ഇത്തവണ ലേബർ റൂമിൽ ഭർത്താവിനെയും കയറ്റി, എന്ത് വന്നാലും ഭർത്താവിനെ കൂടെ നിർത്തണമെന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു: പ്രസവ വിശേഷങ്ങൾ പറഞ്ഞ് അശ്വതി ശ്രീകാന്ത്

128

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. മിനിസ്‌ക്രീനിൽ അവതാരകയായി എത്തിയ അശ്വതി ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പർ നെറ്റിന്റെ അവതാരക ആയതോടെയാണ് കൂടുതൽ പ്രിയങ്കരിയായി മാറിയത്. ഇതിന് പിന്നാലെ ഫ്ളവേഴ്സിലെ തന്ന ചക്കപ്പഴം എന്ന പരമ്പരയിലും താരമെത്തി.

ഇപ്പോഴികാ രണ്ടാമതൊരു പെൺകുഞ്ഞിന് കൂടി ജന്മം കൊടുത്തിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. ആഴ്ചകൾക്ക് മുൻപ് ആണ് താര കുടുംബത്തിലേക്ക് പുതിയ കൺമണി എത്തിയത്. അന്ന് മുതൽ അശ്വതിയുടെയും കുഞ്ഞു വാവയുടേയും വിശേഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു ആരാധകർ.

Advertisements

ഇപ്പോഴിതാ ഭർത്താവ് ശ്രീകാന്തിന് ഒപ്പം തന്റെ പ്രസവ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അശ്വതി.
ഭർത്താവ് ശ്രീകാന്ത് കൂടി ഇത്തവണ ലേബർ റൂമിൽ വന്നതായും അത് എത്രത്തോളം ആത്മവിശ്വാസം തന്നിരുന്നുവെന്നും അശ്വതി പറയുന്നു.

Also Read
ആകെ തകർന്നിരിക്കുകയാണ്, വിഷമ സമയത്തു ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി, സങ്കത്തോടെ മിയ ജോർജ്

തന്റെ പുതിയ വീഡിയോയിയിലൂടേയാണ് അശ്വതി പ്രസവ വിശേഷങ്ങളുമായി എത്തിയത്. ഭർത്താക്കന്മാർക്കെന്താ ലേബർ റൂമിൽ കാര്യം എന്ന തലക്കെട്ടുമായാണ് അശ്വതി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ബേബിയുടെ സമയം അനുസരിച്ചാണ് നമ്മുടെ കാര്യങ്ങൾ ചെയ്യാറുള്ളത്. ഏറ്റവും കൂടുതൽ പേരും എന്നോട് ചോദിക്കുന്നത് ചക്കപ്പഴത്തിലേക്ക് എന്നാണ് തിരിച്ച് വരുന്നത് എന്നാണ്. നിങ്ങൾക്ക് അറിയാമല്ലോ, അത്രയും കുഞ്ഞ് വാവയാണുള്ളത്.

ഫീഡ് ചെയ്യുന്ന സമയമാണ്. അപ്പോൾ കുഞ്ഞിനെ ഇവിടെ നിർത്തിയിട്ട് ലൊക്കേഷനിലേക്ക് പോവാൻ പറ്റില്ല. കൊറോണ യുടെ ഇത്രയും പ്രശ്നങ്ങൾ വരുന്നത് കൊണ്ട് ആളുകൾ കൂടുതലുള്ള ലൊക്കേഷനിലേക്ക് എനിക്ക് കുഞ്ഞിനെയും കൊണ്ട് പോകാനും പറ്റില്ല. അപ്പോൾ കുഞ്ഞൊന്ന് റെഡിയാവുന്നത് വരെയുള്ള ഗ്യാപ് വേണ്ടി വന്നേക്കും.

