നിങ്ങൾ ഡാൻസ് ചെയ്താൽ ഈ സ്റ്റേജ് പൊളിഞ്ഞ് വീഴുമല്ലോ, ഞങ്ങൾക്ക് പേടിയാണ്, തന്നെ പരിഹസിച്ചവരെ കുറിച്ച് ദേവി ചന്ദന

231

സിനിമാ സീരിയൽ ആരാധകരായ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ദേവി ചന്ദന. വർഷങ്ങളാി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിൽലും നിറസാന്നിധ്യമായി നിൽക്കുകയാണ് ദേവി ചന്ദന. മിമിക്രി രംഗത്ത് നിന്നും എത്തിയ ദേവി ചന്ദന വർഷങ്ങൾക്ക് മുൻപേ സ്റ്റേജ് പരിപാടികളുമായി സജീവം ആയിരുന്നു ദേവി.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം യൂട്യൂബ് ചാനൽ കൂടി തുടങ്ങിയതോടെ വിശേഷങ്ങൾ ഒക്കെ തന്റെ ചാനലിലൂടെ ആണ് പങ്കുവെയ്ക്കുന്നത്. ദേവിയും ഭർത്താവ് കിഷോറും എം ജി ശ്രീകുമാർ അവതാരകൻ ആയി എത്തുന്ന പറയാം നേടാം എന്ന പരിപാടിയിൽ അതിഥികളായി എത്തിയിരുന്നു.

Advertisements

ആ വേദിയിൽ വെച്ച് ഇരുവരുടെ പ്രണയത്തെ കുറിച്ചും ദേവി ചന്ദന നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് അനുഭവിച്ചിട്ടുള്ള ഒരു സ്ത്രീയാണ് ഞാൻ. കല്യാണത്തിന് മുൻപ് വളരെ മെലിഞ്ഞ പ്രകൃതമായിരുന്നു എന്റേത്. കല്യാണത്തിന് ശേഷം ചില ഗൈനിക് ഇഷ്യൂസ് എല്ലാം കാരണം തടി കൂടി.

Also Read
എന്റെ കാലം കഴിഞ്ഞാലും നാളെ മലയാള സിനിമയ്ക്ക് രണ്ടു സൂപ്പർസ്റ്റാറുകളെ വേണ്ടേ, സുകുമാരൻ അന്ന് പറഞ്ഞത് അച്ചട്ടായി, വെളിപ്പെടുത്തി ബാലചന്ദ്രമേനോൻ

എൺപത്തിയാറ് കിലോ വരെ എത്തി ശരീരഭാരം. കൃത്യ സമയത്ത് ഭക്ഷണ കഴിക്കാത്തതും ചോക്ലേറ്റ്സ് അമിതമായി കഴിച്ചതും കൊണ്ട് എന്റെ ശരീര വണ്ണം പെട്ടന്ന് കൂടുകയും ചെയ്തു. തടികൂടിയതോടെ പല രീതിയിലുള്ള ബോഡി ഷെയ്മിങ് ആണ് പിന്നീട് നേരിടേണ്ടി വന്നത്.

ഒരു ഡാൻസർ ഒക്കെ ആയിട്ട് ഇങ്ങനെ വണ്ണം വെയ്ക്കുന്നത് മോശമല്ലേ, നിങ്ങൾ ഡാൻസ് ചെയ്യുമ്പോൾ സ്റ്റേജ് പൊളിഞ്ഞ് വീഴുമോ എന്നൊക്കെയാണ് ഓരോരുത്തരും കമന്റ് പറഞ്ഞിരുന്നത്. നിങ്ങൾ സ്റ്റേജിൽ കളിക്കുമ്പോൾ ഞങ്ങൾ ഭയന്നു എന്നും പറഞ്ഞിരുന്നു.

എന്നാൽ ആ സമയത്ത് ഒന്നും എനിക്ക് ആ തടി കൊണ്ട് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ ബോഡി ഷെയിമിങ് കൂടിയപ്പോൾ എനിക്കും വാശിയായി. രണ്ടര വർഷം കൃത്യമായ ഭക്ഷണവും വ്യായാമവും യോഗയും എല്ലാം ചെയ്ത് എന്റെ ശരീര ഭാരം കുറച്ചു.

