സിനിമാ സെറ്റിലടക്കം വലിപ്പചെറുപ്പമില്ലാതെ മറ്റുള്ളവരോടുള്ള പെരുമാറ്റം കൊണ്ടും വിനയം കൊണ്ടും മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സ്വഭാവ മഹിമ പ്രശ്‌സ്തമാണ്. അദ്ദേഹതിതന് ഒപ്പം അഭിനയപ്പോഴുള്ള അനുഭവങ്ങൾ ധാരാളം നടീ നടന്മാർ പങ്ക് വെയ്ക്കാറുമുണ്ട്.
മറ്റ് നടന്മാരോടുള്ള ലാലേട്ടന്റെ പെരുമാറ്റവും സംവിധായകരോടുള്ള സമീപനവും പുതുമുഖ നടന്മാർ കണ്ട് പഠിക്കണമെന്ന് ധാരാളം പേർ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴിചാ നടൻ നന്ദുവാണ് മോഹൻലാലിനെ കുറിച്ച് തന്റെ ഓർമ്മയിൽ നിൽക്കുന്ന സംഭവം പങ്കുവെയ്ക്കുന്നത്.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നന്ദു ഇക്കാര്യങ്ങൾ പങ്കുവെച്ചത്:
ഒട്ടേറെ മലയാള ചിത്രങ്ങളിൽ ഒന്നിച്ച് വേഷമിട്ട താരങ്ങളാണ് മോഹൻലാലും നന്ദുവും . 1990 കളിലെ ചിത്രങ്ങളിൽ പലപ്പോഴും നർമ്മ പ്രാധാന്യമുള്ള രംഗങ്ങൾ ഇരുവരും ചേർന്ന് മികവുറ്റതാക്കിയിട്ടുണ്ട്. 1993 ൽ പുറത്തിറങ്ങിയ വേണു നാഗവള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്തഹിറ്റ് ചിത്രമാണ് മോഹൻലാൽ നായകനും ഉർവശി നായികയുമായ കളിപ്പാട്ടം.
മികച്ച ഒരു കുടുംബചിത്രമായിരുന്നു കളിപ്പാട്ടം. ഇതേ ചിത്രത്തിൽ വേഷം ചെയ്യുകയും അതേസമയം തന്നെ വേണു നാഗവള്ളിയുടെ അസ്സോസിയേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്തിരുന്നു നന്ദു. ഊട്ടിയിൽ വച്ചായിരുന്നു ചിത്രീകരണം. കളിപ്പാട്ടതിന്റെ സെറ്റിൽ വച്ചാണ ഈ സംഭവം നടന്നത്.
മോഹൻലാലിന് ഗാനരംഗത്തിന്റെ ഭാഗമായി ഒട്ടേറെ വസ്ത്രങ്ങൾ മാറിമാറി ധരിക്കണമായിരുന്നു ഒപ്പം നടി ഉർവ്വശിയുമുണ്ട്. ഇരുവരും ചേർന്നുള്ള ഗാനരംഗത്തിനായി മോഹൻലാലിന് വേണ്ടി ഒട്ടേറെ ഷർട്ടുകൾ ഒരുക്കിയിരുന്നു. എന്നാൽ സീനുകൾ മുഴുവനും എടുക്കാൻ അത് മതിയായില്ല. പെട്ടെന്ന് ഒരു ഷർട്ടിന്റെ കുറവ് വന്നു.
സെറ്റിന്റെ ഒരു ഭാഗത്ത് ചിത്രീകരണത്തിന്റെ ഭാഗമായി നന്ദു ഉണ്ടായിരുന്നു. ആ ഒരു ഷർട്ടിനായി എന്ത് ചെയ്യും എന്ന് കരുതിയതും, മോഹൻലാൽ തന്നെ പോംവഴി കണ്ടെത്തി. നന്ദു ധരിച്ചിരുന്ന, തല മൂടാനുള്ള തൊപ്പി കൂടിയുണ്ടായിരുന്ന, കിളിപ്പച്ച നിറത്തിലെ ടി ഷർട്ട് മതിയെന്നായി മോഹൻലാൽ.
എന്നാൽ നന്ദു ആ ഷർട്ട് ധരിച്ച് വിയർത്തൊഴുകിയുള്ള നിൽപ്പായിരുന്നു. മുഷിഞ്ഞ ഷർട്ട് നൽകുന്നതിലെ വൈഷമ്യം മോഹൻലാലിനോട് പറയുകയും ചെയ്തു. പക്ഷെ അത് തന്നെ മതിയെന്നായി ലാൽ. വഴിയോരം വെയിൽ കായും. എന്ന ഗാനരംഗത്തിൽ ഈ ഫോട്ടോയിൽ കാണുന്ന ഷർട്ട് മോഹൻലാൽ ധരിക്കുന്നത് അങ്ങനെയാണ്. മറ്റേതെങ്കിലും താരം അങ്ങനെ ചെയ്യുമോ എന്ന് തനിക്കു സംശയമുണ്ടെന്നും നന്ദു വ്യക്തമാക്കി.