ഞാൻ പുറത്തൊക്കെ പോയാൽ ഒന്ന് രണ്ട് ദിവസം താമസിച്ചിട്ടൊക്കെ തിരികെ വരു, ബോയ്ഫ്രണ്ടിന്റെ കൂടെയാണ് പോയതെന്ന് ഉമ്മയ്ക്ക് അറിയാം അതോണ്ട് കല്യാണം ഉറപ്പിക്കാം: പ്രണയത്തെ കുറിച്ച് അനാർക്കലി മരക്കാർ

7430

മലയാള സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനാർക്കലി മരയാക്കാർ. ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയത്. ഇപ്പോഴിതാ അനാർക്കലി തന്റെ ജീവിതത്തിലെ സുപ്രധാന കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്.

തനിക്കൊരു പ്രണയമുണ്ടെന്നും കല്യാണത്തിന് വീട്ടിൽ നിർബന്ധമുണ്ടെങ്കിലും ഉടനെ വിവാഹമുണ്ടാവില്ലെന്നും ബോയ്ഫ്രണ്ടിനെ കുറിച്ചുമൊക്കെ ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ താരം വെളിപ്പെടുത്തിയിരിക്കുന്നത്.അനാർക്കലിയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

ഞങ്ങൾ ഇപ്പോൾ കമ്മിറ്റഡ് ആണ്. അദ്ദേഹത്തോട് എന്തും പറയാനൊന്നും പറ്റില്ല. കുറച്ച് കാര്യങ്ങൾ പറയുമ്‌ബോൾ ശ്രദ്ധിക്കണം. അങ്ങനെ മറച്ച് വെക്കുന്ന കാര്യങ്ങളൊന്നുമില്ല. പിന്നെ എന്റെ ചില സ്വാഭാവങ്ങൾ അവന് ഇഷ്ടമല്ല. അങ്ങനെയുള്ള കാര്യങ്ങൾ പറയേണ്ടെന്ന് വെക്കും. അത് പറഞ്ഞ് വെറുതേ വഴക്ക് ഒഴിവാക്കുവാൻ വേണ്ടിയാണ്.

സിങ്കാണ്, പക്ഷേ ഞാൻ കുഴപ്പമുണ്ടാക്കിയാലേ ഉള്ളുവെന്നാണ് അവൻ പറയുന്നത്. ഞങ്ങൾ ഒരുമിച്ച് പഠിച്ചവരാണെന്നും അനാർക്കലി പറയുന്നു. ശരിക്കും ഞാൻ പുറത്തൊക്കെ പോയാൽ ചിലപ്പോൾ ഒന്ന് രണ്ട് ദിവസം താമസിച്ചിട്ടൊക്കെയാണ് തിരികെ വരാറുള്ളത്.

ബോയ്ഫ്രണ്ടിന്റെ കൂടെയാണ് പോയതെന്ന് ഉമ്മയ്ക്ക് അറിയാം. അതോണ്ട് കല്യാണം ഉറപ്പിക്കാം. അതാവുമ്പോൾ നിനക്ക് ഏത് സമയത്തും അവന്റെ അങ്ങ് നിൽക്കാലോ. എന്ത് പറഞ്ഞാലും അവസാനം എന്റെ കല്യാണം ഉറപ്പിക്കുന്നതിലേക്ക് എത്തും.

എന്നെ എങ്ങനെലും ഒന്ന് പറഞ്ഞ് വിട്ടാൽ മതി ഉമ്മയ്ക്ക് എന്നായിരിക്കുകയാണ്. ഞങ്ങൾ രണ്ടാളും ഒരേ പ്രായമാണ്. കല്യാണം കഴിക്കാനുള്ള സമയമായിട്ടില്ലന്നും താരം വെളിപ്പെടുത്തുന്നു.

Advertisement