മിമിക്രി രംഗത്ത് നിന്നും സഹ സംവിധായകനായി എത്തി പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകൻ ആയി മാറിയ താരമാണ് നടൻ ദിലീപ്. മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്നു കഠിനാധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത താരമാണ് ദിലീപ്.
ഒരു നടന് വേണ്ട ആകാര സൗന്ദര്യം ഒന്നുമില്ലാതെയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. ആലുവക്കാരനായ ഗോപാലകൃഷ്ണൻ എന്ന ദിലീപ് കോമഡി എന്റർടൈനർ സിനിമകളിലൂടെയാണ് മലയാള സിനിമയിൽ തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കിത്.
ഇപ്പോഴിതാ ദിലീപിന്റെ 53ാം ജന്മദിനം ആഘോഷമാക്കിമാറ്റിയിരിക്കുകയാണ് ബന്ധുക്കളും ആരാധകരും സുഹൃത്തുക്കളും. ഒപ്പം തന്റെ പ്രീയപ്പെട്ട അച്ഛന് പിറന്നാൾ ആശംസകളുമായി മകൾ മീനാക്ഷിയും എത്തിയിരുന്നു. ജന്മദിനാശംസകൾ അച്ഛാ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്നായിരുന്നു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പം മീനാക്ഷി കുറിച്ചത്.
അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂർവ്വ ചിത്രം ആണ് മീനാക്ഷി പങ്കുെവച്ചത്. ഇതിൽ കൂടുതൽ എന്താണ് അദ്ദേഹത്തിന് വേണ്ടത് സ്നേഹനിധിയായ ഒരു മകൾ ഒപ്പമില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഉണ്ണി മുകുന്ദൻ, മനോജ് കെ ജയൻ, ഷൈൻ ടോം ചാകോ, ഹരിശ്രീ അശോകൻ, സംവിധായകൻ ഉണ്ണി കൃഷ്ണൻ,അനു സിതാര, നമിത പ്രമോദ് തുടങ്ങിയവരെല്ലാം ദിലീപിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.
ദിലീപിന്റെ വസതിയായ പത്മ സരോവരത്തിൽ അടുത്തിടെ ആഘോഷങ്ങൾ തന്നെയാണ്. ഭാര്യ കാവ്യ മാധവന്റേയും ഇളയ മകൾ മഹാ ലക്ഷ്മിയുടേയും പിറന്നാൾ അടുത്താണ് കഴിഞ്ഞത്. ഇപ്പോൾ ഇതാ ദിലീപിന്റെ പിറന്നാളും. അതേ സമയം റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്റെ സെറ്റിലാണ് ദിലീപ് ഇപ്പോൾ ഉള്ളത്.
കേശു ഈ വീടിന്റെ നാഥൻ എന്ന സിനിമയാണ് ദിലീപിന്റേതായി റിലീസ് കാത്തിരിക്കുന്നത്. ദിലീപിന്റെ ഉറ്റമിത്രമായ നാദിർഷാ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഉർവ്വശിയും അനുശ്രീയുമാണ് ഈ ചിത്രത്തിൽ നായികമാരായി എത്തുന്നത്.