മലയാളി ടെലിവിഷഷൻ പ്രേക്ഷകരെ ഏറെ ആകർഷിച്ച ബിഗ് ബോസ് മലയാളം സീസൺ 4 ലെ ജനപ്രീയ താരങ്ങളിൽ ഒരാളായിരുന്നു റോൺസൻ വിൻസന്റ്. കാഴ്ചയിൽ കലിപ്പനെന്ന് തോന്നിപ്പിക്കുമെങ്കിലും തന്റെ ശാന്തത കൊണ്ടും സൗഹൃദങ്ങളിലെ ആത്മാർത്ഥയുമൊക്കെയാണ് റോൺസനെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത്.
ആരുമായും വഴക്കിടാതെ ബിഗ് ബോസ് വീട്ടിലെ ദിവസങ്ങൾ പൂർത്തിയാക്കിയ അപൂർവ്വം താരങ്ങളിൽ ഒരാളുമാണ് റോൺസൻ. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ചും തുടർന്നുള്ള ജീവിതത്തെകുറിച്ചുമൊക്കെ തുറന്നു പറയുകയാണ് റോൺസൻ.
സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റോൺസന്റെ തുറന്നു പറച്ചിൽ. ബിഗ് ബോസ് വീട്ടിലേക്ക് എല്ലാവരും വലിയ ഗെയിം പ്ലാനുകളോടെയും പരസ്പരം മത്സരിക്കാനും ആണ് വന്നതെങ്കിലും എന്റെ ഗെയിം പുറത്തുള്ള അഞ്ചുപേരും ആയിട്ടായിരുന്നു എന്നാണ് റോൺസൻ പറയുന്നത്.
ബിഗ് ബോസിലേക്ക് വരു മ്പോമ്‌ബോൾ തന്നെ അക്കാര്യം റോൺസൻ വ്യക്തമാക്കിയിരുന്നതാണ്. വ്യത്യസ്തരും ശക്തമാരുമായിരുന്നു ഇത്തവണ മത്സരിച്ച 20 പേരുമെന്നും ബിഗ് ബോസിന്റെ ഏറ്റവും മികച്ച സീസണാണ് ഇതെന്നും റോൺസൻ അഭിപ്രായപ്പെട്ടിരുന്നു. ബിഗ് ബോസ് ഷോയെ കുറിച്ച് ഇതുവരെ ആളുകൾക്ക് ഉണ്ടായിരുന്ന ഒരുപാട് കാഴ്ചപ്പാടുകൾ മാറ്റിമറിക്കാൻ സാധിച്ചിട്ടുണ്ട് കഴിഞ്ഞ സീസണിന് എന്നാണ് റോൺസന്റെ അഭിപ്രായം.
ഈ സീസണിലെ മത്സരാർത്ഥികളിലൂടെ സമൂഹത്തിലേക്ക് ഒരുപാട് സന്ദേശങ്ങൾ എത്തിക്കാൻ സാധിച്ചുവെന്നും റോൺസൻ പറയുന്നു.അതേസമയം, ഒരു വ്യക്തി എന്ന നിലയിൽ നിക്ക് ഒരുപാട് നഷ്ടങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത് എന്നും റോൺസൻ പറയുന്നു. താൻ ഏറ്റവും കൂടുതൽ വിലമതിയ്ക്കുന്നത് എന്റെ ആരോഗ്യത്തിനാണ്. വളരെ കഷ്ടപ്പെട്ടിട്ടും ആത്മാർത്ഥമായി വർക്ക് ഔട്ട് ചെയ്തിട്ടും ഒക്കെയാണ് ഫിറ്റ്‌നസ് നിലനിർത്തിയിരുന്നത്.
എന്നാൽ ആ 92 ദിവസങ്ങൾ വലിയ വെല്ലുവിളി തന്നെയായിരുന്നു എന്ന് റോൺസൻ പറയുന്നു. അത്രയും ദിവസം ബിഗ് ബോസിൽ നിൽക്കാൻ പറ്റുമെന്ന് ഞാനോ എന്റെ കുടുംബാംഗങ്ങളോ വിചാരിച്ചിരുന്നില്ലെന്നും റോൺസൻ പറയുന്നു.
അടികളുടേയും വഴക്കുകളുടേയും ലോകമാണെന്നാണ് ബിഗ് ബോസിനെക്കുറിച്ചുള്ള പൊതു ധാരണ. പക്ഷെ അതിൽ നിന്നും വ്യത്യസ്തമായ പാതയായിരുന്നു റോൺസൻ തിരഞ്ഞെടുത്തത്.
