ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന സിനിമയിലുടെ എത്തി പിന്നട് മലളായികളുടെ ഒന്നടങ്കം പ്രിയങ്കരിയായി മാറിയ നടിയാണ് ശോഭന. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ നായികയായി തിളങ്ങിയിരുന്നു ശോഭന. അതേ സമയം ഏറെ കാലമായി അഭിനയത്തിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു നടി.
വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ അടുത്തിടെ ശോഭന തിരിച്ച് വരവ് നടത്തി. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ സുരേഷ് ഗോപിയുടെ നായികയായിട്ടാണ് ശോഭന അഭിനയിച്ചത്യ ദുൽഖർ സൽമാനും കല്യാണി പ്രിയദർശനും ഒപ്പം പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ദുൽഖർസൽമാൻ തന്നെയായിരുന്നു ഈ ചിത്രം നിർമ്മിച്ചത്.
ചെറിയ പ്രായത്തിൽ സിനിമയിലെത്തിയ ശോഭന പതിനാലാമത്തെ വയസിലാണ് നായികയാവുന്നത്. പിന്നെ സിനിമകൾ വന്ന് കൊണ്ടേ ഇരുന്നു. നടി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ്. മണിച്ചിത്രത്താഴ് അടക്കമുള്ള സിനിമകളിൽ ശോഭനയുടെ നൃത്തം ശ്രദ്ധേയമായിരുന്നു. ഇപ്പോൾ നൃത്താധ്യാപകയുടെ റോൾ കൂടി നിർവഹിക്കുകയാണ്.
അതേ സമയം സിനിമയിൽ നിന്ന് മാറി നിന്ന കാലത്ത് നൃത്തത്തിന് പ്രധാന്യം കൊടുത്ത് കഴിയുകയായിരുന്നു ശോഭന. സിനിമയിലെ തുടക്ക കാലത്തും നൃത്തവും ഒരുപോലെ കൊണ്ട് പോവാൻ താൻ ശ്രമിച്ചിരുന്നതായിട്ടാണ് നടിയിപ്പോൾ പറയുന്നത്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് നൃത്ത ജീവിതത്തെ കുറിച്ചും സിനിമയിലൂടെ ലഭിച്ച സുഹൃത്തുക്കളെ കുറിച്ചുമൊക്കെ ശോഭന തുറന്ന് പറഞ്ഞത്.
സിനിമയിൽ തന്നെ ജീവിച്ചൊരു കാലം തനിക്കുണ്ടായിരുന്നതായും നടി വ്യക്തമാക്കി. പതിനാല് വയസെന്ന് പറയുന്നത് തീരെ ചെറിയ പ്രായമല്ലേ, സിനിമാ മേഖലയിലൂടെയാണ് എന്റെ വ്യക്തിത്വം രൂപം കൊണ്ടത്. കുട്ടികൾ സ്കൂളിലും കോളേജിലും പോകുമ്പോൾ ഞാൻ സിനിമയിലേക്ക് പോയി. എന്റെ എല്ലാ പഠനവും അവിടുന്നായിരുന്നു. സിനിമയിലെ ഒരുപാട് വലിയ ആളുകൾക്കൊപ്പം കഴിവുള്ള സംവിധായകർ, താരങ്ങൾ.
അവരൊക്കെ ആയിട്ടുള്ള അനുഭവങ്ങളാണ് ഒരു വ്യക്തി എന്ന നിലയിൽ എന്നെ രൂപപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയിൽ കൂടുതൽ അറിവുകൾ പകർന്ന് തന്നതും ആളുകളോട് വിനയത്തോടെ പെരുമാറാൻ എന്നെ പഠിപ്പിച്ചതും സിനിമ തന്നെയാണ്. കാരണം നമ്മൾ കുറേ ആളുകളെ കാണുന്നു, പരിചയപ്പെടുന്നു. അതൊക്കെ തന്നെയും ഒരു പാഠമാണെന്നാണ് ശോഭന പറയുന്നത്.
തനിക്ക് പ്രിയപ്പെട്ട അഭിനേതാവ് ആരാണെന്ന് ചോദിച്ചാൽ ഒരുപാട് പേരുണ്ടെങ്കിലും ഏറ്റവും ഇഷ്ടം മഞ്ജു വാര്യരെ ആണെന്നാണ് ശോഭന പറയുന്നത്. നല്ല ശക്തമായ കുറേ കഥാപാത്രങ്ങൾ അവർക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ട്. അതാണ് ഇഷ്ടത്തിന് കാരണമായിട്ടും നടി പറയുന്നത്. അതേ സമയം രേവതി, സുഹാസിനി, രോഹിണി തുടങ്ങിയ നടിമാരുമായി നല്ല അടുപ്പം കാത്ത് സൂക്ഷിക്കുന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു.
Also Read
ആകെ തകർന്നിരിക്കുകയാണ്, വിഷമ സമയത്തു ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി, സങ്കത്തോടെ മിയ ജോർജ്
ഒരുമിച്ച് സിനിമകൾ ചെയ്തവരാണ് ഞങ്ങൾ. അന്നെല്ലാവരും തമ്മിൽ നല്ല മത്സരമൊക്കെ ഉണ്ടായിരുന്നു. സിനിമയിൽ നിന്ന് പുറത്ത് കടന്നതിന് ശേഷമാണ് എല്ലാവരും തമ്മിൽ നല്ല അടുപ്പമുണ്ടാകുന്നത്. ഇടയ്ക്ക് ഞങ്ങളുടെ ഗെറ്റ് ടുഗദർ ഉണ്ടാവും. സുഹാസിനിയാണ് മുൻകൈ എടുക്കുന്നത്. എന്റെ സ്വഭാവമെല്ലാം ആ കൂട്ടുകാർക്ക് അറിയാം. തമാശയ്ക്ക് കളിയാക്കുകയും ചെയ്യും. പക്ഷേ അതേ പോലെ സ്നേഹവുമുണ്ട്.
എന്റെ ബെസ്റ്റ് ഫ്രണ്ട് ഫോറെവർ എന്ന് പറയുന്നത് രേവതിയെയാണ്. ഒരുപാട് വർഷങ്ങളായിട്ടുള്ള സൗഹൃദമാണ്. ഞങ്ങൾ തമ്മിൽ എപ്പോഴും സംസാരിക്കുകയൊന്നുമില്ല. എന്നെ പോലെ അവർക്കും ഒരുപാട് ജോലിം വീടും കൂടും ഒക്കെയുണ്ടെന്നും ശോഭന സൂചിപ്പിക്കുന്നു.
നൃത്തവും അഭിനയവും ഒരുമിച്ച് കൊണ്ട് പോവേണ്ടത് കൊണ്ട് താനെപ്പോഴും ഔട്ട് ഓഫ് ദി ബോക്സ് ആയിട്ടാണ് സംസാരിക്കുക. ഷൂട്ടിങ്ങിന് പോകുന്നതിനൊപ്പം നൃത്തവും പ്രാക്ടീസ് ചെയ്യും. രണ്ടിനെയും ബാധിക്കാതെ വിധത്തിലാണ് താനത് മുന്നോട്ട് കൊണ്ട് പോയിരുന്നതെന്നും നടി വ്യക്തമാക്കുന്നു.
Also Read
പ്രസവശേഷം നഷ്ടപ്പെട്ട ശരീര സൗന്ദര്യം തിരിച്ചു പിടിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി അമൃത സുരേഷ്