തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഒപ്പം ബോളിവുഡിലും നിരവധി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കി പ്രേക്ഷക മനസുകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഉലകനായകൻ കമൽഹാസൻ. അതുപോലെ ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് രേഖ.
ഇവർ രണ്ടുപേരും ഒരുമിച്ച് അഭിനയിച്ച ഒരു ചിത്രത്തിനെ സംബന്ധിച്ച വിഷയമാണ് ഇപ്പോൾ വൈറലാകുന്നത്. നേരത്തെ കമൽഹാസൻ അവതാരകനായി എത്തുന്ന തമിഴ് ബിഗ് ബോസിൽ രേഖയും മത്സരാർത്തിയായി പങ്കെടുക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്.
സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയ സംഭവം ഇങ്ങനെ;
1986ൽ പുറത്തിറങ്ങിയ പുന്നഗൈ മന്നൻ എന്ന സിനിമയിൽ കമൽഹാസൻ നായികയായ രേഖയെ ചുംബിക്കുന്ന രംഗമുണ്ട്. ചിത്രത്തിൽ കമലും രേഖയും കമിതാക്കളായാണ് അഭിനയിച്ചത്. വെള്ളച്ചാട്ടത്തിന് മുകളിൽ നിന്നും ചാടുന്ന രംഗത്തിൽ കമലിന്റെ കഥാപാത്രം രേഖയെ ചുംബിക്കുന്ന രംഗം ഉണ്ട്. അന്ന് രേഖയ്ക്ക് പതിനാറ് വയസ്സായിരുന്നു പ്രായം.
ചുംബിക്കുന്നതിന് തന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്ന് രേഖ പറയുന്നു. തന്റെ അനുവാദമില്ലാതെയാണ് ആ രംഗം ചിത്രീകരിച്ചത് എന്ന് പറഞ്ഞാൽ പ്രേക്ഷകർ വിശ്വസിക്കില്ല. കെ ബാലചന്ദർ സാർ ജീവിച്ചിരിപ്പില്ല. കമലിന് മാത്രമേ ഇതെക്കുറിച്ച് സംസാരിക്കാനാകൂ എന്ന് രേഖ പറഞ്ഞു. എന്റെ അച്ഛൻ പ്രശ്‌നമുണ്ടാക്കുമെന്ന് ഞാൻ അവരോട് പറഞ്ഞു.
വലിയൊരു രാജാവ് ചെറിയൊരു കുഞ്ഞിനെ ചുംബിക്കുന്നതു പോലെ കരുതിയാൽ മതിയെന്ന് അന്ന് അസിസ്റ്റന്റ് ആയിരുന്ന സുരേഷ് കൃഷ്ണ സർ എന്നോടു പറഞ്ഞു. ഒരിക്കലും വൃത്തികേട് ആയി ചിത്രീകരിക്കില്ലെന്നും സ്‌നേഹത്തിന്റെ പ്രതിഫലനമായേ പ്രേക്ഷകരും അത് എടുക്കൂ എന്ന് അവർ പറഞ്ഞു.
പക്ഷേ എന്റെ മനസ്സിൽ അച്ഛൻ വഴക്കുപറയുമെന്ന ആശങ്കയായിരുന്നു. എന്നാൽ സഹപ്രവർത്തർ ആകട്ടെ ഒന്നും സംഭവിച്ചില്ലെന്ന മട്ടിൽ അടുത്ത ലൊക്കേഷനിലേയ്ക്ക് പോയി. ഷൂട്ട് കഴിഞ്ഞു വന്നപ്പോൾ അമ്മയോട് ഞാൻ പറഞ്ഞു അവരെന്ന പറ്റിച്ച് ഉമ്മതന്നുവെന്ന്. സിനിമ റിലീസ് ചെയ്ത് കഴിഞ്ഞ് പല അഭിമുഖങ്ങളിലും ഇക്കാര്യം ഞാൻ തുറന്നു പറഞ്ഞിരുന്നു.
അതുകാരണം കമലിനും സാറിനും എന്നോട് ദേഷ്യമുണ്ടായിരുന്നു. കാരണം ഇത് എന്റെ അറിവു കൂടാതെ ചെയ്തത് ആണെന്ന് എല്ലാവരും അറിയണമെന്ന് നിർബന്ധം ഉണ്ടായിരുന്നുവെന്ന് താരം പറഞ്ഞു. ചിത്രത്തിലെ ഈ ചുംബന രംഗം വളരെ നന്നായിരുന്നു.
അതേ സമയം സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഇത്രമേൽ ചർച്ചയായതിന് പിന്നിലെ കാരണം വ്യക്തമല്ല. താൻ പറഞ്ഞതെല്ലാം സത്യമാണ്. വിവാദത്തിന്റെ പേരിലുള്ള ഒരു പ്രശസ്തി എനിക്ക് ആവശ്യമില്ല. സിനിമയും വെബ് സീരീസുമായി എനിക്ക് ഒരുപാട് ജോലിയുണ്ടെന്നും രേഖ പിന്നീട് പറഞ്ഞിരുന്നു.