അത് കഴിഞ്ഞാവും ചക്കപ്പഴത്തിലേക്ക് എത്തുകയെന്നും അശ്വതി പറയുന്നു. ശരിക്കും കുഞ്ഞുവാവയുടെ ജനനത്തെ കുറിച്ചുള്ള വിശേഷങ്ങൾ പറയാനാണ് ഞങ്ങളിന്ന് വന്നിരിക്കുന്നത്. ഹോസ്പിറ്റലിൽ ചെക്കപ്പ് ചെയ്യാൻ പോയ സമയത്ത് തന്നെ അഡ്മിറ്റ് ചെയ്താണ് മൂത്തമകൾ പത്മ ജനിക്കുന്നത്. അന്ന് ഒരു മുൻകരുതലും ഇല്ലാതെയാണ് പോയത്. ഇത്തവണ അങ്ങനെ വരരുതെന്ന് കരുതി ഡേറ്റ് പറഞ്ഞതിനും പതിനാല് ദിവസം മുൻപ് ഒരു ചെക്കപ്പിന് വേണ്ടിയാണ് പോയത്.

പക്ഷേ ഹോസ്പിറ്റൽ ബാഗ് നേരത്തെ കരുതി കൈയിൽ എടുത്തു. ആശുപത്രിയിൽ ചെന്ന് നോക്കിയപ്പോൾ കുഞ്ഞ് ജനിക്കാനുള്ള തയ്യാറെടുപ്പുകളിൽ തന്നെയാണെന്ന് പറഞ്ഞ് അന്നേരം തന്നെ അഡ്മിറ്റ് ചെയ്തു. ഇത്തവണ ലേബർ റൂമിലേക്ക് ഞങ്ങൾ രണ്ട് പേരും കൂടിയാണ് പോയത്. അതിന് വേണ്ടി പ്രൈവറ്റ് ലേബർ റൂമാണ് എടുത്തത്. ഈ പ്രാവിശ്യം എന്ത് വന്നാലും ഭർത്താവിനെ കൂടെ നിർത്തണമെന്നൊരു ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു.

Also Read
തിരിച്ചു കൊണ്ടുവരാൻ ഒരു പാട് ശ്രമിച്ചു, ഒടുവിൽ ഞാൻ തോറ്റുപോയി, വിവാഹ ബന്ധം വേർപെടുത്തിയപ്പോൾ മനസ്സ് ഏറെ വേദനിപ്പിച്ചു: രോഹിണി

നമ്മൾ കടന്ന് പോവുന്ന അവസ്ഥകളിൽ നമ്മുടെ പങ്കാളി കൂടെ നിന്ന് നമുക്ക് പിന്തുണ തരേണ്ടതാണ്. അങ്ങനെയാണ് ശ്രീയെ കൂട്ടി പോയത്. ഇത്തവണ താൻ എപ്പിഡ്യൂറൽ തെറപ്പി കൂടി ചെയ്തിരുന്നു. വേദനയില്ലാതെ പ്രസവിക്കുന്ന ഒരു ചികിത്സാമാർഗമാണിത്. ആദ്യത്തെ തവണ താനത് കേൾക്കാൻ പോലും നിന്നില്ലെങ്കിലും ഇത്തവണ അത് തിരഞ്ഞെടുത്തു. നോർമൽ ഡെലിവറി ആണെങ്കിൽ എപ്പിഡ്യൂറൽ എടുക്കുമെന്ന് കരുതിയിരുന്നു.

പ്രസവ വേ ദ നയെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും ലേബർ റൂമിൽ കയറി പ്രസവം നേരിൽ കണ്ട് കഴിയുമ്പോഴാണ് ലോകത്തുള്ള എല്ലാ അമ്മമാരോടും ബഹുമാനം വരികയെന്ന് ശ്രീകാന്ത് പറയുന്നു. തലനിറയെ മുടിയുള്ള ബേബിയാണ്, തനിക്ക് കാണാനാകുന്നുണ്ട്, ബേബിയെ പെട്ടെന്ന് കാണണമെങ്കിൽ ആക്ടീവായി പുഷ് ചെയ്തോളൂ എന്ന് ഡോക്ടർ തന്നോട് പറഞ്ഞതായി അശ്വതി സൂചിപ്പിച്ചു.