എൺപത്തിയാറിൽ നിന്ന് അൻപത്തിയെട്ടിൽ എത്തിച്ചു. അപ്പോഴേക്കും അടുത്ത കമന്റുകൾ വന്നു തുടങ്ങി. ഷുഗറാണല്ലേ, എന്ത് പറ്റി വല്ലാതെ ക്ഷീണിച്ച് പോയല്ലോ, സ്‌ക്രീനിൽ കാണുമ്പോൾ ദാരിദ്ര്യം പിടിച്ചത് പോലെ തോന്നുന്നു എന്നൊക്കെ ആയി.

പിന്നീട് കേട്ടത് വണ്ണം കുറയാൻ കാരണം കിഷോറുമായുള്ള പ്രശ്നങ്ങളാണോ എന്ന്. ആ സമയത്ത് ആണ് കൊറോണ വരുന്നത്. കൊറോണ നന്നായി ഒന്ന് അനുഗ്രഹിച്ചു എന്ന് വേണം പറയാൻ. കൊവിഡ് പിടിപെട്ട് ഐസിയുവിൽ ആയി പിന്നീട് ന്യൂമോണിയയിലേക്കും മാറി. സ്റ്റീറോയിഡ്സ് എല്ലാം എടുത്ത് കഴിഞ്ഞ് വന്നപ്പോഴേക്കും വീണ്ടും ഒരു അഞ്ച് ആറ് കിലോ കൂടി.

Also Read
പ്രായം പ്രണയത്തിന് ഒരു പ്രശ്‌നമല്ല, എനിക്ക് വന്ന എല്ലാ പ്രണയവും ഞാൻ സ്വീകരിച്ചിട്ടുണ്ട്, ഒടുവുൽ സംഭവിച്ചത് ഇങ്ങനെ: തുറന്നു പറഞ്ഞ് ജിഎസ് പ്രദീപ്

ഇപ്പോൾ കാണുന്ന അവസ്ഥയാണിത്. ഇതിൽ തന്നെ മെയിന്റെയിൻ ചെയ്യണം ആരാധകർ പറയുന്നത്. അതുകൊണ്ട് ഇപ്പോഴത്തെ തടി മെയിന്റെയിൻ ചെയ്യുവാണെന്ന് താരം പറഞ്ഞു. വഴക്ക് കൂടിയാണ് തങ്ങളുടെ പ്രണയം ആരംഭിച്ചത്. ദേവിയുടെ വളാ വളാന്നുള്ള സംസാരം കേട്ടിട്ടാണ് തുടക്കത്തിലേ വഴക്ക് കൂടിയിട്ടുള്ളത്. എന്നോട് ഭയങ്കര ദേഷ്യമായിരുന്നു അതിപ്പോഴും ഉണ്ടെന്ന് ദേവിയും പറയുന്നു. അന്നൊക്കെ ഞാൻ ഒരു സ്‌കിറ്റ് കഴിഞ്ഞ് അടുത്ത പരിപാടിയ്ക്ക് കയറും.

അങ്ങനെ ജിൽ ജിൽ എന്ന് നിൽക്കുമ്പോാൾ കിഷോർ അടുത്തേക്ക് വിളിക്കും. ഒരു രണ്ട് മിനുറ്റ് ആ ശബ്ദത്തിന് ഒന്ന് റസ്റ്റ് കൊടുക്കാമോ വോക്കൽ കോഡ് നിന്നെ ശപിക്കുന്നുണ്ടാവുമെന്നും കിഷോർ പറഞ്ഞതായി ദേവി പറയുന്നു. അങ്ങനെ ഭയങ്കര വഴക്കിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പക്ഷേ പ്രണയം തുടങ്ങുന്നത് ഒരു കാപ്പി കാരണമാണെന്നും താരദമ്പതികൾ വ്യക്തമാക്കുന്നു.

Advertisement