ഞാനും പിഷാരടിയും സെറ്റിൽ കീരിയും പാമ്പും പോലെയാണ്: വെളിപ്പെടുത്തലുമായി ആര്യ

136

മിനിസ്‌ക്രീൻ ബിഗ്സ്‌ക്രീൻ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമർശനങ്ങളാണ് ലഭിച്ചത്.

തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Advertisements

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകർക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോളിതാ ബഡായി ബംഗ്ലാവിൽ അഭിനയിക്കാൻ എത്തിയപ്പോഴത്തെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ആര്യ. ആര്യയുടെ വാക്കുകൾ ഇങ്ങനെ:

Also Read
പ്രതിശ്രുത വരൻ വിഗ്‌നേഷിനൊപ്പം തിരുപ്പതി സന്ദർശിച്ച് നയൻതാര ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

ബഡായി ബംഗ്ലാവിൽ എത്തിയപ്പോൾ ഞാൻ മാത്രമായിരുന്നു ഒരു പുതിയ മുഖം. എല്ലാവരും ചേർന്ന് മോൾഡ് ചെയ്ത് എടുക്കുകയായിരുന്നു എന്നെ. ഓരേ കാര്യങ്ങൾ പറഞ്ഞു തരുകയായിരുന്നു. തുടക്കത്തിൽ താൻ സംസാരിക്കുമ്പോൾ കൈ എടുത്തായിരുന്നു സംസാരിച്ചിരുന്നത്.

അത് പിഷുവാണ് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞ് തന്നത്. പിന്നീട് പ്രാക്ടീസിലൂടെ കുറച്ചു. സെറ്റിൽ കീരിയും പാമ്പും പോലെയാണ് താനും പിഷാരടിയും. എന്നാൽ ഓൺ സ്‌ക്രീനിൽ വന്ന് കഴിഞ്ഞാൽ ഭയങ്കര കെമിസ്ട്രിയാണ്. അതിന്റെ പ്രധാന കാരണം ഷോയുടെ തിരക്കഥയാണ്.

ആ സ്‌ക്രിപ്റ്റിൽ അങ്ങനെയൊരു കെമിസ്ട്രി വർക്കൗട്ട് ചെയ്തത് കൊണ്ടാണ് അത് ആളുകളിലേയ്ക്ക് എത്തിയത്.എവിടെ എത്തണം എന്നാണോ ആഗ്രഹിച്ചത്, അവിടെ എത്തി. നായിക റോൾ ചെയ്യണമെന്ന് അധികം ആഗ്രഹമില്ല. എന്നാൽ നല്ല ക്യാരക്ടർ റോളുകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.

Also Read
ബെർത് ഡേയ്ക്ക് സർപ്രൈസ് കൊടുത്ത് ബഷീറിനെ ഞെട്ടിച്ച് ഭാര്യമാർ, ഇത്രയും സ്നേഹമുള്ള ഭാര്യമാരോയെന്ന് ബഷീർ ; ഒപ്പം ജീവിതത്തിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ച് താരം

Advertisement