ഞാൻ ആ കുട്ടിയെ കാണാൻ വേണ്ടിയാണ് പോയത് എന്നാൽ ആ കുട്ടി വന്നില്ല: ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി ഫുക്രു

74

ടെിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഷോ കൂടിയായ ബിഗ് ബോസ് ആദ്യം ആരംഭിച്ചത് ഹിന്ദിയിൽ ആയിരുന്നു. ഹിന്ദിയിൽ വൻ വിജയമായി തീർന്ന ഷോ മലയാളത്തിൽ ആദ്യം തുടങ്ങുന്നത് 2018 ആയിരുന്നു.

മലയാളത്തിന്റെ താരരാജാവ് നടന വിസ്മയം മോഹൻലാൽ ആയിരുന്നു മലയാളം ഷോയുടെ അവതാരകനായി എത്തിയത്.വൻ വിജയമായിരുന്ന ആദ്യ സീസണിന് പിന്നാലെ 2020 ൽ ആയിരുന്നു രണ്ടാം സീസൺ തുടങ്ങുന്നത്. ആര്യ, വീണ നായർ, മഞ്ജു പത്രോസ്, രജിത് കുമാർ, അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരായിരുന്നു രണ്ടാം സീസണിൽ എത്തിയത്.

Advertisements

Also Read
പിന്തുണയുമായി കൂടെ ഉണ്ടാവണം, ജീവിതത്തിലെ പുതിയ സന്തോഷം അറിയിച്ച് അമ്പിളി ദേവി, ആശംസകളുമായി ആരാധകർ

സീസൺ 2 ലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥി ആയിരുന്നു ഫുക്രു. സോഷ്യൽ മീഡിയയിൽ ടിക്ടോക്ക് വീഡിയോകളിലൂടെ ഫുക്രു നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും മിനിസ്‌ക്രീൻ പ്രേക്ഷകർക്കിടയിൽ സുപരിചിതനാവുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്.

സീസൺ 2 ലെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ മത്സരാർഥി കൂടിയാണ് ഫുക്രു. ഇപ്പോൾ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് എല്ലാം സുപരിചിതനാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഫുക്രു. ഇൻസ്റ്റഗ്രാമിൽ മികച്ച ഫോളോവേഴ്‌സുണ്ട്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു രസകരമായ അഭിമുഖമാണ്.

ഗായികയും ബിഗ് ബോസ് സീസൺ 2ലെ സഹതാരവുമായ അഭിരാമി സുരേഷിന്റെ ചോദ്യങ്ങൾക്കാണ് ഫുക്രു മറുപടി നൽകുന്നത്. ബിഗ് ബോസ് ഷോയിലെ ശക്തരായ മത്സരാർഥികളായിരുന്നു ഇരുവരും. ചേച്ചി അമൃത സുരേഷിനോടൊപ്പമാണ് അഭിരാമി ഷോയിൽ എത്തിയത്. 50ാം ദിവസമായിരുന്നു സിസ്റ്റേഴ്‌സ് ബിഗ് ബോസ് ഹൗസിൽ എത്തുന്നത്.

ബിഗ് ബോസ് ഹൗസിൽ വെച്ച് ഫുക്രുവും അമൃതയും അഭിരാമിയും തമ്മിൽ അത്ര രസത്തിൽ ആയിരുന്നില്ല. എന്നാൽ ഷോ അവസാനിച്ചതോടെ എല്ലാവരും സുഹൃത്തുക്കളായി മാറുകയായിരുന്നു. പ്രണയത്തെ കുറിച്ചും സൈബർ അറ്റാക്കിനെ കുറിച്ചുമൊക്കെ അഭിരാമി ഫുക്രുവിനോട് ചോദിക്കുന്നുണ്ട്. കൂടാതെ ഫുക്രു എന്ന പേരിന് പിന്നിലെ കഥയും ബിഗ് ബോസ് താരം വെളിപ്പെടുത്തിയിട്ടുണ്ട്.

