അച്ഛന്റെ ആ ചോദ്യം കേട്ട് കരച്ചിലടക്കാനാവാതെ നവ്യാ നായർ: സംഭവം ഇങ്ങനെ

106

സിബി മലയിൽ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തി പിന്നീട് നന്ദനത്തിലെ ബാലാമണിയിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നടിയാണ് നവ്യാ നായർ. കലോൽസവ വേദികളിൽ നിന്നും എത്തിയ നവ്യ പിന്നീട് മലയാളത്തിലെ മുൻനിര നായികയായി മാറി.

സൂപ്പർതാരങ്ങളുടെയടക്കം ചിത്രങ്ങളിൽ അഭിനയിച്ച നവ്യ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുത്തിരുന്നു. വിവാഹ ശേഷം കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീൻ അവതാരകയായിട്ടാണ് നവ്യയെ മലയാളികൾ കണ്ടത്. കൂടാതെ നൃത്ത പരിപാടികളിലും സ്റ്റേജ് ഷോകളിലും നടി സജീവമാണ്.

Advertisements

അച്ഛനും അമ്മയും ഭർത്താവും മകനും അടങ്ങുന്നതാണ് നവ്യാ നായരുടെ കുടുംബം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന നടിയാണ് നവ്യ. അടുത്തിടെയാണ് നവ്യയുടെ അനുജന്റെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ നവ്യയുടെ കുടുംബസ്നേഹം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

കലോത്സവ വേദികളിൽ തിളങ്ങിയ നവ്യാ നായർ അതിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഭാഗ്യവും ഒപ്പം ചേർന്നതോടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയയായി നടി മാറി. മലയാളത്തിന് പുറമെ തമിഴും തെലുങ്കും കന്നഡയും താരത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്ത താരം ഒരുത്തീ എന്ന ചിത്രത്തിലൂടെ ഇപ്പോൾ മടങ്ങി വരാനൊരുങ്ങുകയാണ്. ഇപ്പോഴിതാ നവ്യാ നായരുടെ ഒരു പഴയ അഭിമുഖത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്. കൈരളി ടിവിയിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയുടെ വീഡിയോ ആണ് ഇത്.

ജോൺ ബ്രിട്ടാസുമായി സംസാരിച്ചിരിക്കവേ നവ്യയുടെ അച്ഛൻ മകളോട് ചോദിച്ച ഒരു ചോദ്യം കേട്ട് നടി വിതുമ്പകയായിരുന്നു. നവ്യ ആഗ്രഹിച്ച എന്തെങ്കിലും ഞങ്ങൾക്ക് തരാൻ പറ്റാതെ പോയിട്ടുണ്ടോ? നിനക്ക് എന്തെങ്കിലും നഷ്ടബോധം ഉണ്ടായിട്ടുണ്ടോ? എന്നായിരുന്നു അച്ഛൻ രാജുവിന്റെ ചോദ്യം.

അച്ഛൻ ചോദ്യം ചോദിക്കുന്ന സമയത്ത് തന്നെ നവ്യാ നായർ കരഞ്ഞുതുടങ്ങിയിരുന്നു. കരച്ചിലടക്കാൻ പാടുപെടുകയായിരുന്ന നവ്യ ഇടയ്ക്ക് കാമറ ഓഫ് ചെയ്യാനും ആംഗ്യം കാണിച്ചിരുന്നു. അച്ഛന്റെ ചോദ്യത്തിന് ഇല്ല എന്ന് തന്നെയായിരുന്നു നടിയുടെ ഉത്തരം. അച്ഛൻ തന്റെ വീക്ക്നെസ്സാണെന്നും നവ്യ പറഞ്ഞു.

അവർ തന്നെ സ്നേഹിച്ച പോലെ തനിക്ക് തന്റെ മകനെ പോലും സ്നേഹിക്കാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും നവ്യ വിതുമ്പലോടെ പറഞ്ഞു. തനിക്ക് വേണ്ടി അച്ഛൻ ത്യാഗം ചെയ്ത പോലൊരു സാമ്പത്തിക ബുദ്ധിമുട്ട് ഇപ്പോഴില്ല. അവനാഗ്രഹിക്കുന്നതൊക്കെ വാങ്ങിക്കൊടുക്കാനാകുന്നുണ്ട്.

എന്റെ അച്ഛനോടും ഞാൻ ഒരുപാട് ആഗ്രഹങ്ങളൊന്നും പറഞ്ഞിട്ടില്ല. ചെറുപ്പകാലത്ത് വളരെ സാധാരണക്കാരായ അച്ഛനും അമ്മയും തനിക്കായി ഒരുപാട് കഷ്ടപ്പെട്ടെന്നും അതൊന്നും കണക്ക് കൂട്ടിയാൽ തീരുന്നതല്ലെന്നും താരം പറയുന്നു. തന്റെ കലോത്സവങ്ങൾക്കായി ഓരോ വർഷവും അവർ മുടക്കിയത് ലക്ഷങ്ങളാണെന്ന് നവ്യ പറയുന്നു.

അവർക്ക് താൻ സ്നേഹം തിരിച്ചുനൽകാറുണ്ടെന്നും അവരെനിക്ക് തന്നെ സ്നേഹത്തിന്റെ 50 ശതമാനം സ്നേഹമെങ്കിലും താൻ തിരികെ നൽകുന്നുണ്ട്. താൻ സ്നേഹം നൽകില്ലെന്ന് അവർ പറയില്ല. ഞാൻ അവർക്ക് വേണ്ടിയെ ജീവിച്ചിട്ടുള്ളു. അവർ കഴിഞ്ഞേ എനിക്ക് ലോകത്ത് ആരുമുള്ളൂവെന്നും നവ്യാ നായർ വെളിപ്പെടുത്തുന്നു.

Advertisement