മെഗാസ്റ്റാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഓസ്‌കാർ ജേതാവ്, ആവേശത്തിൽ മമ്മൂക്ക ആരാധകർ

1756

മലയാളികൾക്ക് ഓസ്‌കർ പുരസ്‌കാരം നേടിയ ഏക മലയാളി എന്ന നിലയിൽ ഏറെ പ്രിയങ്കരനാണ് റസൂൽ പൂക്കുട്ടി. 2008ൽ പുറത്തിറങ്ങിയ സ്ളംഡോഗ് മില്യനയറിലെ സൗണ്ട് ഡിസൈനിങ്ങിനായിരുന്നു റസൂൽ പൂക്കുട്ടിക്ക് ഓസ്‌കാർ ലഭിച്ചത്.

സൗണ്ട് ഡിസൈനർ എന്ന പദവിയിൽ നിന്നും മാറി ഇപ്പോൾ സംവിധായകന്റെ കുപ്പായമണിയാൻ ഒരുങ്ങുകയാണ് റസൂൽ പൂക്കുട്ടി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സിനിമാ ഒരുക്കാനാണ് റസൂർപൂക്കുട്ടി തയ്യാറാകുന്നത്.

Advertisements

എഴുത്തുകാരൻ ആനന്ദിന്റെ ഗോവർദ്ധന്റെ യാത്രകൾ’എന്ന പുസ്തകമാണ് ഇദ്ദേഹം സിനിമയാക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങൾ തുറന്നു പറയുകയാണ് റസൂൽ പൂക്കുട്ടി.

Also Read
രതീഷിനോടും നസീർ സാറിനോടും മമ്മൂക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല, രതീഷും മമ്മൂക്കയും നല്ല സ്‌നേഹത്തിലും ആയിരുന്നു: വെളിപ്പെടുത്തൽ

പുസ്തകത്തിന്റെ പകർപ്പവകാശം ആനന്ദ് അനുഗ്രഹിച്ച് തന്നിട്ടുണ്ട്. സിനിമ ഉടൻ ആരംഭിക്കും തന്റെ സിനിമയ്ക്ക് പറ്റിയ നടൻ മമ്മൂട്ടിയാണ് എന്നാണ് റസൂൽ പൂക്കുട്ടി പറഞ്ഞത്. സംവിധാനത്തിന് പുറമെ വൈകാതെ തന്നെ ഒരു സിനിമ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരു വെബ് സീരിസും താൻ പ്ലാൻ ചെയ്യുന്നുണ്ട് റസൂൽ പൂക്കുട്ടി നേരത്തെ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും മമ്മൂട്ടി സൂൽ പൂക്കുട്ടി ചിത്രം സംഭവിക്കാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. കഴിഞ്ഞ ദിവസം 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാൻ റസൂൽ ഡൽഹിയിൽ എത്തിയിരുന്നു.

മമ്മൂട്ടിയാവട്ടെ ഇപ്പോൾ തന്റെ തെലുങ്കു ചിത്രമായ ഏജന്റിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഹംഗറിയിലാണ്. അഖിൽ അക്കിനേനി ആണ് ഈ ചിത്രത്തിലെ നായകൻ. ഏജന്റ് കൂടാതെ ഭീഷ്മ പർവ്വം, പുഴു എന്നിവയാണ് ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. അതിനൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, സിബിഐ 5 എന്നിവയും മമ്മൂട്ടി കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണ്.

Also Read
നവ്യാ നായരെ ഒരുപാട് ഇഷ്ടമായിരുന്നു, കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ പൃഥ്വിരാജാണ് എല്ലാം കുളമാക്കിയത്: ധ്യാൻ ശ്രീനിവാസന്റെ വീഡിയോ വൈറൽ

67ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ ഒത്ത സെരുപ്പ് സൈസ് 7 എന്ന തമിഴ് ചിത്രത്തിന് മികച്ച റീറെക്കോർഡിസ്റ്റിനുള്ള പുരസ്‌കാരം നേടിയത് റസൂൽ പൂക്കുട്ടിയാണ്. പുരസ്‌കാര നേട്ടത്തിലുള്ള സന്തോഷവും റസൂൽ പൂക്കുട്ടി പങ്കുവെച്ചു.

Advertisement