അടുത്തിടെ യുഎസ് ആസ്ഥാനമായുള്ള ഒരു ഏജൻസി നടത്തിയ പഠനത്തിൽ ഗൂഗിളിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ ഇന്ത്യൻ സെലിബ്രിറ്റിയായി പ്രിയങ്ക ചോപ്രയെന്ന് സ്ഥിരീകരിച്ചു. ഗൂഗിളിൽ ഏറ്റവുമധികം തെരയപ്പെട്ട സെലിബ്രിറ്റികളിൽ കഴിഞ്ഞ വർഷങ്ങളിൽ ഒന്നാമത് സണ്ണി ലിയോൺ ആയിരുന്നു.
എന്നാൽ ഇത്തവണ സണ്ണി ലിയോൺ രണ്ടാമതായി. 2018 ഒക്ടോബർ മുതൽ 2019 ഒക്ടോബർ വരെയുള്ള ഡാറ്റ പ്രകാരമാണ് പുതിയ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ശരാശരി 4.2 മില്യൺ സെർച്ചാണ് ഓരോ മാസവും പ്രിയങ്ക ചോപ്രയ്ക്ക് ലഭിച്ചത്. കോട്ടയം കാരി പൊന മേരി ജോൺ പ്രിയങ്ക ചോപ്രയുടെ മുത്തശ്ശിയാണ്.
രണ്ട് മില്യൺ സെർച്ച് മാസംതോറും നേടിയ സൽമാൻഖാനാണ് ഇക്കാര്യത്തിൽ മൂന്നാമത്. 1.8 മില്യൺ സെർച്ച് ലഭിച്ച ദീപിക പദുകോൺ നാലാം സ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം ആളുകൾ സമൂഹമാധ്യമത്തിൽ തിരഞ്ഞ ഇന്ത്യൻ താരം പ്രിയങ്ക ചോപ്ര ഡിസംബറിൽ ഗായകൻ നിക്ക് ജോനാസുമായി സൗഹൃദത്തിലായപ്പോളാണ് ഇത്രയേറെ പേർ പ്രിയങ്കയെ തിരഞ്ഞത്.
ബിസിനസ് ഇൻസൈഡറിലെ റിപ്പോർട്ട് അനുസരിച്ച്, 2018 ഒക്ടോബറിനും 2019 ഒക്ടോബറിനുമിടയിൽ പ്രിയങ്കയുടെ പേര് 2.74 ദശലക്ഷം തവണ തിരഞ്ഞു, പ്രതിമാസ തിരയൽ എണ്ണം 4.2 ദശലക്ഷമായിരുന്നു.
സൽമാനെ ലോകമെമ്പാടും 1.83 ദശലക്ഷം തവണ തിരഞ്ഞതായി റിപ്പോർട്ട് വ്യക്തമാക്കി.
കത്രീന കൈഫ്, ആലിയ ഭട്ട്, ഇമ്രാൻ ഖാൻ, രൺവീർ സിംഗ് എന്നിവരും സെർച്ച് പട്ടികയിലെ മറ്റ് പ്രമുഖ പേരുകളാണ്. ഏഴാം സ്ഥാനത്താണ് അമിതാഭ് ബച്ചൻ, ശരാശരി 7,20,000 തവണയാണ് ഇദ്ദേഹത്തിന്റെ പേര് സമൂഹമാധ്യമത്തിൽ തിരഞ്ഞത്.