ബ്ലെസ്സിയുടെ സംവിധാനാത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി 2004 ൽ പുറത്തിറങ്ങിയ കാഴ്ച്ച എന്ന ചിത്രത്തിലൂടെ സിനിമ ജീവിതം ആരംഭിച്ച താരമാണ് പത്മപ്രിയ. അതിനുശേഷം എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി അമ്പതോളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചിരുന്നു.
ദേശീയ സ്‌പെഷ്യൽ ജൂറി അവാർഡും രണ്ട് കേരള സംസ്ഥാന അവാർഡും, തമിഴ്‌നാട് സംസ്ഥാന അവാർഡും മൂന്ന് തവണ ഫിലിംഫെയർ അവാർഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് സ്വദേശിയായ ജാസ്മിൻ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദധാരിയാണ്.
അടുത്തിടെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് താരം ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോയിരുന്നു. എന്നാൽ ചെറിയ ഇടവേളയ്ക്ക് ശേഷം തെക്കൻ തല്ല് കേസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചു വരികയാണ് താരം.
മലയാളത്തിന്റെ മെഗാസ്റ്റാറിന്റെ പഴശ്ശിരാജ എന്ന ചരിത്ര സിനിമയിലെ അഭിനയത്തിന് നിരവധി പുരസ്‌കാരങ്ങളും പത്മപ്രിയ സ്വന്തമാക്കിയിരുന്നു. തെന്നിന്ത്യയിലെ എല്ലാം ഭാഷകളിലും ഒരേ പോലെ അഭിനയിച്ച് വരികെയാണ് നടി അമേരിക്കയിൽ പഠിക്കാനായി പോകുന്നത്.
അതേ സമയം മലയാളത്തിലേക്കക്ക് ഉള്ള പത്മപ്രിയയുടെ തിരിച്ചു വരവിന്റെ വാർത്ത പുറത്ത് വന്നതോടെ ചർച്ചയായി മാറിയിരിക്കുന്നത് 2007 ൽ പുറത്തിറങ്ങിയ മിറുഗം എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദമാണ്. സിനിമയുടെ സംവിധായകൻ സാമി പത്മപ്രിയയുടെ മുഖത്ത് അടിച്ചതാണ് വിവാദത്തിന് കാരണമായിരുന്നത്.
സംഭവത്തിൽ പത്മപ്രിയ പരാതി നൽകുകയും സംവിധായകൻ സാമിക്ക് ഒരു വർഷത്തേക്ക് വിലക്ക് വരികയും ഉണ്ടായി. സംവിധായകൻ ഒരു കാരണവും ഇല്ലാതെയാണ് തന്നെ അടിച്ചതെന്നും ഒരു സൈക്കോയാണ് അയാളെന്ന് താൻ കരുതുന്നതെന്നും നടി അന്ന് തുറന്നടിച്ചിരുന്നു.
അന്ന് നടത്തിയ തമിഴ് മാധ്യമങ്ങളുടെ ഒരു പത്ര സമ്മേളനത്തിൽ വിഷയത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം ഇങ്ങനെ പറഞ്ഞത്. തന്നെ കരുതിക്കൂട്ടി തല്ലിയതെന്നാണ് സാമിയുടെ നടപടിയെ പറ്റി പത്മപ്രിയ പറഞ്ഞിരുന്നത്. ദേഷ്യത്തിൽ പോലുമല്ല അടിച്ചത്.
കരുതിക്കൂട്ടി തല്ലിയതാണ്. ഞാൻ പ്രതികരിക്കാതെ അവിടെ നിന്നും മാറി. 50 ദിവസത്തിനുള്ളിൽ ഷൂട്ട് തീരുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ 100 ദിവസം കഴിഞ്ഞു. അയാൾക്ക് എല്ലാവരോടും പ്രശ്‌നമായിരുന്നു. നിങ്ങൾ പ്രൊഡക്ഷൻ മാനേജരോട് ചോദിക്കൂ. എല്ലാവർക്കും അയാളുമായി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
അപ്പോൾ അദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ട്. എന്തോ പ്രശ്‌നമുണ്ടെന്ന് അവർ മനസ്സിലാവണം. അയാൾ ചെറിയ സൈക്കോ ആണെന്നാണ് ഞാൻ കരുതുന്നത് പത്മപ്രിയ പറഞ്ഞിരുന്നു. കരയേണ്ട സീനിൽ ഭാവം വരാത്തതിനാൽ ആണ് അടിച്ചത് എന്നായിരുന്നു സംവിധായകന്റെ വാദം.
ഷൂട്ടിംഗ് കഴിഞ്ഞ് പോവാൻ നിൽക്കവെയാണ് തന്നെ അടിച്ചതെന്ന് നടി പറയുന്ന. ഇനി കരയണം എന്നുണ്ടെങ്കിൽ ഗ്ലിസറിനുണ്ട് അതിന് അടിക്കേണ്ട ആവശ്യം എന്താണെന്നും പത്മപ്രിയ ചോദിച്ചു. നടൻ ആദിയും പത്മപ്രിയയും ആയിരുന്നു മിറുഗം സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ വിവാദങ്ങളിൽ നിറഞ്ഞെങ്കിലും ആ ചിത്രത്തിലെ അഭിനയത്തിന് പത്മപ്രിയക്ക് തമിഴ്‌നാട് സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.