മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന ഭ്രമണത്തിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും വാങ്ങിയ നടിയാണ് സ്വാതി നിത്യാനന്ദ്. സ്വാതി എന്ന പേരിനേക്കാളും ഹരിത എന്ന പേരിലാകും താരം കൂടുതൽ അറിയപ്പെടുന്നത്. ഹരിത എന്ന കഥാപാത്രത്തെ പക്വത നിറഞ്ഞ രീതിയിൽ തന്നെയാണ് സ്വാതി അവതരിപ്പിച്ചത്. കട്ട വില്ലത്തിയുടെ റോളിൽ ആണ് താരം സീരിയലിൽ നിറഞ്ഞു നിന്നത് എങ്കിലും അവസാന ഭാഗങ്ങൾ ആയപ്പോഴേക്കും ഹരിത എന്ന കഥാപാത്രത്തെ പ്രേക്ഷകർ നിറഞ്ഞ കൈയ്യടിയോടെയാണ് വരവേറ്റത്.
പൊതുവെ വില്ലത്തി വേഷങ്ങളെ ഇഷ്ടപെടുന്ന മിനി സ്‌ക്രീൻ പ്രേക്ഷകർ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറം പ്രകടനവും ആത്മാർത്ഥതയും ആണ് സ്വാതി ഹരിതയ്ക്ക് വേണ്ടി നൽകിയത്. ഹരിത എന്ന കഥാപാത്രമായി മിനി സ്‌ക്രീനിലെ മുൻ നിര താരങ്ങൾക്ക് ഒപ്പമാണ് സ്വാതി തന്റെ പ്രകടനം ഗംഭീരമാക്കി മാറ്റിയത് മുകുന്ദന്റെ മകളായും, ശരത്തിന്റെ കാമുകിയായായിട്ടും ആണ് ഹരിത എന്ന കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
ഇപ്പോൾ മഴവിൽ മനോരമയിലെ നാമം ജപിക്കുന്ന വീട് എന്ന പരമ്പരയിൽ ആണ് സ്വാതി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആരതി എന്ന കഥാപാത്രമായിട്ടാണ് സ്വാതി ഈ പരമ്പരയിൽ നിറയുന്നത്. അഭിനയത്തോടൊപ്പം തന്നെ ഫോട്ടോ ഷൂട്ടുകളുടെ തിരക്കിൽ കൂടിയാണ് സ്വാതി. ക്യാമറ മാൻ പ്രതീഷ് നെന്മാറയാണ് സ്വാതിയുടെ ഭർത്താവ്. ഭ്രമണം പരമ്പരയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും സീരിയൽ സെറ്റിൽ വച്ചാണ് പരസ്പരം അറിയുന്നതും പ്രണയത്തിൽ ആകുന്നതും വിവാഹത്തിലേക്ക് കടക്കുന്നതും എല്ലാം.
വിവാഹശേഷവും അഭിനയിക്കാനുള്ള പ്രോത്സാഹനം തന്റെ ഭർത്താവ് ആണ് നൽകുന്നത് എന്ന് പലപ്പോഴും സ്വാതി വ്യക്ത മാക്കിയിട്ടുണ്ട്. സ്വാതിയുടെ പെട്ടെന്നുള്ള വിവാഹ വാർത്ത ഏവരെയും ഞെട്ടിച്ചിരുന്നു. നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.
പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും പ്രശ്നമുണ്ടാക്കി. വീട്ടുകാരറിഞ്ഞതിന് ശേഷമാണ് സീരിയലിൽ ഉള്ളവർ പോലും പ്രണയം അറിയുന്നത്. ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ഭ്രമണത്തിൽ അഭിനയിക്കാൻ വിട്ടത്. പക്ഷേ, അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു. ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം.
പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്. അപ്പോഴേക്കും ലോക്ഡൗൺ വന്നു. കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു.അങ്ങനെയാണ് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി വ്യക്തമാക്കുന്നു.
Also Read
അത് ഞാൻ അല്ല, അതൊന്നും എന്റേതല്ല, ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ ‘അഞ്ജലി’ ഗോപികാ അനിൽ