കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനുംഎന്നുള്ളത് പരമാർത്ഥം, അഭിമാനം: ബിച്ചുതിരുലയുടെ വിയോഗത്തിൽ വേദനയോടെ മനോജ് കെ ജയൻ

407

മലയാളികൾക്ക് ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച പ്രിയ ഗാന രചയിതാവ് കഴിഞ്ഞ ദിവസം ആയിരുന്നു അന്തരിച്ചത്. ബിച്ചു തിരുമലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത അറിഞ്ഞ് നിരവധി താരങ്ങളാണ് അദ്ദേഹത്തിന് ആദരാഞ്ജലികളർപ്പിക്കുന്നത്.

ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടൻ മനോജ് കെ ജയൻ. മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും എന്നുള്ള പരമാർത്ഥം, അഭിമാനകരമെന്ന് മനോജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

Advertisements

മനോജ് കെ ജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

ബിച്ചു ഏട്ടന് പ്രണാമം. എഴുതിയ മലയാള സിനിമാ ഗാനങ്ങളിൽ എല്ലാം ഹിറ്റുകൾ മാത്രം, കുട്ടിക്കാലത്ത് എനിക്കേറ്റവും പരിചിതമായ മുഖം. അച്ഛന്റെ ആത്മസുഹൃത്ത്, മലയാളത്തിന്റെ ഈ ഇതിഹാസ ഗാനരചയിതാവിനെ മലയാള സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടു വന്നത് എന്റെ അച്ഛനും കൊച്ചച്ചനും (ജയവിജയ) എന്നുള്ളത് പരമാർത്ഥം, അഭിമാനം.

ബ്രാഹ്മമുഹൂർത്തത്തിൽ പ്രാണസഖീ നീ എന്ന ഗാനത്തിലൂടെ. ആ ചിത്രം റിലീസായില്ല. പിന്നീടങ്ങോട്ട് ഇവർ ഒരു ടീം ആയി നിന്ന് ഒരു പിടി നല്ല ഗാനങ്ങൾ നക്ഷത്ര ദീപങ്ങൾ തിളങ്ങിയും, ഹൃദയം ദേവാലയവും അതിൽ ചിലത് മാത്രം.

അദ്ദേഹത്തിന്റെ എണ്ണിയാൽ തീരാത്ത ഹിറ്റ് ഗാനങ്ങൾ ഇവിടെ കുറിക്കുന്നത് അസാദ്ധ്യം എങ്കിലും ചിലത് ഇവിടെ പറയാതിരിക്കാൻ നിർവാഹമില്ല. ഏഴുസ്വരങ്ങളും, കണ്ണും കണ്ണും, ഒരു മധുരക്കിനാവിൽ, ശ്രുതിയിൽ നിന്നുയരും, ഒറ്റക്കമ്പ നാദം മാത്രം, ആലിപ്പഴം പെറുക്കാൻ, ഓലത്തുമ്പത്തിരുന്നൂയലാടും, പൂങ്കാറ്റിനോടും, മാമാങ്കം പലകുറി കൊണ്ടാടി.

ആയിരം കണ്ണുമായ്, പഴം തമിഴ് പാട്ടിഴയും, പാവാട വേണം. എഴുതിയാൽ തീരാത്ത ഹിറ്റുകൾ. ബിച്ചുവേട്ടാ അനശ്വരങ്ങളായ ഈ മനോഹര ഗാനങ്ങളിലൂടെ ഞങ്ങൾ മലയാളികൾ എന്നും അങ്ങയെ നിറഞ്ഞ സ്നേഹബഹുമാനത്തോടെ സ്മരിക്കും. ആദരാജ്ഞലികൾ പ്രണാമം എന്നായിരുന്നു മനോജ് കെ ജയൻ കുറിച്ചത്.

Advertisement