”കെആർയു” തന്റെ ഒരു ബൈക്ക് ആയിരുന്നു. ആർഎക്‌സ് 100 ആയിരുന്നു. അങ്ങനെയാണ് ഫുക്രു എന്ന പേര് വന്നതെന്നാണ് താരം പറയുന്നത്. പിന്നീട് അഭിമുഖങ്ങളെ കുറിച്ചായിരുന്നു ചോദിച്ചത്. അഭിമുഖങ്ങളിൽ കൂടെയാണ് കൂടുതൽ അറിയപ്പെട്ടതെന്നും കള്ളം പറയാറില്ലെന്നും താരം പറയുന്നു.

സ്ത്രീ സങ്കൽപ്പത്തെ കുറിച്ചും ഫുക്രുവിനോട് ചോദിക്കുന്നുണ്ട്. അങ്ങനെ പ്രത്യേകിച്ച് സങ്കൽപ്പങ്ങളൊന്നും ഇല്ല എന്നും തന്റെ വൈബിനൊത്ത ക്യാരക്ടർ ആയിരിക്കണമെന്നാണ് ഫുക്രു പറയുന്നത്. കൂടാതെ രാഷ്ട്രീയത്തിനോട് താൽപര്യമില്ലെന്നും പറയുന്നുണ്ട്. കാമുകിയെ കുറിച്ചും ഫുക്രുവിനോട് അഭിരാമി ചോദിക്കുന്നുണ്ട്.

തന്റെ ആദ്യത്തെ പ്രണയത്തെ കുറിച്ചും ഫുക്രു വെളിപ്പെടുത്തുന്നുണ്ട്. ഏത് ക്ലാസിലേയ്ക്ക് മടങ്ങി പോകണം എന്നാണ് ആഗ്രഹം എന്ന ചോദ്യത്തിനായിരുന്നു ആദ്യത്തെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അഞ്ചാം ക്ലാസിൽ ആയിരുന്നു ആദ്യത്തെ പ്രണയമെന്നും എന്നാൽ ആ കുട്ടി പിന്നീട് സ്‌കൂൾ മാറി പോവുക യായിരുന്നുവെന്നും ഫുക്രു പഴയ പ്രണയകഥ പങ്കുവെച്ച് കൊണ്ട് പറഞ്ഞു.

Also Read
മെഗാസ്റ്റാറിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ഓസ്‌കാർ ജേതാവ്, ആവേശത്തിൽ മമ്മൂക്ക ആരാധകർ

ആ കുട്ടിയെ കാണാൻ വേണ്ടിയായിരുന്നു ആറാം ക്ലാസിൽ പോയത്. എന്നാൽ ആ കുട്ടി സ്‌കൂളിൽ വന്നില്ല. ആദ്യം വിചാരിച്ചു വലിയ പനിയും ആയിരിക്കുമെന്ന്. പിന്നെയാണ് മനസ്സിലായത് ആ കുട്ടി സ്‌കൂൾ മാറിയതാണെന്ന്. അതുകൊണ്ട് അഞ്ചാം ക്ലാസിലേയ്ക്ക് മടങ്ങി പോകണമെന്ന് ആഗ്രഹിക്കുന്നതെന്നും ഫുക്രു പറയുന്നു. മഞ്ജു പത്രോസുമായി ചേർത്ത് പറഞ്ഞ കഥ വളരെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു.

സ്‌നേഹത്തിന്റെ പുറത്ത് മാത്രമേ ചില അവസരങ്ങളിൽ സെൽഫിഷ് അല്ലാതെ ആകുന്നുള്ളൂ. നമ്മൾക്ക് ഒറ്റ ലൈഫ് മാത്രമേയുള്ളൂ. നമ്മുടെ ഇഷ്ടമാണ്. സന്തോഷത്തോടെ അടിച്ച് പൊളിച്ച് ജീവിക്കുക എന്നാണ് ചോദ്യത്തിന് ഉത്തരമായി പറയുന്നത്.

ദൈവ വിശ്വാസിയാണോ എന്നും ചോദിക്കുന്നുണ്ട്. എന്നാൽ പോസിറ്റീവ് എനർജിയിലും നെഗറ്റീവ് എനർജിയിലും വിശ്വസിക്കുന്ന ആളാണ് താനെന്നാണ് ഫുക്രു പറയുന്നത്. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്ന ആളുകളുടെ സ്വഭാവം ഇഷ്ടമല്ലെന്നും താരം പറയുന്നു. മറ്റുള്ളവരിൽ നിന്ന് ഇഷ്ടമല്ലാത്ത കാര്യം എന്താണെന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.

Advertisement