ഭർത്താവ് ഉറങ്ങുമ്പോഴുള്ള തന്റെ കുസൃതി, വിവാഹശേഷമുള്ള വീഡിയോ പങ്കുവെച്ച് കുടുംബവിളക്ക് താരം ആതിര മാധവ്

353

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിൽ ഒരാളാണ് സീരിയൽ നടി ആതിര മാധവ്. ഏഷ്യാനെറ്റ്ിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലെ അനന്യയെന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്.

ചലച്ചിത്ര നടി മീരാ വസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സുമിത്രയെന്ന വീട്ടമ്മയായാണ് മീര എത്തുന്നത്. സുമിത്രയുടെ മൂത്തമകനായ അനിരുദ്ധിന്റെ ഭാര്യയായാണ് അനന്യ എത്തിയത്. കുടുംബവിളക്കിലെത്തി അധികനാൾ പിന്നിടുന്നതിനിടയിലായിരുന്നു ആതിര പ്രണയം പരസ്യമാക്കിയത്.

Advertisements

തന്റെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നും താരം പറഞ്ഞിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്നും താരം പറഞ്ഞിരുന്നു. തുടക്കത്തിൽ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കിലും പിന്നീട് അനന്യയുടെ സ്വഭാവം മാറുകയായിരുന്നു.

ഇതോടെ താരത്തിന്റെ പ്രേക്ഷകപിന്തുണയും വർധിക്കുകയായിരുന്നു. നമ്മൾ രണ്ടാളും വിവാഹിതരാവാൻ പോവുകയാണെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞായിരുന്നു നേരത്തെ ആതിര എത്തിയത്. വിവാഹത്തിന് ഇനി ദിവസങ്ങളേയുള്ളൂവെന്നും താരം കുറിച്ചിരുന്നു.

രാജീവിനൊപ്പമുള്ള ചിത്രങ്ങളും ആതിര പങ്കുവെച്ചിരുന്നു. വിവാഹത്തിന്റേയും വിവാഹ ശേഷമുള്ള ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ ആതിര മാധവ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം പറഞ്ഞിരുന്നു. ആതിര അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നായിരുന്നു രാജീവ് പറഞ്ഞത്.

ടെക്‌നോപാർക്കിലെ ജോലി ഉപേക്ഷിച്ചായിരുന്നു ആതിര അവതരണത്തിലേക്കും പിന്നീട് അഭിനയത്തിലേക്കും തിരിഞ്ഞത്.
ഭർത്താവ് ഉറങ്ങുമ്പോൾ താനൊപ്പിക്കുന്ന കുസൃതിയുടെ വീഡിയോയും ആതിര മാധവ് പങ്കുവെച്ചിരുന്നു. വിവാഹത്തിന് ശേഷമായുള്ള വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്.

ആര്യ അവതരിപ്പിക്കുന്ന പരിപാടിയായ സ്റ്റാർട്ട് മ്യൂസികിലും ആതിര അതിഥിയായി പങ്കെടുത്തിരുന്നു. ആര്യയ്ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചും താരമെത്തിയിരുന്നു. പാടാൻ പോവാനുണ്ടെന്നുള്ള പ്രമോ വീഡിയോയുമായും ആതിര എത്തിയിരുന്നു. വിവാഹ ശേഷവും അഭിനയം തുടരുമെന്ന് താരം പറഞ്ഞിരുന്നു. ആതിര അഭിനയിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്നായിരുന്നു രാജീവ് പറഞ്ഞത്.

Advertisement