കലോത്സവ വേദിയികളിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താര സുന്ദരിയാണ് നവ്യ നായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിൽ ആയിരുന്നു ഇഷ്ട്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുക ആയിരുന്നു നവ്യാ നായർ. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായർ. പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി.
തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു.കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു.
Also Read
ബന്ധം പിരിഞ്ഞതിന് ശേഷം മേഘ്നയുടെ ജീവിതത്തിൽ വന്ന മാറ്റം കണ്ടോ, അഴക് ദേവതയാണെന്ന് ആരാധകർ
സിനിമാ ലോകത്ത് നിന്നും വിട്ടുനിന്ന താരം കുടുംബ ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു എങ്കിലും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി വിശേഷങ്ങൾ പങ്കു വെക്കാൻ താരം മറന്നിരുന്നില്ല. എന്നാൽ പത്തു വർഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. വികെ പ്രകാശിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിൽ രാധാമണി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു നവ്യ.
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
അതേ സമയം തന്റെ തിരിച്ചു വരവിന്റെ ഭാഗമായി ഒരു പ്രമുഖ ചാനലുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. സിനിമ രംഗത്ത് നിന്നും മാറി നിന്ന സമയത്ത് താൻ വിവാഹ മോചിത ആയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
എന്നാൽ ഇപ്പോൾ എന്ത് കൊണ്ടാണ് അങ്ങനെയൊരു വാർത്ത പ്രചരിച്ചത് എന്നതിന്റെ കാരണവും സാഹചര്യവും ആണ് ഈ അഭിമുഖത്തിലൂടെ നവ്യാ നായർ തുറന്നു പറഞ്ഞിരിക്കുന്നത്. മകന്റെ പിറന്നാൾ ആഘോഷത്തിലും തന്റെ പിറന്നാൾ ആഘോഷത്തിലും പിന്നീട് വണ്ടി മേടിച്ചപ്പോഴും ഭർത്താവ് കൂടെ ഉണ്ടായിരുന്നില്ല. ഈ കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്ത് ആയിരുന്നു താൻ വിവാഹ മോചിതയായെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്.
എന്നാൽ അതെല്ലാം കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി ദിവസം വന്നപ്പോൾ ചേട്ടനും അമ്മയും മോനും എല്ലാവരും കാവടി എടുത്തിരുന്നു. അത് കൊണ്ട് തങ്ങൾ എല്ലാവരും അവിടെ പോയി ആഘോഷവും നടത്തിയിരുന്നെന്ന് നവ്യാ നായർ പറയുന്നു. അതിന് ശേഷം അച്ഛന് ബലിയിട്ടതിന് ശേഷമാണ് ചേട്ടൻ തിരിച്ച് മുംബൈയിലേക്ക് മടങ്ങി പോയത് എന്നും നവ്യ വ്യക്തമാക്കുന്നു.
ഈ സംഭവങ്ങളെല്ലാം എങ്ങനെയാണ് ആളുകളെ പറഞ്ഞ് മനസിലാക്കുക എന്ന് തനിക്കറിയില്ലെന്നും നവ്യാ നായർ പറയുന്നു. താൻ ഇപ്പോഴും വിവാഹിത തന്നെയാണ് എന്ന് പറയേണ്ട ആവശ്യമുണ്ടോ എന്നും നവ്യാ നായർ അഭിമുഖത്തിലൂടെ ആരാധകരോട് ചോദിക്കുന്നു. എന്നാൽ ഇതെല്ലം വാർത്തയ്ക്കു വേണ്ടി മാത്രമുള്ള കാര്യങ്ങളെന്ന നിലയിലെ താൻ കാണുന്നുള്ളൂ എന്നും നവ്യ വ്യക്തമാക്കി.
ഇതൊന്നും ഒരിക്കലും ആരും തന്നെ മോശക്കാരിയാക്കാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് കരുതുന്നില്ല എന്നും നവ്യാ നായർ വ്യക്തമാക്കി. അതോടൊപ്പം നവ്യ നായർ എന്നത് ഒരു ആഗോള പ്രശ്നമാണോ എന്നും നവ്യാ നായർ ചോദിക്കുന്നു.