ധന്യ ബാലകൃഷ്ണ ചെമ്പൻ വിനോദിന് നായികയായി എത്തുന്നു; പൂഴിക്കടകൻ നവംബർ 29 ന് എത്തും

23

പ്രേക്ഷകർക്ക് തമിഴ്, തെലുങ്കു, കന്നഡ സിനിമകളിലൂടെ സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്ണ. സൂര്യ നായകനായി എത്തിയ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധന്യ നീ താനേ എൻ പൊൻ വസന്തം, രാജ റാണി എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഇതിനൊപ്പം തെലുങ്കിലും സജീവമായ ധന്യ മലയാളം, കന്നഡ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു. നിവിൻ പോളി ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലൂടെ ഈ വർഷം മലയാളത്തിൽ എത്തിയ ധന്യ റിലീസിനൊരുങ്ങുന്ന ചെമ്പൻ വിനോദ് ചിത്രം പൂഴിക്കടകനിൽ നായികയായാണ് എത്തുന്നത്.

Advertisements

ജയസൂര്യയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ‘പൂഴിക്കടകൻ’ നവാഗതനായ ഗിരീഷ് നായർ ആണ് സംവിധാനം ചെയ്യുന്നത്. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോർജ്, മാല പാർവതി, ഐശ്വര്യ ഉണ്ണി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ഗിരീഷ് നായരും ഉണ്ണി മലയിലും ചേർന്നൊരുക്കിയ കഥയ്ക്ക് ഷ്യാൽ സതീഷും ഹരി പ്രസാദ് കോളേരിയും ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു. ഇവാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാം, നൗഫൽ എന്നിവർ ചേർന്നാണ് ‘പൂഴിക്കടകൻ’ നിർമ്മിക്കുന്നത്.

റഫീഖ് അഹമ്മദ്, സന്തോഷ് വർമ, മനു മൻജിത് എന്നിവരുടെ വരികൾക്ക് ബിജിബാൽ, രഞ്ജിത് മേലേപ്പാട്ട് എന്നിവർ ഈണം നൽകിയിരിക്കുന്നു. ചിത്രം ഈ മാസം 29 ന് തിയേറ്ററുകളിലെത്തും.

Advertisement