2001ൽ മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിനെ നായകൻ ആക്കി താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ നായികയായി അരങ്ങേറിയ താരമാണ് നടി നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകർത്ത് ആഭിനയിച്ച ഈ സിനിമ തകർപ്പൻ വിജയമായിരുന്നു നേടിയത്.
ഈ സിനിമയിലെ ബസന്തി എന്ന കഥാപാത്രമായി ഗംഭീര പ്രകടനം കാഴ്ടവെച്ച നിത്യാദാസ് മലയാളിയുടെ മനസ്സിലേക്ക് കയറി ചെല്ലുകയായിരുന്നു. പിന്നീട് നിരവധി സിനിമയിൽ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡും താരത്തിന് ലഭിക്കുകയുണ്ടായി.
പിന്നീട് ആറു വർഷം മലയാള സിനിമയിൽ സജീവമായിരുന്നു നിത്യദാസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി മാറാൻ നിത്യ ദാസിന് കഴിഞ്ഞു. 2007 ൽ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരൻ.
പ്രണയിച്ചാണ് ഇവർ വിവാഹം ചെയ്തത്. രണ്ടു മക്കളാണ് ഇവർക്കുള്ളത്. നൈനാ സിംഗും നമൻ സിംഗും. മൂത്ത മകളും നിത്യ ദാസും ചേർന്നുള്ള ഡാൻസ് വീഡിയോകൾ ഒക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നിത്യാ ദാസ് തന്റെയും മക്കളുട്യും വിശേഷങ്ങൾ എപ്പോഴും ഇൻസ്റ്റാഗ്രാം വഴി പങ്കുവയ്ക്കാറുമുണ്ട്.
വിവാഹത്തിനുശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നിത്യ പിന്നീട് തമിഴ് സീരിയൽ കൂടി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു. നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് താരം അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. നിരവധി ആരാധകർ തരത്തിനു ആശംസകളുമായി വന്നിരുന്നു.
അതേ സമയം പറക്കും തളികയ്ക്ക് ശേഷം നിരവധി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചെങ്കിലും മലയാളികളുടെ മനസ്സിൽ നിത്യ എന്നും ഈ പറക്കും തളികയിലെ നായികയാണ്. ആദ്യ സിനിമയുടെ പേരിൽ എന്നും അറിയപ്പെടുന്ന ചുരുക്കം ചിലരിൽ ഒരാളാണ് നിത്യ ദാസ്.
എന്നാൽ വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നിത്യ ദാസ്. 15 വർഷത്തിന് ശേഷമാണ് തിരിച്ച് വരവ്. 15 വർഷത്തിന് ശേഷമാണ് വീണ്ടും സിനിമയിലേക്ക് എത്തുന്നതെങ്കിലും ലുക്കിൽ വലിയ മാറ്റം ഒന്നും ഇല്ല. കൂടുതൽ ചെറുപ്പമായെന്നാണ് ആരാധകർ പറയുന്നത്.
നിത്യ തിരിച്ചെത്തുന്ന സിനമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് ഇറക്കിയിരുന്നു. പള്ളിമണി എന്നാണ് ചിത്രത്തിന്റെ പേര്. അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോ ഹൊറർ വിഭാഗത്തിൽ പെടുന്നതാണ്. ശ്വേത മേനോനും കൈലാഷും മറ്റ് പ്രധാനപ്പെട്ട വേഷത്തിൽ എത്തുന്നത്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ ആരാധകരമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിത്യാ ദാസ് ഇപ്പോഴും തന്റെ ഈ പറക്കും തളികയിലെ കഥാപാത്രത്തെ മലയാളികൾ സ്വീകരിക്കുന്നതിൽ സന്തോഷിക്കുന്നുവെന്ന് നിത്യ പറയുന്നു. അന്ന് ഷൂട്ടിങ് നടക്കുമ്പോൾ തന്നെ പലരും പുച്ഛിച്ചിട്ടുണ്ടെന്ന് നിത്യ പറയുന്നു.
സോഷ്യൽ മീഡിയയിലും നിത്യ ദാസ് സജ്ജീവമാണ്. റീൽസ് ചെയ്ത് തുടങ്ങുന്നത് കോവിഡ് കാലത്താണ്. ഒരെണ്ണം ഇട്ടപ്പോൾ അതിന് നല്ല വ്യൂസ് ലഭിച്ചു. അതിനാലാണ് വീണ്ടും ഇട്ടത്. എന്നാൽ ഭർത്താവിന് താൻ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ലൊന്നും നിത്യ ദാസ് വ്യക്തമാക്കുന്നു.
അതേ സമയം നേരത്ത മഴവിൽ മനോരമയിൽ ഗായികയും അവതാരകയും നടിയുമായ റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ തന്റെ കൂട്ടുകാരി നവ്യ നായർ യോടൊപ്പം നിത്യാ ദാസ് എത്തിയിരുന്നു.അന്ന് ആയിരുന്നു താരത്തിനെ വർഷങ്ങൾക്കു ശേഷം ആരാധകർ ക്യാമറയ്ക്ക് മുന്നിൽ കണ്ടത്.
പിന്നീട് ഫ്ളവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലും താരം എത്തിയിരുന്നു. സ്റ്റാർ മാജിക്കിൽ താരം പങ്കെടു ത്തപ്പോൾ ഉണ്ടായ ചില സംഭവങ്ങൾ വിവാദമായി മാറിയിരുന്നു.