ആ വാർത്ത കണ്ട് ഷോക്ക് ആയിപ്പോയി, അങ്ങനെ ഒരിടത്തും ലാൽ സാറിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടേയില്ല, പരാതി കൊടുക്കാൻ ഒരുങ്ങിയതാണ് പക്ഷേ, ഹണി റോസ് പറയുന്നു

650

വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ ചിലച്ചിത്രാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ്. പിന്നിട് നിരവധി മികച്ച മലയാള സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ താരം എത്തിയിരുന്നു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണിറോയ് തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ് മോൺസ്റ്റർ ആണ് ഹണിറോസിന്റേതായി പുതിയതായി എത്തിയ റിലീസ്.

Advertisements

ഈ ചിത്രത്തിലെ ഹണി റോസിന്റെ കഥാപാത്രത്തിന് ഏറെ പ്രശംസകൾ ആണ് ലഭിക്കുന്നത്. ഭാമിനി എന്ന കഥാപാത്രമായി തകർപ്പൻ പ്രകടം ആണ് ഹണിറോസ് മോൺസ്റ്ററിൽ കാഴ്ചവെച്ചിരിക്കുന്നത്. അതേ സമയം തന്നേ കുറിച്ച് വരുന്ന വ്യാജ വാർത്തകൽക്ക് എതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഹണി റോസ് ഇപ്പോൾ.

Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

ലാൽ സാർ എന്റെ ജീവിതത്തിൽ പല ഘട്ടങ്ങളിലും ഒരു കൈതാങ്ങ് ആയിരുന്നു എന്ന് താൻ പറഞ്ഞുവെന്ന തരത്തിലുള്ള വാർത്തകൾ കണ്ടു. തന്റേത് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ആ പ്രസ്താവന കണ്ടപ്പോൾ ഷോക്ക് ആയിപ്പോയി.

ലാൽ സാറിന് ഇതുകൊണ്ട് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്നാണ് താൻ ചിന്തിച്ചിരുന്നത്.ഒരു ദിവസം രാവിലെ നോക്കുമ്പോൾ ആരൊക്കെയോ തനിക്ക് ഇതിന്റെ സ്‌ക്രീൻഷോട്ട് അയയ്ക്കുകയാണ്. ഇത് കണ്ട് ആകെ ഷോക്ക് ആയിപ്പോയി.ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് താൻ എവിടെയും പറഞ്ഞിട്ടില്ല.

അങ്ങനെ ഒരു സാഹചര്യവും തന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. ഇതൊക്കെ ആര് ഉണ്ടാക്കി വിടുന്നു എന്നറിയില്ല. ഒരുപാടു കഷ്ടപ്പെട്ടും പ്രയത്നിച്ചുമാണ് ഇവിടെ വരെ എത്തി സ്വന്തം കാലിൽ നിൽക്കുന്നത്.
അതുപോലെ തന്നെ താൻ ഏറെ ബഹുമാനിക്കുന്ന ലാൽ സാറിനെ പോലെ ഒരാളിന് ഈ പ്രസ്താവന കൊണ്ട് എന്തുമാത്രം ബുദ്ധിമുട്ട് ഉണ്ടാകും എന്ന ചിന്തയും തന്നെ വിഷമിപ്പിച്ചു.

ഈ കുട്ടി എന്താണ് പറയുന്നതെന്ന് ഈ വാർത്ത കാണുമ്പോൾ അദ്ദേഹം കരുതില്ലേ. ഇതിന് എതിരെ പരാതി കൊടുക്കാം എന്നാണ് ആദ്യം കരുതിയത്. പിന്നെ ലാൽ സർ കൂടി ഉൾപ്പെടുന്ന കാര്യമായത് കൊണ്ട് ആ ചിന്ത ഉപേക്ഷിച്ചു.

അദ്ദേഹത്തിന് ഒരു മെസ്സേജ് അയച്ചു, സർ ഇങ്ങനെ ഒരു വാർത്ത വരുന്നുണ്ട്. പക്ഷേ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ല ഞാൻ അറിഞ്ഞിട്ടുകൂടി ഇല്ല എന്ന്. അത് വിട്ടേക്കൂ കുട്ടി ഇതൊക്കെ പാർട്ട് ഓഫ് ദ് ഗെയിം ആണ് ഇതൊന്നും ശ്രദ്ധിക്കാൻ പോകേണ്ട എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്.ഇതുപോലെ എത്ര വാർത്തകൾ കണ്ടു മടുത്ത വ്യക്തിയായിരിക്കും അദ്ദേഹം.

എന്നെ ഒരുപാടു വിഷമിപ്പിച്ച ഒരു കാര്യമാണ് അത്. സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും അതിനടിയിൽ വന്നു ഈ കമന്റ് ഇടുന്ന ആളുകളുണ്ട് എന്നും ഹണി റോസ് പറയുന്നു. ഒരു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് ഹണിറോസ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Also Read
രാത്രിയിൽ മുറിയിലെത്തി കെട്ടിപ്പിടിച്ചു, സെ ക് സും പ്രേമവും മാത്രമാണ് അയാൾ സംസാരിക്കുന്നത്; പ്രശസ്ത സംവിധായകന് എതിരെ നടി സ്വര ഭാസ്‌കർ

Advertisement