തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കും ഏറെ സുപരിചിതയായ ബോളവുഡ് നടിയും മോഡലുമാണ് സ്വര ഭാസ്‌കർ. മികച്ച സിനിമകളിൽ ശ്രദ്ദേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള സ്വര ഹിന്ദി സിനിമാ ലോകത്ത് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന താരം കൂടിയാണ്യ
വ്യക്തമായ നിലപാടും ധൈര്യവുമുള്ള നടിയുമാണ് സ്വര ഭാസ്‌കർ. പലപ്പോഴും തന്റെ പ്രസ്താവനകളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം കുടിയാണ് സ്വര ഭാസ്‌കർ. അതേ സമയം മുമ്പൊരിക്കൽ ബോളിവുഡിലെ പ്രശസ്ത സംവിധായകന് എതിരെ ഗു രു ത ര ആരോപണവുമായി സ്വര ഭാസ്‌കർ രംഗത്ത് എത്തിയിരുന്നു.
അക്കാലത്ത് ഇത് ഏറെ ചർച്ചകൾക്കും വഴിവെച്ചിരുന്നു. ബോളിവുഡിൽ ഷൂട്ടിങ് സെറ്റുകളിൽ പുരുഷ മേധാവിത്വം ആണെന്നും സ്വര ഭാസ്‌കർ വ്യക്തമാക്കിയിരുന്നു. കുറച്ച് ആളുകൾ നിർദ്ദേശം നൽകുന്നു, മറ്റുചിലർ അടിമകളെപ്പോലെ അത് അനുസരിക്കുന്നു.
Also Read
അതീവ ഹോട്ട് ലുക്കിൽ അപർണ ബാലമുരളി, ഇനി ഗ്ലാമറസ് ആവുകയാണോ എന്ന് ആരാധകർ…
ഇത്തരം സാഹചര്യങ്ങൾ പിന്നീട് ലൈം ഗി കാ ക്ര മ ങ്ങളിലേക്കും ഇരകളെ നിശബ്ദരായി ഇരുത്താനും വഴിവെയ്ക്കും എന്നും സ്വര തുറന്നടിച്ചിരുന്നു. സിനിമയിലെ വേഷങ്ങൾക്കായി കിടക്ക പങ്കിടാൻ പലരും വിളിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ പലവേഷങ്ങളും നഷ്ടമായി.
ഫിലിം സെറ്റുകളിൽ ഇപ്പോഴും സ്ത്രീകൾക്ക് വേണ്ടത്ര സുരക്ഷ ലഭിക്കുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് സ്ത്രീ വീണ്ടും ഇത്തരം ആ ക്ര മ ണങ്ങൾക്ക് ഇരയായി കൊണ്ടിരിക്കുന്നതെന്നും നടി പറഞ്ഞു. എന്റെ തുടക്ക കാലത്ത് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്.
ഒരു കുഗ്രാമത്തിലായിരുന്നു സിനിമയുടെ ഷൂട്ട്, ആ സിനിമയുടെ സംവിധായകൻ ഷൂട്ടിൽ ഉടനീളം ഫോണിൽ മെസേജ് അയച്ചും ഡിന്നറിന് ക്ഷണിച്ചും ബുദ്ധിമുട്ടിക്കുകയായിരുന്നു. ദിവസം മുഴുവൻ എന്നെ പിന്തുടരും, ഷൂട്ട് കഴിഞ്ഞാൽ രാത്രി ഫോൺ വിളിക്കും.
ഒരിക്കൽ രാത്രി സിനിമയിലെ അടുത്ത ദിവസത്തെ സീൻ ചർച്ച ചെയ്യാൻ സംവിധായകൻ ഹോട്ടൽ റൂമിലേക്ക് വിളിച്ചു. അവിടെ ചെന്നപ്പോൾ അയാൾ മദ്യപിച്ചിരിക്കുക ആാണ്. ഉടൻ തന്നെ അവിടെ നിന്നും ഓടി രക്ഷപ്പെടേണ്ടിവന്നു.
ഷൂട്ട് തുടങ്ങി ആദ്യ ആഴ്ചമുതൽ സെ ക് സും പ്രേമവും മാത്രമാണ് അയാൾക്ക് സംസാരിക്കാൻ ഉണ്ടായിരുന്നത്. പിന്നീടൊരു ദിവസം രാത്രി എന്റെ മുറിയിൽ മദ്യപിച്ചെത്തി ആലിംഗനം ചെയ്യാൻ ആവശ്യപ്പെട്ടു. ശരിക്കും പേടിച്ച് പോയിരുന്നു. അന്ന് ഞാൻ ഒറ്റയ്ക്കാണ്, ചെറുപ്പവും.
സിനിമയുടെ പായ്ക്ക്അപ് സമയത്ത് റൂമിന്റെ ലൈറ്റ് ഓഫ് ചെയ്ത് ഇരുട്ടത്ത് ഇരുന്നാണ് മെയ്ക്ക്അപ് അഴിച്ചത്. അയാൾ വന്ന് നോക്കുമ്പോൾ ഞാൻ ഉറങ്ങുകയാണെന്ന് വിചാരിക്കും എന്ന് ഓർത്ത് ചെയ്തതാണ്. അത്രയ്ക്ക് സഹിച്ചു എന്നും സ്വര ഭാസ്‌കർ പറഞ്ഞിരുന്നു.