മമ്മൂട്ടിക്ക് സാധിക്കുമെങ്കിൽ എനിക്കും അതിന് കഴിയും: ‘വെല്ലുവിളി’യുമായി റഹ്മാൻ

58

മലയാള സിനിമയിൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് പോലെ തൊണ്ണൂറുകളിൽ മമ്മൂട്ടി റഹ്മാൻ കൂട്ടുകെട്ട് ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ സിനിമകൾ ഒരു കാലത്ത് ഹിറ്റ് സിനിമകളായി മാറിയിരുന്നു.

Advertisements

അതോടെ ബോക്‌സ്ഓഫിസ് ഹിറ്റുകളുടെ ഫോർമുലയായി തന്നെ റഹ്മാൻമമ്മൂട്ടി കൂട്ടുകെട്ട് മാറിയിരുന്നു. ഇരുവരും ഒന്നിച്ച മിക്ക ചിത്രങ്ങൾക്കും മികച്ച പ്രേക്ഷ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയുടെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ രാജമാണിക്യത്തിലടകം റഹ്മാൻ അഭിനയിച്ചിരുന്നു.

ഇപ്പൊഴിതാ സിനിമാത്തിരക്കുകൾക്കിടെ റഹ്മാൻ പങ്കുവെച്ച പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും മമ്മൂട്ടി തന്നെയാണ് തന്റെ പ്രചോദനമെന്ന് തെളിയിക്കുന്നതാണ് താരം പങ്കുവെച്ച ചിത്രം.

മമ്മൂട്ടിയുമായി ഏറെ നാളായി അടുത്ത സൗഹൃദമുളള താരം കൂടിയാണ് റഹ്മാൻ. അതേസമയം ഫോട്ടോയ്ക്ക് താഴെ നടൻ കുറിച്ച അടിക്കുറിപ്പായിരുന്നു ഏറ്റവും ശ്രദ്ധേയമായി മാറിയത്. എന്റെ പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് സാധിക്കുമെങ്കിൽ എനിക്കും പറ്റും. ഇതാണ് എന്റെ മുദ്രാവാക്യം. ലവ് യൂ മൈ ഇച്ചാക്ക എന്നാണ് റഹ്മാൻ കുറിച്ചത്.

മലയാളത്തിനൊപ്പം തന്നെ തമിഴ്, തെലുങ്ക് ഭാഷകളിലും സജീവമാണ് റഹ്മാൻ. മിഷ്‌കിൻ സംവിധാനം ചെയ്യുന്ന തുപ്പരിവാലൻ 2 ആണ് റഹ്മാന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ തമിഴ് ചിത്രം.

Advertisement