മക്കൾ ശെൽവം വിജയ് സേതുപതി ബോളിവുഡിൽ: അരങ്ങേറ്റം ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിങ് ചദ്ദ’യിൽ

35

തമിഴകത്തിന്റെ മക്കൾ ശെൽവം വിജയ് സേതുപതി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു. ആമിർ ഖാൻ നായകനാകുന്ന ‘ലാൽ സിങ് ചദ്ദ’യിൽ വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോർട്ടുകൾ.

Advertisements

ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം സ്ഥീരീകരിച്ചത്. പാർവ്വതി, ദീപികാ പദുകോൺ, അലിയാ ഭട്ട്, രൺവീർ സിങ്, ആയുഷ്മാൻ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട എന്നീ താരങ്ങളും പങ്കെടുത്ത സംവാദത്തിനിടെയാണ് ഹിന്ദിയിൽ സംസാരിക്കാൻ പാടുപെടുകയാണെന്ന് സേതുപതി വെളിപ്പെടുത്തിയത്.

ഇതോടെ അദ്ദേഹം തീർച്ചയായും ലാൽ സിങ് ചദ്ദയിൽ അഭിനയിക്കുന്നുണ്ട്” എന്ന് മനോജ് വാജ്പേയ് വ്യക്തമാക്കി. അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുമ്പോൾ ഭാഷയും സംസ്‌ക്കാരവും മനസിലാക്കാൻ പ്രയാസമാണെന്നും സേതുപതി പറഞ്ഞു.

എന്നാൽ ഭാഷ ഒരു വലിയ തടസമല്ല, സൗദി അറേബ്യയിൽ ആറു മാസം ചിലവഴിച്ചാൽ അറബി പഠിക്കാൻ പറ്റുമെന്നും സേതുപതി കൂട്ടിച്ചേർത്തു. അദ്വൈദ് ചന്ദ്രൻ ഒരുക്കുന്ന ലാൽ സിങ് ചദ്ദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തെത്തിയത്.

ചിത്രത്തിൽ കരീന കപൂറാണ് നായികയായി എത്തുന്നത്. ആമിർ ഖാൻ പ്രൊഡക്ഷൻസ്, വിയാകോം18 മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ആമിർ ഖാനും, കിരൺ റാവും ചേർന്നാണ് നിർമ്മാണം. ഡിസംബർ 25നാണ് ചിത്രം റിലീസിനെത്തുന്നത്.

Advertisement