ഓരോ ദിവസവും കണ്ടന്റ് നൽകുക എന്ന് കേൾക്കുമ്‌ബോൾ തല്ലും വഴക്കും മാത്രമായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക. എന്നാൽ ചുറ്റുമുള്ളവരും ഒക്കെ നല്ലൊരു ബന്ധം പുലർത്തിക്കൊണ്ടുതന്നെ ബിഗ് ബോസിൽ മുന്നോട്ടു പോകാം എന്ന് ഞാൻ തെളിയിച്ചു എന്നാണ് റോൺസൻ പറയുന്നത്. കാരണം ക്ഷമ പഠിക്കാൻ വേണ്ടിയാണ് എന്റെ വീട്ടുകാർ എന്നെ ഇങ്ങോട്ട് അയച്ചത് എന്ന് റോൺസൻ പറയുന്നത്.
ശരിക്കും അതിൽ ഞെട്ടിയത് അവർ തന്നെയാണെന്നും റോൺസൻ പറയുന്നുണ്ട്. എന്നോട് പറഞ്ഞത് രണ്ടാഴ്ചയെങ്കിലും അവിടെ നിന്നിട്ട് വരാനായിരുന്നു. അത്രയും ദിവസം പൂർത്തിയാക്കിയാൽ എനിക്കൊരു സമ്മാനം തരാമെന്നും വീട്ടിലുള്ളവർ വാക്കു പറഞ്ഞിരുന്നു വെന്നും റോൺസൻ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞ് താൻ പുറത്താകുമെന്ന് അവർ കരുതിയിരുന്നു.
പക്ഷെ റോൺസൻ അവസാനം വരെ ബിഗ് ബോസ് വീട്ടിൽ പിടിച്ചു നിൽക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അത്രയും ദിവസം പൂർത്തിയാക്കി വീട്ടിലേക്ക് എത്തിയതോടെ തന്നെ കാത്തിരുന്നത് ഒരു വലിയ സമ്മാനമായിരുന്നു എന്നും റോൺസൻ പറയുന്നു. എല്ലാവരും അകത്തുള്ളവരുമായി മത്സരിച്ചപ്പോൾ ഞാൻ മത്സരിച്ചത് പുറത്തുള്ളവരുമായാണ് എന്നാണ് റോൺസൻ പറയുന്നത്.
ബിഗ് ബോസ് വീട്ടിൽ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കളെക്കുറിച്ചും റോൺസൻ പറയുന്നുണ്ട്. റിയാസ്, ജാസ്മിൻ, നിമിഷ, നവീൻ, വിനയ് ഇത്രയും പേരുമായി ഇപ്പോഴും നല്ല കോൺടാക്ട് ഉണ്ട്. ഈയൊരു കൂട്ടമാണ് ശരിക്കും ബിഗ് ബോസ് എനിക്ക് സമ്മാനിച്ചത് എന്നാണ് തന്റെ സുഹൃത്തുക്കളെക്കുറിച്ച് റോണി പറയുന്നത്. ബിഗ്‌ബോസിൽ നിന്ന് കഴിഞ്ഞ എല്ലാ സീസണുകളിലും എനിക്ക് കോൾ വന്നിട്ടുണ്ടായിരുന്നു.
അത് വേണ്ട എന്ന് പല കാരണങ്ങൾ കൊണ്ട് ഞാൻ തീരുമാനിക്കുകയായിരുന്നു. വീട്ടിൽ നിന്ന് തന്നെയുള്ള എതിർപ്പുകളായിരുന്നു ഒന്നാമത്തെ കാരണമെന്നും താരം പറയുന്നുണ്ട്. ഒരുപാട് ഓഫറുകൾ ഈ സമയത്ത് എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ഇപ്പോൾ ഒരിടത്തും ഞാൻ ഓക്കേ പറയാത്തത് എന്റെ ആരോഗ്യം എനിക്ക് തിരിച്ചു പിടിക്കണം എന്നുള്ളതുകൊണ്ടാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്.
അതിനുവേണ്ടിയുള്ള പ്രയത്‌നത്തിലാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഇനി ബിഗ് ബോസിലേക്ക് ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഒരുപാട് ആലോചിച്ചതിനു ശേഷം മാത്രമേ ഞാൻ തീരുമാനം എടുക്കുകയുള്ളൂ എന്നും റോൺസൺ വ്യക്തമാക്കുന്നു.