ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരദമ്പകിളാണ് സെയ്ഫ് അലിഖാനും ഭാര്യ കരീന കപൂറും. ബോളിവുഡിലെ എവർഗ്രീൻ താരജോഡികളാണ് കരീനയും സെയ്ഫ് അലിഖാനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2012 ൽ വിവാഹം കഴിക്കുന്നത്.
ബോളിവുഡ് സിനിമ ലോകം ആഘോഷമാക്കിയ ഒരു താരവിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം കരീന സിനിമയിൽ സജീവം ആയിരുന്നു. കല്യാണത്തിന് ശേഷം നായികമാർ സിനിമ വിടുന്ന സമയത്തായിരുന്നു നടി സിനിമയിൽ തുടർന്നത്. മികച്ച അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. അമ്മയായതിന് ശേഷവും കരീന സിനിമയിൽ സജീവമായിരുന്നു.
Also Read
അയാൾ അത് എന്റെ മുഖത്ത് നോക്കി പറയില്ല, തുറന്നടിച്ച് നടി അർച്ചന കവി
അമൃത സിംഗുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് സെയിഫ് അലിഖാൻ കരീനയെ വിവാഹ കഴിക്കുന്നത്. 1991 ൽ ആണ് അമൃതയെ നടൻ വിവാഹം കഴിക്കുന്നത്. എന്നാൽ 2004 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇവർക്ക് സാറ അലിഖാൻ, ഇബ്രാഹിം അലിഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
ഇരുവരും ബോളിവുഡിലാണ് സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്തും ഇരുവർക്ക് കൈനിറയെ ആരാധകരുണ്ട്.
താരങ്ങളുടെ ബോളിവുഡ് ചിത്രങ്ങളും മികച്ച കാഴ്ചക്കാരെ സൗത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. സെയ്ഫ് അലിഖാൻ ഇപ്പോൾ പ്രഭാസ് ചിത്രമായ ആദിപുരുഷിലൂടെ തെന്നിന്ത്യൻ സിനിമയിലേയ്ക്ക് ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ്. രാവണൻ ആയിട്ടാണ് താരം എത്തുന്നത്. ഒരു നെഗറ്റീവ് വേഷമാണിത്. ഹിന്ദിയിലും ഈ സിനിമ റിലീസ് ചെയ്യുന്നുണ്ട്.
അതേ സമയം ഇപ്പോൾ ബി ടൗൺ ഗോസിപ്പ് കോളങ്ങിൽ വൈറലാവുന്നത് കരീനയെ കുറിച്ച് സെയ്ഫ് പറഞ്ഞ ചില വാക്കുകളാണ്. നടിയുടെ ആ വിചിത്രമായ ശീലത്തെ കുറിച്ചാണ് സെയ്ഫ് പറയുന്നത്. മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പേഴിത ഇത് വീണ്ടും വൈറലായി മാറുകയാണ്. പുറത്ത് പോകുന്നതിന് മുൻപ് മുറിയിലെ കണ്ണാടിയിൽ നോക്കി താരം പുഞ്ചിരിക്കാറുണ്ടെന്നാണ് സെയ്ഫ് പറയുന്നത്. ഒരിക്കൽ ഇതിനെ കുറിച്ച് താൻ ചോദിച്ചിരുന്നുവെന്നും സെയ്ഫ് അലി അഭിമുഖത്തിൽ പറയുന്നുണ്ട്. പുറത്ത് പോകുമ്പോൾ തന്റെ ചിരി കാണാൻ നിരവധി പേർ എത്താറുണ്ട്.
ആ മനോഹരമായ ചിരി താൻ നേരിൽ കാണ്ടോട്ടെ എന്നാണ് കരീന അന്ന് പറഞ്ഞത്. സെയിഫിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. അതേ സമയം മാസങ്ങൾക്ക് മുൻപാണ് കരീന രണ്ടാമത്തെ കുഞ്ഞിനും ജന്മം നൽകിയത്. ലോക്ക്ഡൗൺ കാലത്തായിരുന്നു നടി അമ്മായാകാൻ പോകുന്ന വിവരം തന്റെ ആരാധകരെ അറിയിച്ചത്. 2021 ഫെബ്രുവരി 21 നാണ് രണ്ടാമതു മകൻ ജനിച്ചത്.
സെയ്ഫ് ആയിരുന്നു തങ്ങളുടെ ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആഗസ്റ്റിലായിരുന്നു അമ്മയാകാൻ പോകുന്ന വിവരം താരങ്ങൾ വെളിപ്പെടുത്തിയത്. സെയ്ഫിന്റെ പിറന്നാൾ ദിനത്തിലായിരുന്നു താരങ്ങൾ സന്തോഷ വാർത്ത പുറത്ത് വിട്ടത്. കരീനയ്ക്കും സെയിഫിനും ആശംസ നേർന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്ത് എത്തിയിരുന്നു.