ആ പെൺകുട്ടി എന്നെ വിശ്വാസമില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു; ആദ്യ ഡേറ്റിങ് അനുഭവം വെളിപ്പെടുത്തി റൺബീർ കപൂർ

117

ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ബോളിവുഡിന്റെ യുവ സൂപ്പർതാരമാണ് രൺബീർ കപൂർ. ബോളിവുഡ് ഗോസ്സിപ് വാർത്തകളിലും സ്ഥിരം ഉയരുന്ന പേരാണ് രൺബീർ കപൂറിന്റേത്. നടി ദീപിക പദുകോണുമായുള്ള പ്രണയവും പാക്കിസ്ഥാൻ നടി മഹീറ ഖാനോപ്പമുളള ചിത്രങ്ങളും ബോളിവുഡിലെ ചൂടൻ ചർച്ചാ വിഷയങ്ങളായിരുന്നു.

അതേ സമയം യുവ താരസുന്ദരി നടി ആലിയ ഭട്ടുമായി പ്രണയത്തിലാണ് റൺബീർ. ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടായേക്കും എന്നും വാർത്തകളുണ്ട്. ഇപ്പോഴിതാ തന്റെ ആദ്യ ഡേറ്റിങ്ങിനെ കുറിച്ച് റൺബീർ പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

Advertisements

കപിൽ ശർമ അവതാരകനായി എത്തുന്ന ഷോയിലാണ് റൺബീർ ആദ്യ ഡേറ്റിങ് അനുഭവം പങ്കുവച്ചത്. എട്ടാം ക്ലാസിൽ പഠിച്ചപ്പോൾ കൂടെ പഠിക്കുന്ന പെൺകുട്ടിയുമായി ഡേറ്റിന് പോയപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ച് റൺബീർ പറയുന്നത് ഇങ്ങനെ,

സൂര്യൻ അസ്തമിക്കാൻ തുടങ്ങുകയായിരുന്നു. അപ്പോഴുണ്ട് ആ പെൺകുട്ടി ഒരു മൂലയിൽ ഇരുന്ന് കരയുന്നു. വലിയ ഹീറോയെ പോലെ അവളുടെ അടുത്തു പോയി എന്തിനാണ് കരയുന്നതെന്ന് ഞാൻ ചോദിച്ചു. അതിന് ആ കുട്ടി നൽകിയ മറുപടി എനിക്ക് നിന്നെ വിശ്വാസമില്ല എന്നായിരുന്നു.

പെൺകുട്ടിയുടെ മറുപടി എട്ടാം ക്ലാസുകാരൻ റൺബീറിനെ ഞെട്ടിച്ചു. തനിക്ക് എന്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതും മനസ്സിലാകാൻ പറ്റാത്ത അവസ്ഥയായി. അവളുടെ വിശ്വാസം നേടാൻ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു.

അവളുടെ വിശ്വാസം നേടാൻ എന്താണ് ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ എനിക്കറിയില്ലായിരുന്നു. പിന്നെ രണ്ട് കൈയ്യും നീട്ടി ഇപ്പോൾ വിശ്വസിക്കുന്നുണ്ടോ എന്ന് ആ പെൺകുട്ടിയോട് ചോദിച്ചു. അതായിരുന്നു തന്റെ ആദ്യ ഡേറ്റെന്ന് റൺബീർ പറയുന്നു.

അതിന് ശേഷം എന്താണ് ഉണ്ടായതെന്നായിരുന്നു പരിപാടിയുടെ അവതാരകനായ കപിൽ ശർമയുടെ അടുത്ത ചോദ്യം. എന്നാൽ പിന്നീടൊരിക്കലും ആ പെൺകുട്ടി തനിക്കൊപ്പം ഡേറ്റിന് വന്നിട്ടില്ലെന്നായിരുന്നു റൺബീറിന്റെ മറുപടി. തന്റെ ആദ്യ ഡേറ്റിങ്ങിനെ കുറിച്ച് റൺബീർ പറയുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. റൺബീർ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു റൺബീറിന്റെ ആദ്യ ഡേറ്റിങ്.

Advertisement