മിനി സ്‌ക്രീനിലെ ജനപ്രിയ പരമ്പരയായ വാനമ്പാടിയിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ വല്ല്യമ്മയായ നിർമ്മലയായി വന്ന് പ്രേക്ഷകരുടെ ഹൃദയത്തിലിടം പിടിച്ച കഥാപാത്രമാണ് ഉമാനായർ ഈ കഥാപാത്രത്തെ പ്രേക്ഷകർ കണ്ടിട്ട് കാലമിത്തിരിയായി.
അസുഖം ബാധിച്ച് കിടപ്പിലായ അമ്മയെ പരിചരിക്കാൻ കൊടുങ്ങല്ലൂർ പോയെന്ന രീതിയിലാണ് പരമ്പര മുന്നോട്ടുപോകുന്നത്. എന്നാൽ പരമ്പരയിൽനിന്ന് ഉമാനായരെ പുറത്താക്കിയെന്നും, സ്വമേധയാ പോയെന്നുമുള്ള രീതിയിലാണ് അഭ്യൂഹങ്ങൾ പരന്നത്.
അതേ സമയം ഉമാനായരുടെ ഫേസ്ബുക്ക് ലൈവുകളും മറ്റും വിരൽ ചൂണ്ടിയത് സിനിമാ ഷൂട്ടിംഗും മറ്റുമായി ഉമാനായർ തിരക്കായതാണ് പരമ്പരയിൽനിന്ന് വിട്ടുനിൽക്കുന്നതെന്നാണ്. എന്നാൽ താൻ വാനമ്പാടിയിൽ നിന്നും വിട്ടുനിൽക്കുന്നത് യാതൊരു പ്രശ്നത്തിന്റേയും ഭാഗമായല്ലെന്നും, അപവാദങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും പരമ്പരയിൽനിന്ന് വിട്ടുപോയിട്ടില്ലെന്നും ഉമ നായർ പറയുന്നു.
ചെറിയ ഇടവേള എടുത്ത് താൻ വീണ്ടും പരമ്പരയിലേക്ക് മടങ്ങിയെത്തുമെന്നും താരം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. പ്രേക്ഷകർക്ക് തന്നെ മിസ്സ് ചെയ്യുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. ഞാൻ പിണങ്ങിപോയെന്ന സംസാരമൊക്കെ അടിസ്ഥാനരഹിതമാണ്.
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും വാനമ്പാടിയിൽ സജീവമാകും. വാനമ്പാടി കൂടാതെ മഴവിൽ മനോരമയിലെ പൂക്കാലം വരവായി എന്ന പരമ്പരയിലും താൻ ഇനി ഉണ്ടാകും. അതിലൊരു വില്ലത്തി വേഷമാണുള്ളത്, കുറെ കാലത്തിനുശേഷം വില്ലത്തി കഥാപാത്രം ചെയ്യാൻ കഴിയുന്നതിലും സന്തോഷമുണ്ട്.
വാനമ്പാടിയിലെ നിർമ്മല എന്ന കഥാപാത്രം തനതായ അഭിനയശൈലികൊണ്ട് വലിയൊരുകൂട്ടം ആരാധകരെ ഉണ്ടാക്കിയെടുത്ത കഥാപാത്രമാണ്.
സീരിയലുകളിൽ കഥാപാത്രങ്ങളെ കാണാതാകുന്നത് പുത്തരിയല്ല. താരങ്ങൾ പിണങ്ങിപോകുമ്പോളും, വിദേശത്ത് പോകുമ്പോഴും മറ്റും താരങ്ങളെ മാറ്റുന്നതും താരങ്ങളെ കഥയിൽ കൊല്ലുന്നതും പതിവാണ്. പക്ഷെ നിർമ്മല പോയതിന്റെയത്ര കോലാഹലം മറ്റാരുടേയും തിരോധാനത്തിൽ ഉണ്ടായിട്ടില്ല.