ആദ്യത്തെ തവണ വേദന കാരണം കുഞ്ഞ് ജനിച്ച സമയത്തൊന്നും മാതൃത്വം അനുഭവിക്കാനൊന്നും പറ്റിയില്ല. അതിനൊക്കെ സമയമെടുത്തു. ഇത്തവണ അങ്ങനെ ആയിരുന്നില്ല. കുഞ്ഞിനെ എടുത്ത് എന്റെ ദേഹത്തേക്ക് കിടത്തിയപ്പോൾ തന്നെ എല്ലാം അറിയാൻ സാധിച്ചു. ജനിച്ചത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നൊന്നും ഞങ്ങൾ ചിന്തിച്ചിരുന്നില്ല. കുഞ്ഞ് പുറത്തെത്തിയിട്ടും പെൺകുഞ്ഞാണെന്ന് ഡോക്ടർ പറഞ്ഞെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല.

കുഞ്ഞിന്റെ ജെൻഡർ ഏതാണെന്ന് പോലും ഞങ്ങൾ അപ്പോൾ നോക്കിയില്ല. കുറച്ച് കഴിഞ്ഞാണ് അതെ കുറിച്ചു പോലും ചിന്തിച്ചത്. സിനിമയിലൊക്കെ കാണുന്നത് പോലെ വല്ലാത്തൊരു ഫീലായിരുന്നെന്ന് ശ്രീകാന്ത് പറയുമ്പോൾ പങ്കാളിക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സന്തോഷമാണ് ലേബർ റൂമിൽ ഒപ്പം ഉണ്ടാവുക എന്നതെന്ന് അശ്വതി പറയുന്നു.

എല്ലാവർക്കും എപ്പോഴും സാധിക്കുന്ന കാര്യമല്ല. എന്റെ അച്ഛൻ എന്നെ കണ്ടത് ഒരു വയസ് ഉള്ളപ്പോഴോ മറ്റോ ആണ്. പത്മ ജനിച്ച സമയത്ത് കുറച്ച് കരച്ചിലൊക്കെ ആയിരുന്നു. പക്ഷേ ഇളയ കുഞ്ഞ് കുറച്ച് സമാധാനക്കാരിയാണ്. ഗർഭകാലത്ത് ഞാൻ എന്നെ തന്നെ സന്തോഷവതിയാക്കിയതിന്റെ റിസൾട്ട് ആണിത്. ഞാൻ വളരെ സന്തോഷവതിയായി ഇരുന്നതിനാൽ തന്നെ കുഞ്ഞ് ഹാപ്പി ബേബി ആയിട്ടാണ് വന്നിരിക്കുന്നത്.

അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നതും. കുഞ്ഞിന്റെ പേര് എന്താണെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഞങ്ങൾ പേരൊക്കെ ഇട്ട് കഴിഞ്ഞു. ബെർത്ത് സർട്ടിഫിക്കറ്റിൽ എഴുതി കൊടുത്തു. ഇരുപത്തിയെട്ട് കെട്ട് ചടങ്ങിനാണ് കുഞ്ഞിനോട് പേര് പറയുക. ആദ്യം അവളോട് പറഞ്ഞിട്ട് നിങ്ങളെ അറിയിക്കാം. മൂത്തമകളുടെ പേരിന്റെ മറ്റൊരു അർഥം തന്നെയായിരിക്കും ഇളയവൾക്കും എന്നും അശ്വതി വ്യക്തമാക്കുന്നു.

Also Read
അടുത്ത ജന്മത്തിൽ എങ്കിലും എനിക്ക് ആ സൂപ്പർതാരത്തിന്റെ ഭാര്യ ആകണം; മനസ്സിലെ ഇഷ്ടം തുറന്നു പറഞ്ഞ് അനുശ്രീ

Advertisement