രതീഷിനോടും നസീർ സാറിനോടും മമ്മൂക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല, രതീഷും മമ്മൂക്കയും നല്ല സ്‌നേഹത്തിലും ആയിരുന്നു: വെളിപ്പെടുത്തൽ

897

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടനാണ് രതീഷ്. നായകനായും വില്ലനായും സഹനടനായും എല്ലാം അദ്ദേഹം മലയാള സിനിമയിൽ തിളങ്ങിയിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ രതീഷ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നടൻ എന്നതിന് പിന്നാലെ ഒരു നിർമ്മാതാവ് കൂടിയായിരുന്നു രതീഷ്. അതേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും രതീഷും തമ്മിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.

Advertisements

സിനിമാ നിർമ്മാണ രംഗത്ത് തിരിച്ചടി നേരിട്ട രതീഷിന് കുറച്ച് പരാജയം നേരിട്ടിരുന്നു. തകർച്ചയിൽ നിന്നും രക്ഷപെടാൻ വേണ്ടി രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. അതിനുവേണ്ടി മമ്മൂട്ടിയുടെ ഡേറ്റ് ചോദിച്ചിരുന്നു എന്നും പക്ഷെ നടൻ മമ്മൂട്ടി അന്ന് രതീഷിന് ഡേറ്റ് കൊടുത്തില്ല എന്നുമാണ് ഇരുവരും തമ്മിലുള്ള പിണക്കത്തിന് കാരണമായി പറയപ്പെടുന്നത്.

Also Read
നായികമാർക്ക് അത്രയ്ക്ക് ക്ഷാമമുണ്ടോ മലയാള സിനിമയിൽ; നല്ലൊരു റോളിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ച് രേണുക മേനോൻ

എന്നാൽ ആ വാർത്തയിൽ യാതൊരു വിധ സത്യവും ഇല്ലന്നും തുറന്ന് പറയുകയാണ് സംവിധായകൻ ടിഎസ് സുരേഷ് ബാബു ഇപ്പോൾ. അതുപോലെ നടൻ പ്രേം നസീറിനോടും മമ്മൂട്ടി ഇങ്ങനെ ചെയ്തിരുന്നു എന്നും മോശമായി സംസാരിച്ചിരുന്നു എന്നും പ്രചരണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ സത്യാവസ്ഥയും അദ്ദേഹം പറയുന്നു.

സുരേഷ് ബാബുവിന്റെ വാക്കുകൾ ഇങ്ങനെ:

ഈ പ്രചരിക്കുന്ന വാർത്തയിൽ യാതൊരു സത്യവുമില്ല, അത് എനിക്ക് നന്നായി അറിയാം കാരണം ഈ സംഭവം നടക്കുന്ന സമയത്ത് ഞാൻ സാക്ഷിയാണ്. രതീഷും മമ്മൂക്കയും വളരെ അടുത്ത സുഹൃത്തുക്കൾ ആണ്. ഇരുവരും എടാ, പോടാ എന്നാണ് പരസ്പരം വിളിക്കുന്നത്.

അത് അവർ ഇരുവരും തമ്മിൽ തീരുമാനിച്ചിട്ടാണ് അങ്ങനെ വിളിച്ചിരുന്നത്. അതിന് താൻ സാക്ഷി ആണെന്നും സംവിധായകൻ പറയുന്നു. രതീഷിന് മമ്മൂക്കയോട് അത്രയും ഇഷ്ടമാണ്. രതീഷ് ഒരു സിനിമ സംവിധാനം ചെയ്യാൻ ഒരുങ്ങിയാൽ മമ്മൂക്ക ഒരിക്കലും ഡേറ്റ് കൊടുക്കാതെ ഇരിക്കില്ല.

മമ്മൂക്ക തന്നെ തിരക്കഥയുടേയും മറ്റും കാര്യത്തിൽ സഹായിക്കും. അന്ന് രതീഷ് എന്തുകൊണ്ടോ ആ പ്രോജക്ട് വേണ്ട എന്ന് വെക്കുക ആയിരുന്നു. അന്ന് അയാൾ അത് ഓക്കെ പറഞ്ഞാൽ ആ സിനിമ നടക്കുമായിരുന്നു. ഒരിക്കലും മമ്മൂക്ക രതീഷിന് ഡേറ്റ് കൊടുക്കാതിരിക്കില്ല.

Also Read
താൻ ഉടൻ വിവാഹിത ആകാൻ പോകുന്നു എന്ന് പറയുന്നതിന്റെ കാരണം ഇതാണെന്ന് സ്വാസിക, അതിശയിച്ച് ആരാധകർ

നസീർ സാറിനും മമ്മൂട്ടി ഡേറ്റ് നൽകിയതാണ്. നലികയില്ല എന്നതും വെറും ആരോപണം മാത്രമാണ്. ഇക്കാര്യങ്ങൾക്ക് എല്ലാം താൻ സാക്ഷിയാണ്. അന്ന് സംഭവിച്ചത് ഇതാണ്, ഒരു ദിവസം മമ്മൂക്ക താമസിച്ച ഹോട്ടലിലേക്ക് ഒരു ഫോൺ വന്നു. അത് മമ്മൂക്ക തന്നെയാണ് താഴേക്കിറങ്ങി വന്ന് ആ ഫോൺ എടുത്തത്.

ഫോൺ വിളിച്ചയാൾ ഞാൻ ആണ് നസീർ എന്ന് പറഞ്ഞപ്പോൾ, ഏത് നസീർ എന്ന് മമ്മൂക്ക തിരിച്ചു ചോദിച്ചത് സത്യമാണ്. അത് ആളെ അറിയാതെയാണ്, പ്രേം നസീർ ആണെന്നറിഞ്ഞപ്പോൾ, അയ്യോ എന്താ സാർ എന്നായിരുന്നു മമ്മൂക്കയുടെ പ്രതികരണം.

അദ്ദേഹം വിളിച്ചത് ഇക്കയുടെ ഡേറ്റിന് വേണ്ടിയാണ്. എപ്പോൾ വരണം എന്ന് നസീർ സാർ ചോദിച്ചപ്പോൾ അയ്യോ വേണ്ട സാർ ഞാൻ അങ്ങോട്ട് വരാം എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് ഓപ്പൺ ഡേറ്റാണ് അന്ന് മമ്മൂക്ക നസീർ സാറിന് കൊടുത്തത്.

ഏതു പടവും മാറ്റിവച്ച് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. കൂടാതെ മോഹൻലാലും അതിൽ അഭിനയിക്കാൻ തയ്യാറായിരുന്നു. ശ്രീനിവാസനും ഡെന്നിസ് ജോസഫും തിരക്കഥ എഴുതാനും തയ്യാറായിരുന്നു. ബാക്കി പ്രചരണങ്ങളെല്ലാം തെറ്റാണെന്നും സുരേഷ ബാബു പറയുന്നു.

Advertisement