ഒരുപിടി മികച്ച കഥാപാത്രങ്ങൾ ചെയ്ത് വളരെ വേഗം മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത യുവ നടൻ ആണ് ഷൈൻ ടോം ചാക്കോ. നായകനായാലും വില്ലനായാലു സഹനടനായാലും തന്റെ വേഷം മികച്ചതാക്കി മാറ്റുന്നതിൽ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു പ്രത്യേക വൈഭവം തന്നെയുണ്ട്.
അടുത്തിടെ പുറത്തിറങ്ങി തകർപ്പൻ വിജയം നേടിയ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം ഭീഷ്മ പർവ്വത്തിലെ ഷൈനിൽെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ആണ് ഷൈൻ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ കുമാരി എന്ന പുതിയ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ ആണ് ഷൈൻ എത്തുന്നത്. മലയാളി കളുടെ പ്രിയങ്കരിയായ നടി ഐശ്വര്യ ലക്ഷ്മി ആണ് ഈ സിനിമയിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോയെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
Also Read
എനിക്ക് ഇഷ്ടപ്പെടുന്ന ഒരാൾ വന്നാൽ ഒരു പക്ഷേ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തേക്കും: ഹണി റോസ്
കുമാരിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേ ആണ്. ഷൈൻ ടോം ചാക്കോയുടെ അഭിനയത്തോട് ഉള്ള പാഷനെ കുറിച്ച് അടക്കം നടി തുറന്നു പറഞ്ഞത്. കുമാരിയിൽ ഷൈൻ ചെയ്ത കഥാപാത്രം ആദ്യം ചെയ്യാൻ ഇരുന്നത് റോഷൻ മാത്യു ആയിരുന്നു.
എന്നാൽ റോഷന് ഡേറ്റിന്റെ പ്രശ്നമുണ്ടാകുന്നതും ഷൈൻ ആ വേഷത്തിലേക്ക് എത്തുന്നതും അവസാന നിമിഷം ആയിരുന്നു. എല്ലാ ദിവസവും ക്യാമറയുടെ മുന്നിൽ നിൽക്കണം എന്ന ആഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന വ്യക്തിയാണ് ഷൈൻ എന്ന് ഐശ്വര്യ പറയുന്നു. നമ്മൾ സാധാരണ അഭിമുഖങ്ങളിൽ കാണുന്ന ഷൈനിനെ അല്ല കുമാരിയുടെ സെറ്റിൽ കണ്ടത്.
Also Read
വെണ്ണക്കൽ ശിൽപം പോലെ, സാരി ഉടുത്ത ഹണിറോസിനെ കാണാൻ എന്തു ഭംഗിയാണെന്ന് ആരാധകർ …
കഥാപാത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്ന നടനാണ് ഷൈൻ. ഷൈൻ ആരെയും ശല്യപ്പെടുത്താറില്ല. ക്യാരക്ടറായി മാത്രം സെറ്റിലുള്ള മറ്റ് അഭിനേതാക്കളോട് പെരുമാറുന്ന വ്യക്തിയാണ് അദ്ദേഹം.
ഷൈനിന് ഭക്ഷണം മാത്രം കൊടുത്താൽ മതി, എപ്പോഴും അദ്ദേഹത്തിന് ആ ഒരു വിചാരം മാത്രമെ ഉള്ളു എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു. ഐശ്വര്യ ലക്ഷ്മിയേം ഷൈൻ ടോം ചാക്കോയേം കൂടാതെ സുരഭി ലക്ഷ്മി, സ്ഫടികം ജോർജ്, രാഹുൽ മാധവ്, സ്വാസിക തുടങ്ങിയവരാണ് കുമാരിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് കുമാരി എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്.