അത് ഞാൻ അല്ല, അതൊന്നും എന്റേതല്ല, ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ ‘അഞ്ജലി’ ഗോപികാ അനിൽ

6493

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച സാന്ത്വനം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ മാത്രമല്ല യുവ പ്രേക്ഷകർക്ക് ഇടയിലും സാന്ത്വനത്തിന് നിരവധി ആരാധകരുണ്ട്.

സാധാരണ കണ്ടു വരുന്നന്ന സീരിയലിൽ നിന്ന് വ്യത്യസ്തമായാണ് സാന്ത്വനം ഒരുക്കിയിരിക്കുന്നത്. ഒരു കൂട്ടു കുടുംബത്തിൽ നടക്കുന്ന പിണക്കങ്ങളും ഇണങ്ങളും സന്തോഷങ്ങളുമാണ് സീരിയലിന്റെ പ്രമേയം. സാന്ത്വനത്തിലെ താരങ്ങൾക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

Advertisements

പരമ്പരയിൽ ശിവനും അഞ്ജലിയുമായി എത്തുന്നത് സജിൻ ടിപി, ഡോ. ഗോപിക അനിൽ എന്നിവരാണ്. പ്രശസ്ത നടി ഷഫ്‌ന നിസാമിന്റെ ഭർത്താവാണ് സജിൻ ടിപി. സജിന്റെ ആദ്യത്തെ ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ബാലതാരം ആയിട്ടാണ് ഗോപിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ബാലേട്ടൻ എന്ന സൂപ്പർഹിറ്റ് സിനിമയിൽ അദ്ദേഹത്തിന്റെ മക്കളായി അഭിനയിച്ചത് ഗോപികയും സഹോദരിയും ആയിരുന്നു.

Also Read
കുഞ്ഞു വാവയുടെ നൂലുകെട്ട് വിശേഷവുമായി അശ്വതി ശ്രീകാന്ത്, വാവ ഇനി കമല ശ്രീകാന്ത് എന്ന് അറിയപ്പെടും

ബാലേട്ടന്റെ മകൾ എന്നാണ് ഗോപികയേയും സഹോദരി കീർത്തനേയും പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. ഡോക്ടർ കൂടിയാണ് താരം. മികച്ച പിന്തുണയാണ് ഗോപികയ്ക്ക് ലഭിക്കുന്നത്. സീരയലിലും ബാലതാരം ആയിട്ടായിരുന്ന ഗോപികയുടെ തുടക്കം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മംഗല്യം, ഉണ്ണിയാർച്ച, അമ്മത്തൊട്ടിൽ എന്നീ പരമ്പരകളിൽ നടി അഭിനയിച്ചിരുന്നു.

സീ കേരളം സംപ്രേക്ഷണം ചെയ്ത കബനി എന്ന പരമ്പരയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. സഹോദരി കീർത്തനയും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സീരിയലിൽ നായിക കഥാപാത്രത്തെയായിരുന്നു ഗോപിക അവതരിപ്പിച്ചത്. എന്നാൽ കബനിയെക്കാളും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് സാന്ത്വനത്തിലെ അഞ്ജലി ആയിരുന്നു. നടൻ സജിനുമായുള്ള കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയാണ്.

മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഗോപിക അനിൽ. അഞ്ജലി എന്ന ഒറ്റ കഥപാത്രത്തിൽ കൂടെയാണ് താരം ആരാധകരെ നേടിയത്. ശിവാഞ്ജലി എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുണ്ട്. ഇപ്പോഴിത തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം.

തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെ കുറിച്ച് നടി വെളിപ്പെടുത്തിയത്. തനിക്ക് ഫേസ്ബു ക്കോ സ്വന്തമായി യുട്യൂബ് ചാനലോ ഇല്ലയെന്ന് ഗോപിക പറയുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രമാണ് താരം സജീവമായിട്ടുള്ളത്. ഇതിനോടകം തന്നെ നടിയുടെ പോസ്റ്റ് വൈറലായിട്ടുണ്ട്.

Also Read
അയാൾ അത് എന്റെ മുഖത്ത് നോക്കി പറയില്ല, തുറന്നടിച്ച് നടി അർച്ചന കവി

Advertisement