ഒരുമിച്ച് അഭിനയിക്കാൻ ഷഫ്നയ്ക്ക് ആഗ്രഹമുണ്ട്, എന്നാൽ അതിന് കഴിയുമോയെന്നറിയില്ല, എനിക്ക് ചമ്മൽ വരും: സജിൻ ടിപി

926

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ നടനാണ് സജിൻ ടിപി. ബിഗ് സ്‌ക്രീനിലൂടെ തുടക്കം കുറിച്ചെങ്കിലും ഇപ്പോൾ മിനിസ്‌ക്രീനിൽ തിളങ്ങുകയാണ് അദ്ദേഹം. ഏഷ്യാനെറ്റിലെ സാന്ത്വനമെന്ന സീരിയൽ കാണുന്നവർക്ക് സുപരിചിതനാണ് അദ്ദേഹം.

അതേ സമയം പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് സജിന് മികച്ച വേഷം ലഭിക്കുന്നത്. സാന്ത്വനത്തിൽ ഹരി എന്ന കഥാപാത്രത്തെയാണ് സജിൻ അവതരിപ്പിക്കുന്നത്.ഇപ്പോൾ തന്റെ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

Advertisements

ഒരു പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. സജിന്റെ വാക്കുകൾ ഇങ്ങനെ:

അഭിനയത്തിൽ സജീവമാകണമെന്നാണ് ആഗ്രഹിച്ചത്.ഭാര്യ ഷഫ്നയാണ് അഭിനയ ജീവിതത്തിന് മികച്ച പിന്തുണ നൽകുന്നത്. തിരിച്ചുവരവിനായി കാത്തിരുന്നതും അവളായിരുന്നു. അഭിനയത്തോട് തനിക്കെത്ര ഇഷ്ടമുണ്ട് എന്നതിനെക്കുറിച്ച് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു. വീട്ടിലെല്ലാവരും മികച്ച പിന്തുണയാണ് നൽകുന്നത്.

മികച്ച അവസരത്തിനായി കാത്തിരിക്കുന്നതിനിടയിൽ മറ്റൊരു ജോലി നോക്കാൻ പറഞ്ഞ് ആരും തന്നെ സമ്മർദ്ദത്തിൽ ആഴ്ത്തിയിട്ടില്ല. അഭിനയത്തെക്കുറിച്ച് പറയുമ്പോൾ ഷഫ്നയാണ് സീനിയർ. അഭിനയത്തിലെ കാര്യങ്ങളെക്കുറിച്ചൊക്കെ അവൾ പറഞ്ഞ് തരാറുണ്ട്. വിമർശനവും അഭിനന്ദനങ്ങളുമൊക്കെ ഉണ്ടാവാറുണ്ട്. ഭാര്യയ്ക്കൊപ്പം അഭിനയിക്കാൻ ചമ്മലുണ്ട്.

ഒരുമിച്ച് അഭിനയിക്കാൻ ഷഫ്നയ്ക്ക് ആഗ്രഹമുണ്ട്. എന്നാൽ എനിക്ക് അതിന് കഴിയുമോയെന്നറിയില്ല. ലൊക്കേഷനിലേക്ക് വരാൻ പോലും അവളെ അനുവദിക്കാറില്ല. അവൾ നോക്കുന്നത് കാണുമ്പോൾ തനിക്ക് ചമ്മൽ അനുഭവപ്പെടുമെന്നും സജിൻ പറയുന്നു.

Advertisement