മലയാളത്തിന്റെ ഹിറ്റ് മേക്കർ പ്രിയദർശൻ സംവിധാനം ചെയ്ത് ദിലീപ് പ്രധാന വേഷത്തിൽ എത്തി 2004ൽ പുറത്തിറങ്ങിയ വെട്ടം എന്ന സിനിമ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. അക്കാലത്തെ ഒട്ടുമിക്ക കോമഡി താരങ്ങളും വേഷമിട്ട ഈ സിനിമ മലയാളികളെ തെല്ലൊന്നുമല്ല പൊട്ടിച്ചിരിപ്പിച്ചത്.
വെട്ടത്തിലെ പല തമാശ രംഗങ്ങളും ഇപ്പോഴും ടിവിയിൽ വലിയ ഹിറ്റാകാറുണ്ട്. ഈ സിനിമയിൽ വളരെ പ്രധാനപ്പെട്ട ഒരു രംഗത്തിൽ അഭിനയിച്ച നടിയാണ് പ്രിയ നമ്പ്യാർ. നായകൻ ആയ ദിലീപിന്റെ സഹോദരി ഇന്ദു എന്ന വേഷത്തിൽ ആണ് പ്രിയ നമ്പ്യാർ അഭിനയിച്ചത്.
വെട്ടം വിജയമായതിന് പിന്നാലെ പ്രിയ 2013ൽ ഡ്രാക്കുള എന്നി ചിത്രത്തിലും അഭിനിച്ചു. പിന്നീട് പഠനത്തിലേക്കും ജോലിയിലേക്കും തിരിഞ്ഞു. ഒരു സിനിമ ഗ്രൂപ്പിൽ നടന്ന ചർച്ചയിലാണ് പ്രിയ തന്റെ വിശേഷങ്ങൾ പങ്കു വെച്ചിരിക്കുന്നത്. വെട്ടത്തിൽ താൻ അഭിനയിച്ച ആ കഥാപാത്രത്തിന് മലയാളികൾ ഇപ്പോഴും നൽകുന്ന പിന്തുണയിൽ വളരെ സന്തോഷമുണ്ടെന്നും വീണ്ടും അഭിനയിക്കുവാൻ അവസരം ലഭിച്ചാൽ സിനിമയിൽ കാണാമെന്നും പ്രിയ നവ്യാർ പറയുന്നു.
താൻ 10ാംക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു വെട്ടം സിനിമയിൽ അഭിനയിക്കുന്നത് പിന്നീട് പഠിച്ച് ഒരു ജോലി നേടണമെന്നായിരുന്നു ആഗ്രഹം അതിനാൽ അഭിനയിക്കുവാൻ ശ്രമിച്ചില്ല. തന്നെ അന്ന് തേടി എത്തിയത് വലിയ ഭാഗ്യമായിരുന്നു എന്നും പ്രിയ പറഞ്ഞു.
മോഹൻലാൽ ആണ് തന്നെ വെട്ടത്തിലേക്ക് നിർദേശിച്ചത്. പ്രിയദർശൻ തനിക്ക് വലിയ ഒരു അവസരം തന്നും. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും തീരില്ല. ജോലിയോടൊപ്പം നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്ന പ്രിയ ഇപ്പോൾ ഓസ്ട്രേലിയൻ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.എന്റെ ഭർത്താവും വീട്ടുകാരും ഒരുപാട് പിന്തുണ നൽകുന്നുണ്ട്. അതുകൊണ്ടാണ് എനിക്കിപ്പോൾ നിങ്ങളുടെ മുന്നിൽ വരാൻ കഴിഞ്ഞത്. ഭർത്താവ് അമേരിക്കയിലാണുള്ളത്.
പൊള്ളാച്ചിയിൽ ആയിരുന്നു വെട്ടത്തിന്റെ ചിത്രീകരണം. അമ്മയും ഞാനുമാണ് ലൊക്കേഷനിലേക്ക് പോയത്. അവിടെ ചെന്ന് ഇറങ്ങിയപ്പോൾ ദിലീപേട്ടന്റെ ഷോട്ടുകളാണ് എടുത്തിരുന്നത്. കല്യാണ രംഗം ആണെന്നും കല്യാണപ്പെണ്ണായി ഒരുങ്ങുവാനും എന്നോട് പറഞ്ഞു. കല്യാണ പന്തലിലേക്ക് കയറുമ്പോഴായിരുന്നു വലിയ ഒരാളാണ് വരൻ എന്ന് താൻ അറിഞ്ഞതെന്നും പ്രിയ പറയുന്നു.
എന്റെ കഥാപാത്രം എന്താണെന്നോ ഒന്നും എനിക്കറിയില്ല. കല്യാണ സീൻ ആണെന്നും കല്യാണപ്പെണ്ണായി ഒരുങ്ങി നിൽക്കണമെന്നും എന്നോട് പറഞ്ഞു. അപ്പോൾ സന്തോഷമായി, കല്യാണപ്പെണ്ണായി ഒരുങ്ങുക, ഏതാണ് ചെക്കനെന്നും അറിയില്ല. അതായിരുന്നു എന്റെ ധാരണ. പിന്നീടാണ് പ്രിയൻ സർ വന്നു പറയുന്നത്, അത്ര മേക്കപ്പോ വലിയ ആഭരണങ്ങളോ ഒന്നും വേണ്ടെന്ന്.
അതോടെ എന്റെ മുഖം ചുളുങ്ങി കാരണം എന്റെ മനസ്സിൽ അത്രയും നേരം, എങ്ങനെ നന്നായി ഒരുങ്ങാം എന്ന ചിന്തയായിരുന്നു. കല്യാണ മണ്ഡപത്തിലേക്ക് കയറുമ്പോഴാണ് ഇത്രയും പ്രായമുള്ള ആളാണ് വരൻ എന്ന് ഞാനൊക്കെ അറിയുന്നത്. ആ സമയത്ത് നടക്കുന്ന സീനിലെ ഡയലോഗ് ഒക്കെ ദിലീപേട്ടൻ കയ്യിൽ നിന്നും എടുത്തു പറഞ്ഞ ഡയലോഗുകൾ ആണ്.
വെട്ടം സിനിമയ്ക്കു മുമ്പ് കഥാനായിക എന്ന സീരിയൽ ചെയ്തിരുന്നു. പിന്നീടുള്ള ഒന്നര വർഷത്തിനിടെ സിനിമയൊന്നും ചെയ്തില്ല. വെട്ടം റിലീസ് ചെയ്ത സമയത്ത് വലിയ ആകാംക്ഷയൊന്നും ഇല്ലായിരുന്നു. അന്ന് ചെറിയ പ്രായമല്ലേ. അതിനു ശേഷം വിനയൻ സാറിന്റെ ഡ്രാക്കുള എന്ന ചിത്രം ചെയ്തു. അതിനു ശേഷം ഒരു സിനിമ പോലും ചെയ്തില്ലെന്നും പ്രിയ നമ്പ്യാർ വ്യക്തമാക്കുന്നു.
Also Read
ഞാൻ അത് ചെയ്യുന്നത് ഭർത്താവിന് ഇഷ്ടമല്ല: നിത്യ ദാസ് പറയുന്നത് കേട്ടോ