സിനിമയിൽ വസ്ത്രാലാങ്കാര സഹായിയായി എത്തി പിന്നിട് ഹാസ്യ നടനും സ്വഭാവ നടനുമൊക്കെയായി മാറിയ കലാകാരനാണ് ഇന്ദ്രൻസ്. ഇതിനോടകം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇന്ദ്രൻസ്.
സിപി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സിഐഡി ഉണ്ണികൃഷ്ണൻ ബിഎ, ബിഎഡ്, അനിയൻ ബാവ ചേട്ടൻബാവ, ആദ്യത്തെ കൺമണി, സ്ഫടികം തുടങ്ങിയ ചിത്രങ്ങളിലെ ഹാസ്യ വേഷം ഇന്ദ്രൻസിന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി.
2018 ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രൻസ് നേടിയെടുത്തു. 2019 ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരവും ഇന്ദ്രൻസ് നേടി.
താൻ വസ്ത്രാലങ്കാരകനായിരുന്ന കാലത്ത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ പറ്റിച്ച കഥ അടുത്തിടെ ഇന്ദ്രൻസ് തുറന്നു പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. 1983ൽ ബാലു കിരിയത്തിന്റെ വിസ എന്ന സിനിമ ചെയ്യുമ്പോൾ ഗത്യന്തരമില്ലാതെ താൻ മമ്മൂട്ടിയെ പറ്റിച്ച കഥയാണ് ഇപ്പോൾ വൈറലാകുന്നത്.
കൈരളി ടിവിയിലെ ജെബി ജങ്ഷനിലായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. ഇന്ദ്രൻസിന്റെ വാക്കുകൽ ഇങ്ങനെ:
മലയാളത്തിൽ ഏറ്റവും നന്നായി വസ്ത്ര ധാരണം ചെയ്യുന്ന മമ്മൂട്ടിയെ ഒരു ഘട്ടത്തിൽ പറ്റിക്കേണ്ടി വന്നിട്ടുണ്ട്. വിസ എന്ന ചിത്രം ചെയ്യുമ്പോഴായിരുന്നു അത്. മമ്മൂക്കയ്ക്ക് ചില വാശികളൊക്കെയുണ്ട്.
അന്ന് ചിത്രത്തിന്റ വസ്ത്രാലങ്കാരം ചെയ്യുന്ന വേലായുധൻ ചേട്ടൻ എന്ന തൽക്കാലത്തേക്ക് കാര്യങ്ങളേൽപ്പിച്ച് പോയിരിക്കുകയായിരുന്നു. ഷൂട്ടിങ്ങിനിടയിൽ മമ്മൂക്കയ്ക്ക് ഒരു ഷർട്ട് വേണ്ടിവന്നു. റെഡി മെയ്ഡ് ഷർട്ടൊന്നും അവിടെ അപ്പോൾ കിട്ടില്ലായിരുന്നു.
അത് വാങ്ങാൻ കുറേ കാശും വേണം അതും അവിടെ ഇല്ലായിരുന്നു. ഞാനവിടെയുള്ള തുണിയെടുത്ത് തയ്ച്ച് ഭദ്രമായി പാക്ക് ചെയ്ത് ഡിബി മാർക്കൊക്കെ വെച്ചു ഒരു ഷർട്ടുണ്ടാക്കി. എന്നിട്ട് ഡിബി ഷർട്ടാണെന്ന് പറഞ്ഞ് മമ്മൂക്കയ്ക്ക് കൊടുത്തു. മമ്മൂക്കയുടെ മുമ്പിൽ ചെന്നാണ് അത് തുറക്കുകയൊക്കെ ചെയ്തത്.
ഇന്ദ്രൻസ് ചിരിച്ചുകൊണ്ട് പറഞ്ഞു. പറ്റിക്കണമെന്ന് വിചാരിച്ച ചെയ്തതല്ല രക്ഷപ്പെടാൻ വേണ്ടി ചെയ്തതായിരുന്നു ഇന്ദ്രൻസ് പറഞ്ഞു. പിന്നീട് ഒരു അഭിമുഖത്തിൽ ഞാനിത് വെളിപ്പെടുത്തിയപ്പോൾ മാത്രമാണ് മമ്മൂക്ക ഇത് അറിഞ്ഞതെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു.