ഞങ്ങൾ കഥ പറയുന്നതിന് ഇടയിൽ സുരേഷ് ഗോപി എഴുന്നേറ്റ് അങ്ങ് പോയി, പിന്നെ സംഭവിച്ചത് ഇങ്ങനെ: അനുഭവം വെളിപ്പെടുത്തി സംവിധായകൻ

143

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കിടിലൻ നേതാവും ആണ് സുരേഷ് ഗോപി. ഒരു കാലത്ത്
മലയാള സിനിമയിലെ മിന്നും താരമായിരുന്നു സുരേഷ് ഗോപി ഒരിടവേളയ്ക്ക് ശേഷം ശക്തമായി സിനിമയിലേക്ക് തിരികെ വന്നിരിക്കുകയാണ്.

താരത്തിന്റേതായ ഒടുവിൽ പുറത്തിറങ്ങിയ പാപ്പൻ എന്ന ചിത്രം വൻ വിജയമായി മാറിയിരുന്നു. ഇപ്പോഴിതാ സുരേഷ് ഗോപിക്ക് ഒപ്പമുള്ള അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ സമദ് മങ്കട. സുരേഷ് ഗോപിയെ നായകനാക്കി കിച്ചാമണി എംബിബിഎസ് എന്ന സിനിമ സംവിധാനം ചെയ്തത് സമദ് ആയിരുന്നു. നേരത്തെ ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമയുടെ നിർമ്മാതാവും ആയിരുന്നു അദ്ദേഹം.

Advertisements

സുരേഷ് ഗോപിയോട് കിച്ചാമണിയുടെ കഥ പറയാൻ പോയതിനെ കുറിച്ചാണ് സമദിന്റെ തുറന്ന് പറച്ചിൽ. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. സുരേഷേട്ടനെ വച്ച് ചെയ്യണം എന്നായിരുന്നു ആഗ്രഹം. പക്ഷെ പുള്ളി ചെയ്യുമോ എന്നറിയില്ല. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ പാറ്റേണിലുള്ളതല്ല. കൊച്ചിൻ ഹനീഫക്കയെക്കൊണ്ട് പറയിപ്പിക്കാം എന്നായിരുന്നു കരുതിയിരുന്നത്.

Also Read
അയാൾ അങ്ങനത്തെ ഒരാൾ ആയിരുന്നു, സംവിധായകൻ മുഖത്തടിച്ചതിനെ കുറിച്ച് പത്മപ്രിയ വെളിപ്പെടുത്തുന്നു

അദ്ദേഹം പറഞ്ഞാൽ എല്ലാവരും കേൾക്കും. ഹനീഫിക്കയെ എല്ലാവർക്കും ഇഷ്ടമാണ്. ഹനീഫിക്കയും ഞാനും സലീം ഹിൽടോപ്പും ചേർന്നാണ് സുരേഷ് ഏട്ടനെ കാണാൻ പോകുന്നത്. ഹനീഫിക്കയാണ് പരിചയപ്പെടുത്തുന്നത്. ഇത് സമദ് മങ്കട. ആനച്ചന്തം, മധുചന്ദ്രലേഖ തുടങ്ങിയ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഒരു കഥയുണ്ട്. സംവിധാനം ചെയ്യാനാണ് ആഗ്രഹം ഈ കഥയൊന്ന് കേട്ടു നോക്കൂ. കേട്ടിട്ട് തീരുമാനിക്കാം എന്ന് പറഞ്ഞു.

ഞാൻ കേട്ടു എനിക്ക് ഇഷ്ടപ്പെട്ടുവെന്നും ഹനീഫിക്ക പറഞ്ഞു. അങ്ങനെ ഞങ്ങൾ കഥ പറഞ്ഞു തുടങ്ങി. കഥ കേൾക്കുന്നതിന് ഇടയിൽ നോമ്പുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അന്ന് റംസാൻ നോമ്പിന്റെ സമയമാണ്. ഉണ്ടെന്ന് പറഞ്ഞു. പിന്നെ കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ അദ്ദേഹം എഴുന്നേറ്റ് പോയി. ആരെയോ ഫോൺ ചെയ്യാനായിരുന്നു. കഥ പറഞ്ഞ് അങ്ങനെ എതാണ്ട് നോമ്പ് തുറക്കാനുള്ള വാങ്കിന്റെ സമയമായിരുന്നു.

ഈ സമയത്ത് ഞങ്ങൾക്ക് മുന്നിലേക്ക് ജ്യൂസും പഴങ്ങളുമൊക്കെ എത്തുകയാണ്. നേരത്തെ അദ്ദേഹം എഴുന്നേറ്റ് പോയി ഫോൺ ചെയ്തത് ഇതൊക്കെ അറേഞ്ച് ചെയ്യാൻ ആയിരുന്നു. അവർ സമയത്ത് തന്നെ വന്നു. കഥ പറഞ്ഞ് നിർത്തിയ ശേഷം എന്താകും തീരുമാനം എന്നറിയാനായി ഞങ്ങൾ കാത്തു നിന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു.

മറ്റ് താരങ്ങൾ ആരൊക്കെയാണെന്ന് ചർച്ച ചെയ്തു. വില്ലനായി ബിജു മേനോനെ ഞങ്ങൾ നേരത്തെ തന്നെ മനസിൽ കണ്ടിരുന്നു. പിന്നെ നവ്യ, ജയസൂര്യ ഇവരൊക്കെ ഉണ്ടായിരുന്നു. ക്യാമറ സുകുമാർ ചെയ്യണമെന്ന് സുരേഷേട്ടൻ പറഞ്ഞു. ആകെ ആ നിർദ്ദേശമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. സുകുവേട്ടനെ പോയി കണ്ടു അദ്ദേഹം സമ്മതിച്ചു.

പിന്നെ ഞങ്ങളുടെ ടീമിനെ അങ്ങ് ഏറ്റെടുക്കുക ആയിരുന്നു അദ്ദേഹം. എപ്രിലിലാണ് സിനിമയുടെ കഥ പറയുന്നത്. ജൂൺ, ജൂലൈ മാസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയായി. പിന്നീട് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുമ്പോൾ ചെന്നൈയിൽ സുരേഷേട്ടനും വന്നിരുന്നു.

പൊതുവെ അദ്ദേഹം പോസ്റ്റ് പ്രൊഡക്ഷൻ സമയത്ത് പങ്കെടുക്കാത്തതാണ്. പക്ഷെ അന്ന് ഞങ്ങളോടൊപ്പം തന്നെ ഉണ്ടായിരുന്നു. തുടക്കക്കാരൻ എന്ന നിലയിൽ പ്രചോദനവും പിന്തുണയുമാകും എന്നു കരുതിയാകുമെന്നും സമന്ദ് മങ്കട പറയുന്നു.

Also Read
ഇത് ഗൗരി തന്നെയാണോ?, പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ച് സീരിയല്‍ താരം, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

Advertisement