നായികമാർക്ക് അത്രയ്ക്ക് ക്ഷാമമുണ്ടോ മലയാള സിനിമയിൽ; നല്ലൊരു റോളിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് രേണുക മേനോൻ

255

കലാമൂല്യമുള്ള നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ്മേക്കർ കമൽ ക്യാമ്പസ് പശ്ചാത്തലത്തിൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലെ നായികയായാണ് രേണുക മേനോൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും അന്യ ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും വിവാഹശേഷം സിനിമയിൽ നിന്ന് പിൻമാറുക ആയിരുന്നു രേണുക.

ഇപ്പോൾ കാലിഫോർണിയയിൽ ഭർത്താവ് സൂരജിനോടും പത്തും നാലും വയസ് പ്രായമുള്ള പെൺ മക്കളോടും കൂടി സുഖമായി കഴിയുകയാണ് മലയാളത്തിന്റെ മലയാളത്തിന്റെ ഈ മുൻ നായിക. നമ്മളിൽ അപർണ എന്ന കഥാപാത്രമായെത്തി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പിന്നീട് മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും, വർഗം, പതാക തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച താരം തെലുങ്കിലും തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.

Advertisements

2006 ന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അതേ സമയം വർഷങ്ങൾക്ക് ശേഷം തന്റെ വിശേഷങ്ങൾ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ പങ്കുവെയ്ക്കുകയാണ് രേണുക. വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് രേണുകയിപ്പോൾ.

Also Read
നവ്യാ നായരെ ഒരുപാട് ഇഷ്ടമായിരുന്നു, കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ പൃഥ്വിരാജാണ് എല്ലാം കുളമാക്കിയത്: ധ്യാൻ ശ്രീനിവാസന്റെ വീഡിയോ വൈറൽ

നല്ലൊരു റോളിലേക്ക് വിളിക്കുകയാണെങ്കിൽ മലയാളത്തിലേക്ക് തിരിച്ചെത്തുമോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു രേണുകയുടെ മറുപടി. അവിടെ അത്രമാത്രം ആളുകളെ കിട്ടാത്ത ബുദ്ധിമുട്ടുണ്ടോ എന്നായിരുന്നു ചിരിച്ചു കൊണ്ടുള്ള രേണുകയുടെ മറു ചോദ്യം.

സിനിമയെ വളരെയധികം സ്നേഹിക്കുന്ന അത് തന്നെ കരിയറാക്കണമെന്ന് ആഗ്രഹിച്ചു നിൽക്കുന്ന നിരവധി പേർ മലയാളത്തിലുണ്ടെന്നും അതുകൊണ്ട് തന്നെ ഏത് കഥാപാത്രമായാലം അവരെപ്പോലുള്ളവർ ചെയ്യുന്നതാവും നല്ലതെന്നും രേണുക പറയുന്നു.

അതേ സമയം നമ്മൾ സിനിമ ഷൂട്ട് ചെയ്യുമ്പോൾ സിദ്ധാർത്ഥുമായി സ്ഥിരം അടിയായിരുന്നെന്നും എന്തെങ്കിലും പറഞ്ഞ് തന്നെ ദേഷ്യംപിടിപ്പിക്കുക സിദ്ധാർത്ഥിന്റെ രീതി ആയിരുന്നെന്നും രേണുക പറയുന്നു.
സിദ്ധു ഭയങ്കര രസികനാണ്. സംസാരിക്കുമ്പോൾ എപ്പോഴും കളിയാക്കിക്കൊണ്ട് എന്തെങ്കിലുമൊരു കോമഡി പറയും.

നമ്മളെ ചൊറിഞ്ഞുകൊണ്ടിരിക്കുക എന്ന് പറയില്ലേ. എന്റെ സഹോദരനും അങ്ങനെയാണ്. അതുകൊണ്ട് എനിക്ക് അത് പരിചയമാണ്. സിദ്ധു പറയുന്നതിലെല്ലാം കോമഡി ഉണ്ടാവും. എനിക്ക് പക്ഷേ എന്നെ കളിയാക്കുമ്പോൾ ദേഷ്യം വരും.

നമ്മൾ സിനിമയ്ക്ക് ശേഷം ദുബായിൽ ഞങ്ങൾ ഒരു ഷോയ്ക്ക് പോയിരുന്നു. ഷോ കഴിഞ്ഞ് പിരിയാൻ നേരം എന്നെ ഹഗ്ഗ് ചെയ്തുകൊണ്ട് നീയൊരു അഹങ്കാരിയാണെന്നായിരുന്നു ഞങ്ങൾ പലരും കരുതിയതെന്നും ഇപ്പോഴാണ് നീയൊരു പാവമാണെന്ന് മനസിലായതെന്നും പറഞ്ഞു. അന്ന് ഭായ് പറഞ്ഞ് പിരിഞ്ഞതാണ്.

Also Read
കാച്ചെണ്ണയും ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ഉപയോഗിക്കും, ഷാംപൂ ഉപയോഗിക്കില്ല: ഇടതൂർന്ന മുടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആനി

അതുപോലെ ജിഷ്ണുവിനെ കുറിച്ച് പറയുകയാണെങ്കിൽ നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ജിഷ്ണുവിന് ഒപ്പം വേറെയും സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. പക്വതയോടെ കാര്യങ്ങളെ സമീപിച്ചിരുന്ന ആൾ ആയിരുന്നു ജിഷ്ണു. ജിഷ്ണുവിന്റെ മ ര ണ വാർത്ത ഭയങ്കര ഷോക്കായിരുന്നു.

നല്ലൊരു മനുഷ്യനായിരുന്നു അദ്ദേഹം. ഇപ്പോഴും രാഘവൻ അങ്കിളിനെ പറ്റി ആലോചിക്കുമ്പോൾ സങ്കടമാണെന്നും രേണുക പറയുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് നമ്മളിൽ അഭിനയിക്കുന്നത്. അപ്പോൾ അതൊരു രസമായിരുന്നു. തമിഴ് സിനിമകൾ ചെയ്യുമ്പോൾ ഭാഷ വളരെ എളുപ്പമായിരുന്നു.

എന്നാൽ തെലുങ്ക് ചെയ്യുമ്പോൾ കുറച്ച് ബുദ്ധിമുട്ടി. ഡാൻസ്, കുക്കിങ്, മേക്കപ്പ് തുടങ്ങിയവയൊക്കെ എന്റെ പാഷനാണ്. മേക്കപ്പ് ചെയ്യാൻ ഇഷ്ടമാണ്. ചടങ്ങുകൾക്കും പരിപാടികൾക്കും ഒക്കെ സുഹൃത്തുക്കൾക്ക് മേക്കപ്പ് ചെയ്ത് കൊടുക്കാറുണ്ട്. യുഎസിൽ തന്നെ മേക്കപ്പിൽ സർട്ടിഫിക്കേഷൻ കോഴ്‌സും ചെയ്തിട്ടുണ്ട് എന്നും രേണുക പറയുന്നു.

Advertisement