്മി പറയുന്നു.