ഇതിൽപരം ഒരു സഹോദരിക്ക് എന്ത് വേണം, മോഹൻലാലിനെ കുറിച്ച് കുറിപ്പുമായി നടി ദുർഗാ കൃഷ്ണ, വൈറലാക്കി ആരാധകർ

36

വിമാനം എന്ന പൃഥ്വിരാജ് സിനിയിലൂടെ എത്തി പിന്നീട് ഒരുപിടി മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് ദുർഗാ കൃഷ്ണ. അഭിനയത്തിന് പുറമെ നൃത്തത്തിലും കഴിവ് തെളിയച്ച താരമാണ് ദുർഗ. കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് യുവ നിർമ്മാതാവ് അർജുൻ രവീന്ദ്രനുമായുള്ള ദുർഗയുടെ വിവാഹം കഴിത്.

ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് നടി.
ഇപ്പോൾ നടൻ മോഹൻലാലിനൊപ്പം പിറന്നാൾ ആഘോഷിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ദുർഗാ കുറിപ്പുമായി എത്തിയത്.

Advertisements

ഒരു സഹോദരിക്ക് അവളുടെ ജന്മദിനത്തിൽ മറ്റെന്താണ് ആഗ്രഹിക്കാൻ കഴിയുക ഈ സായാഹ്നത്തിന് വളരെ നന്ദി ലാലേട്ടാ. ഇത് എക്കാലത്തെയും മികച്ച ജന്മദിനമാണ് എന്നായിരുന്നു ദുർഗ കുറിച്ചത്. മോഹൻലാലിനൊപ്പം നിൽക്കുന്ന ഫോട്ടോയും ദുർഗ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Also Read
ഞാൻ ആ കുട്ടിയെ കാണാൻ വേണ്ടിയാണ് പോയത് എന്നാൽ ആ കുട്ടി വന്നില്ല: ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി ഫുക്രു

വളരെ പെട്ടെന്ന് ദുർഗയുടെ കുറിപ്പും ചിത്രവും വൈറലായി മാറി. നിരവധി പേരാണ് ചിത്രത്തിന് കീഴിൽ ആശംസകൾ അറിയിച്ച് കമന്റുകളുമായി എത്തിയത്. നേരത്തെയും മോഹൻലാലിനോടുള്ള ഇഷ്ടത്തെ കുറിച്ചും അദ്ദേഹത്തെ ആദ്യമായി കണ്ടതിനെ കുറിച്ചുമൊക്കം പറഞ്ഞ് ദുർഗ രംഗത്ത് എത്തിയിരുന്നു. നിരവധി തവണ അദ്ദേഹത്തെ കാണാൻ ശ്രമിച്ചുവെങ്കിലും അതൊന്നും നടന്നിരുന്നില്ല.

അമ്മയുടെ ഡാൻസ് റിഹേഴ്‌സലിനിടയിലായിരുന്നു അത്. ആകെ സ്റ്റക്കായിപ്പോയ അവസ്ഥയായിരുന്നു. ഡാൻസിനിടയിൽ സ്‌കിറ്റിനായും വിളിച്ചിരുന്നു. ആൾ മാറി ക്ഷണിച്ചതാണെങ്കിലും തന്നെക്കൂടി കൂട്ടാമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ആ നാടകത്തിലെ നായകൻ മോഹൻലാൽ ആയിരുന്നു.

Also Read
രതീഷിനോടും നസീർ സാറിനോടും മമ്മൂക്ക ഒരിക്കലും അങ്ങനെ ചെയ്യില്ല, രതീഷും മമ്മൂക്കയും നല്ല സ്‌നേഹത്തിലും ആയിരുന്നു: വെളിപ്പെടുത്തൽ

അദ്ദേഹം ഞാൻ മോഹൻലാലാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോഴേ താൻ ഇമോഷണലായിരുന്നു.
ഇതിന് പിന്നാലെയാണ് മോഹൻലാൽ ചിത്രമായ റാമിലേക്ക് ദുർഗയ്ക്ക് വിളി എത്തുന്നത്. അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹിച്ച തന്നെ സംബന്ധിച്ച് ഇത് വലിയ നേട്ടമാണ്. തന്റെ അച്ഛനെ അമ്മ ലാലേട്ടാ എന്ന് വിളിക്കുന്നത് കേട്ട് ഇടയ്ക്ക് താനും അങ്ങനെ വിളിക്കാറുണ്ട്.

അന്ന് അദ്ദേഹത്തോടുള്ള കൊണ്ടായിരുന്നു അങ്ങനെ വിളിച്ചത്. കാലങ്ങൾക്ക് ശേഷം മോഹൻലാലിനെ നേരിട്ട് ലാലേട്ടായെന്ന് വിളിക്കാനുള്ള ഭാഗ്യവും തനിക്കുണ്ടായെന്ന് ദുർഗ കൃഷ്ണ വ്യക്തമാക്കിയിരുന്നു.

Advertisement